യുഎഇയിൽ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

UAE car crash ഫുജൈറ: യുഎഇയില്‍ വാഹനാപകടത്തില്‍ ഒരു മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഘുബ്ബ് ഇൻ്റേണൽ റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടസ്ഥലത്ത് വെച്ച് തന്നെ യാത്രക്കാരനായ എമിറാത്തി യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി സംഭവം സ്ഥിരീകരിച്ചു. റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. വിവരം ലഭിച്ച ഉടൻ തന്നെ പട്രോൾ യൂണിറ്റുകളും നാഷണൽ ആംബുലൻസും സ്ഥലത്തെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy പരിക്കേറ്റവരെ ചികിത്സയ്ക്കായി ദിബ്ബ ആശുപത്രിയിലേക്ക് മാറ്റുകയും മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെക്കുറിച്ച് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അധികൃതർ കേസ് ഏറ്റെടുത്തിട്ടുണ്ട്. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ഗതാഗതത്തിരക്ക് വർധിക്കുന്ന ആഭ്യന്തര റോഡുകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫുജൈറ പോലീസ് ആവശ്യപ്പെട്ടു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാസങ്ങളോളം നീണ്ട ചൂഷണം, മനുഷ്യക്കടത്ത് സംഘങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി യുഎഇയിലെ അഭയകേന്ദ്രം

Human Trafficking UAE ദുബായ്: വ്യാജ തൊഴിൽ വാഗ്ദാനങ്ങളിലും വഞ്ചിതരായി യുഎഇയിൽ എത്തിച്ചേരുന്ന നിരവധി സ്ത്രീകൾ മനുഷ്യക്കടത്തിന് ഇരയാക്കപ്പെടുന്നതായി റിപ്പോർട്ട്. വ്യാജ കരാറുകൾ നൽകി രാജ്യത്തേക്ക് കൊണ്ടുവരുന്ന ഇവർക്ക് പലപ്പോഴും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും സുരക്ഷിതമായ ജോലിയും ജീവിതവും വാഗ്ദാനം ചെയ്തവരുടെ ചൂഷണത്തിന് ഇരയാകുകയും ചെയ്യുന്നു. പോലീസ്, പബ്ലിക് പ്രോസിക്യൂഷൻ, അല്ലെങ്കിൽ ദേശീയ സഹായ ഹെൽപ്പ് ലൈൻ വഴി ഇത്തരം കേസുകൾ തിരിച്ചറിയുമ്പോൾ, ഇരകളെ പരിചരണവും പുനരധിവാസവും നൽകുന്ന പ്രത്യേക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഇത്തരത്തിലുള്ള പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് അമാൻ സെൻ്റർ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ. അതിജീവിച്ചവർക്ക് സുഖം പ്രാപിക്കാനും ജീവിതം പുനർനിർമിക്കാനും വേണ്ടി ഇവിടെ വൈദ്യചികിത്സ, മാനസിക പിന്തുണ, നിയമസഹായം, തൊഴിൽ പരിശീലനം എന്നിവ നൽകുന്നു. മാസങ്ങളോളം നീണ്ട ചൂഷണത്തിന് ശേഷം കടുത്ത മാനസികാഘാതവും ശാരീരിക ബുദ്ധിമുട്ടുകളുമായാണ് പല ഇരകളും അഭയകേന്ദ്രങ്ങളിൽ എത്തുന്നത്.  ചിലർക്ക് ദീർഘകാല രോഗങ്ങളോ ശാരീരിക പീഡനങ്ങളുടെ ഫലമായുള്ള ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാവാറുണ്ട്. താമസിക്കുന്ന കാലയളവിൽ ഇവർക്ക് ചികിത്സയും കൗൺസിലിങും സ്വതന്ത്രമായ ജീവിതത്തിനായി കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പരിശീലനവും ലഭിക്കുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, അതിജീവിച്ചവർക്ക് യുഎഇയിൽ ജോലി ചെയ്യാനോ അല്ലെങ്കിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാനോ തെരഞ്ഞെടുക്കാം. ചെറിയ സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കുന്ന വിക്ടിം സപ്പോർട്ട് ഫണ്ട് വഴി നാട്ടിലേക്ക് മടങ്ങുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നു. ബ്യൂട്ടി സലൂണുകൾ, തയ്യൽ കടകൾ, പലചരക്ക് കടകൾ തുടങ്ങിയ ചെറിയ ബിസിനസുകൾ തുടങ്ങാൻ ഈ ഫണ്ട് അവരെ സഹായിക്കും. അഭയകേന്ദ്രത്തിൽ കഴിഞ്ഞ നിരവധി സ്ത്രീകൾ പിന്നീട് തങ്ങളുടെ രാജ്യങ്ങളിൽ ചെറുതും എന്നാൽ സുസ്ഥിരവുമായ സംരംഭങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. “ഞങ്ങൾ അന്തസ്സും സ്വാശ്രയത്വവും വീണ്ടെടുക്കാൻ പ്രവർത്തിക്കുന്നു,” അമാൻ സെൻ്ററിൻ്റെ ഡയറക്ടർ പറഞ്ഞു. “ചില സ്ത്രീകൾ ഇവിടെ പുതിയ ജീവിതം തുടങ്ങുന്നു, മറ്റുചിലർ പുതിയ തുടക്കത്തിനുള്ള ആത്മവിശ്വാസത്തോടെയും കഴിവുകളോടെയും നാട്ടിലേക്ക് മടങ്ങുന്നു.” നിയമപരമായ നടപടിക്രമങ്ങൾ കുട്ടികളിൽ ഭയം ഉണ്ടാക്കാതിരിക്കാൻ, കേന്ദ്രം അഭിമുഖങ്ങളും ഹിയറിംഗുകളും നടത്തുന്നത് ഡിജിറ്റൽ ടൂളുകളോടുകൂടിയ കുട്ടികൾക്ക് അനുയോജ്യമായ മുറികളിലാണ്. ഔപചാരികമായ കോടതിമുറി ക്രമീകരണങ്ങൾ ഇവിടെ ഒഴിവാക്കുന്നു. “പരിസരം സുരക്ഷിതവും സൗകര്യപ്രദവും പരിചിതവുമായിരിക്കണം; അങ്ങനെയെങ്കിൽ മാത്രമേ കുട്ടികൾ തുറന്നു സംസാരിക്കാനും വിശ്വാസത്തിലെടുക്കാനും തയ്യാറാവുകയുള്ളൂ,” ഡയറക്ടർ പറഞ്ഞു. കേസിൻ്റെ ഗൗരവമനുസരിച്ച് ഒരു ദിവസം മുതൽ ആറു മാസം വരെ ഇവിടെ താത്കാലിക അഭയം നൽകുന്നുണ്ട്. എങ്കിലും, കുട്ടികളുടെ പുനരധിവാസത്തിനും സമൂഹവുമായി വീണ്ടും സംയോജിപ്പിക്കുന്നതിനുമാണ് (Reintegration) കേന്ദ്രം പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൗൺസിലിംഗ്, സ്‌കിൽസ് ട്രെയിനിംഗ്, വർക്ക്‌ഷോപ്പുകൾ എന്നിവ നൽകുന്നത് കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കുട്ടികളുടെ വൈകാരികമായ പ്രതിരോധശേഷി (Emotional Resilience) വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy