UAE Kidnap ദുബായ്: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറബ് പൗരന്മാരായ ഒന്പത് പേർ യുഎഇയിൽ വിചാരണ നേരിടുന്നു. സംഘടിത കുറ്റകൃത്യത്തിലൂടെ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ ഈ പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ഇരയായ വ്യക്തി പബ്ലിക് പ്രോസിക്യൂഷൻ്റെ ‘മൈ സേഫ് സൊസൈറ്റി’ (My Safe Society) എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് പരാതി നൽകിയത്. പ്രതികളായ ഒന്പത് പേർ ചേർന്ന് ആദ്യം ഇരയെ അവരുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് ആക്രമിക്കുകയും കൈകൾ ബന്ധിച്ച് ഒരാഴ്ചയോളം തടഞ്ഞുവെക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഇയാളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും കടപ്പത്രങ്ങളിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതിനായി ഈ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. പരാതി ലഭിച്ച ഉടൻ പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്സ്മെൻ്റ് ഓഫീസാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിഞ്ഞ് പിടികൂടുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തത്.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Salary Scale യുഎഇയിലെ ശമ്പള സ്കെയിൽ അറിയാം; സേവിംങ്സ് 20 ശതമാനം ഉണ്ടെങ്കിൽ നിങ്ങൾ സേഫാണ്
Salary Scale ദുബായ്: യുഎഇയിലെ തൊഴിലാളികളുടെ ശമ്പളം പല ഘടകളെ ആശ്രയിച്ചാണ് ലഭിക്കുക. യോഗ്യത, ജോലി പരിചയം, ജോലി ചെയ്യുന്ന എമിറേറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് യുഎഇയിൽ ശമ്പളം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരുടെയും ശമ്പളം ഒരുപോലെയായിരിക്കില്ല. പ്രവാസികൾ ജോലിക്ക് പോകുമ്പോൾ, വാഗ്ദാനം ചെയ്ത ശമ്പളം അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചാണോ, താമസം, യാത്ര, ഭക്ഷണം എന്നിവയുടെ ചെലവ് ആ ശമ്പളത്തിൽ നിന്ന് വഹിക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളൊക്കെ ഉറപ്പാക്കണം. യുഎഇയിൽ പല സ്ഥലങ്ങളിലും താമസ ചെലവ് വ്യത്യസ്ഥമായിരിക്കും. ദുബായിൽ താമസിക്കുന്ന ചെലവായിരിക്കില്ല അബുദാബിയിൽ. ദുബായിലെയോ അബുദാബിയിലെയോ പോലെയാകില്ല മറ്റ് എമിറേറ്റുകളിൽ. ഓരോയിടങ്ങളിലും വ്യത്യസ്ത ചെലവുകളായിരിക്കും. യുഎഇയിലെ ശമ്പള സ്കെയിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം ശമ്പളം ആണ് ഈ ആളുകൾ വാങ്ങുന്നതെന്ന തലക്കെട്ടോടെയായിരുന്നു ഈ വീഡിയോ. ഒരു ഓഫീസ് ബോയ് ഒരു മാസം 2000 ദിർഹമിന്റെയും 3000 ദിർഹമിന്റെയും ഇടയിൽ ആയിരിക്കും ശമ്പളം വാങ്ങുക എന്നാണ് വീഡിയോയിൽ പറയുന്നത്. സെക്യൂരിറ്റി ജീവനക്കാർക്ക് 1,500 ദിർഹം മുതൽ 2500 ദിർഹം വരെയാണ് ഒരു മാസം ശമ്പളം ലഭിക്കുന്നത്. താമസവും ഭക്ഷണവും ഇതിന് പുറമെ തൊഴിലുടമ നൽകും. സാമ്പത്തിക ഇടപാടിൽ ഉപദേശം കൊടുക്കുന്നവർ ഒരുമാസം ദുബായിൽ 10.000 ദിർഹം ശമ്പളം വാങ്ങിക്കുന്നുണ്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർ ഒരു മാസം 12,000 ദിർഹം ശമ്പളം വാങ്ങുന്നുണ്ട്. എന്നാൽ എജീനീയർ ആയി ജോലി ചെയ്യുന്ന ഒരാൾ ദുബായിൽ ഒരു മാസം വാങ്ങുന്നത് 15,000 ദിർഹമിനും 20, 000 ദിർഹമിന് ഇടയിലാണ്. ഒരു വക്കീൽ ദുബായിൽ വാങ്ങുന്ന ശമ്പളം 25,000 ദിർഹം ആണ്. ഒരു ക്യാപിൽ ക്രൂ വാങ്ങുന്നത് 7.000 ദിർഹമിനും 10. 000 ദിർഹമിനും ഇടയിൽ ആണെന്നും വീഡിയോയിൽ പറയുന്നു. പ്രൊജക്ട് മാനേജർ 30,000 ദിർഹമിന് അടുത്തും ഫാർമസി മേഖലയിൽ ജോലി ചെയ്യുന്നവർ 5000 മുതൽ 6000 ദിർഹത്തിന് അടുത്തും ശമ്പളം വാങ്ങുന്നുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം എക്സ്പീരിയൻസ് അനുസരിച്ച് വ്യത്യാസപ്പെടാനിടയുണ്ട്. എന്നാൽ, മൊത്തം ശമ്പളത്തിന്റെ ഏകദേശം 20% മുതൽ 30% വരെ സമ്പാദ്യത്തിലേക്ക് മാറ്റാൻ സാധിക്കുന്നുണ്ടെങ്കിൽ മാത്രമേ ശമ്പളം നല്ലതാണെന്ന് പറയാൻ സാധിക്കൂ. എങ്കിൽ മാത്രമേ നിങ്ങൾ സാമ്പത്തികമായി സേഫായി എന്ന് പറയാൻ കഴിയൂ.