Expat Bachelor Housing Violations റെസിഡൻഷ്യൽ ഏരിയകളിൽ ബാച്ചിലർ ഹൗസിംഗ്; കർശന നടപടിയുമായി കുവൈത്ത്, നിയമലംഘകർക്ക് വൻതുക പിഴ

Expat Bachelor Housing Violations കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർ ഹൗസിംഗിനെതിരെ കർശന നടപടിയുമായി കുവൈത്ത്. നിയമലംഘകർക്ക് വൻതുക പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. കർശനമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും കുവൈത്തിൽ ഇപ്പോഴും ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ തുടരുന്നുണ്ട്. നിയമലംഘകരെ കണ്ടെത്താൻ ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ സാമൂഹിക ഘടനയെ തടസപ്പെടുത്തുന്നതും കുടുംബ അയൽപ്പക്കങ്ങളുടെ സ്ഥിരതയ്ക്ക് വെല്ലുവിളിയാകുന്നതുമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

നിയമ ലംഘകർക്ക് കുറഞ്ഞത് 1000 കെഡി മുതൽ 5000 കെഡി വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളാണെങ്കിൽ 10000 കെഡി വരെ പിഴ ലഭിക്കും. അദൈലിയ, ഖൽദിയ, ഷുവൈഖ് റെസിഡൻഷ്യൽ, കൈഫാൻ, സുറ, ബയാൻ, മിഷ്രിഫ്, അൽ-നുഴ, റൗദ, ഖുർതോബ, സലാം, ഫൈഹ എന്നിവ ബാച്ചിലർമാർക്ക് വാടകയ്ക്ക് നൽകുന്നത് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളാണ്. അദൈലിയ, ഖൽദിയ, ഷുവൈഖ് റെസിഡൻഷ്യൽ, കൈഫാൻ, സുറ, ബയാൻ, മിഷ്രിഫ്, അൽ-നുഴ, റൗദ, ഖുർതോബ, സലാം, ഫൈഹ എന്നിവ ബാച്ചിലർമാർക്ക് വാടകയ്ക്ക് നൽകുന്നത് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളാണ്.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Shopping Mall ഷോപ്പിംഗ് മാളുകളിലെ അടിപിടി; അറസ്റ്റും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷ നൽകുമെന്ന് കുവൈത്ത്

Shopping Mall കുവൈത്ത് സിറ്റി: ഷോപ്പിംഗ് മാളുകളിൽ അടിപിടിയും കലഹവും സംഘർഷവും ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്. അറസ്റ്റും നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളുമായിരിക്കും ഇത്തരക്കാർക്കെതിരെ സ്വീകരിക്കുക. പൊതു ഇടങ്ങളിൽ മോശം പെരുമാറ്റം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, സെക്യൂരിറ്റി ഡയറക്ടേഴ്‌സ് സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സെക്ടർ, പരിസ്ഥിതി പോലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുമായി സഹകരിച്ച് ഫീൽഡ് സുരക്ഷാ ക്യാമ്പെയിനുകൾ നടത്തുന്നുണ്ട്. നിരവധി ഷോപ്പിംഗ് മാളുകളിൽ ഇത്തരത്തിൽ പരിശോധന നടത്തി. ആവർത്തിച്ചുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു നടപടി.

കുഴപ്പങ്ങൾ സൃഷ്ടിച്ചതിനും സംഘർഷത്തിന് പ്രേരിപ്പിച്ചതിനും 20 പേർ ഈ പരിശോധനക്കിടെ അറസ്റ്റിലായി. അറസ്റ്റിലായതിൽ പ്രവാസി നിയമലംഘകരെ നാടുകടത്തിയതായും കുവൈത്ത് പൗരന്മാർക്കെതിരെ കർശന നിയമ നടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി. പൊതുധാർമ്മികത ലംഘിച്ച നാലു പേരെയും അറസ്റ്റ് ചെയ്തു. ഷോപ്പിംഗ് മാളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പുകവലിച്ച നാലു പേരെ പരിസ്ഥിതി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫീൽഡ് ക്യാപെയ്‌നുകൾ ശക്തമാക്കുമെന്നും പൊതുക്രമം തടസപ്പെടുത്തുന്നതോ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതോ ആയ ഏതൊരാൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Medical Negligence ചികിത്സയിൽ അശ്രദ്ധ, രോഗിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ; കുവൈത്തിൽ പ്രവാസി ഡോക്ടർക്ക് ശിക്ഷ വിധിച്ച് കോടതി

Medical Negligence കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സാ പിഴവ് വരുത്തിയ പ്രവാസി ഡോക്ടർക്ക് തടവുശിക്ഷ. സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രവാസി ഗൈനക്കോളജിസ്റ്റിനാണ് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. ഇതിനു പുറമെ ചികിത്സാ പിഴവിനു ഇരയായ രോഗിക്ക് ഒരു ലക്ഷം ദിനാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

ചികിത്സയിൽ അശ്രദ്ധ വരുത്തുകയും, തെറ്റായ രോഗനിർണയം നടത്തുകയും, ശരിയായ പരിചരണം നൽകുന്നതിൽ പരാജയപ്പെടുകയും, കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുകയും ചെയ്തതിനെ തുടർന്ന് രോഗിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സംഭവിച്ചുവെന്നാണ് ഡോക്ടർക്കെതിരെയുള്ള കുറ്റം. അതേസമയം, ആശുപതിയുടെ പേരോ, ഡോക്ടർ ഏത് രാജ്യക്കാരനാണോ തുടങ്ങിയ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Waste Littering പൊതുസ്ഥലത്ത് മാലിന്യമിട്ടാൽ നാടുകടത്തും; പരിശോധനയും നടപടിയും കടുപ്പിച്ച് കുവൈത്ത്

Waste Littering കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ, മരുഭൂമി, ബീച്ച്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈത്തിൽ ആറു മാസത്തിനിടെ നടത്തിയ പരിശോധനയിൽ 4,682 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി കുടുപ്പിക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം വ്യക്തമാക്കി. റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ 347 കേസുകൾ ഉൾപ്പെടെ 3483 എണ്ണവും പരിസ്ഥിതി നിയമലംഘനങ്ങളായിരുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പ്രസ്തുത മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പരിശോധന ഊർജിതമാക്കിയത്. മരുഭൂമിയിൽ രാപാർക്കാൻ എത്തുന്നവർ നടത്തുന്ന നിയമലംഘനം പിടികൂടാൻ പരിശോധകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം ആവർത്തിക്കുന്ന വിദേശികളെ ശിക്ഷയ്ക്കുശേഷം നാടുകടത്തും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും തടവും പിഴയും തീരുമാനിക്കുകയെന്നും അധികൃതർ അറിയിച്ചു.

മാലിന്യം വലിച്ചെറിയുന്നവർക്ക് ശിക്ഷയിൽ യാതൊരു തരത്തിലുള്ള ഇളവും ലഭിക്കില്ല. ബാർബിക്യുവിനും തണുപ്പകറ്റാനും ഉണ്ടാക്കിയ തീ കെടുത്താതെയും വിറകും മറ്റും അവിടെ തന്നെ ഉപേക്ഷിച്ച് പോകുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Murder Case ദേഹത്തേക്ക് വാഹനം ഓടിച്ചു കയറ്റി ഭാര്യയെ കൊലപ്പെടുത്തി; കുവൈത്തിൽ ഭർത്താവിനെതിരെ കേസ്

Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ ദേഹത്തേക്ക് വാഹനം ഓടിച്ച് കയറ്റി ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെതിരെ കേസ്. കുവൈത്തി പൗരനാണ് മുത്‌ലയിലെ മരുഭൂമി പ്രദേശത്തേക്ക് കൊണ്ടുപോയി ഭാര്യെ വാഹനം കയറ്റി കൊന്നത്. ഇയാൾ മനപൂർവ്വം ഭാര്യയുടെ ദേഹത്തേക്ക് വാഹനമിടിച്ച് കയറ്റുകയായിരുന്നു. ഇവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കുറ്റകൃത്യം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തി ഇയാളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. മൂൻകൂട്ടി തയ്യാറാക്കിയ പദ്ധതിയോടെയാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. ഇയാളുടെ വിചാരണ ക്രിമിനൽ കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി.

Oil Field പ്രകൃതി വാതകത്തിന്റെ വൻ ശേഖരം; കുവൈത്തിൽ പുതിയ എണ്ണപ്പാടം കണ്ടെത്തി

Oil Field കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രകൃതി വാതകത്തിന്റെ വൻശഖരം കണ്ടെത്തി. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ കുവൈത്ത് ഓയിൽ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിദിനം 29 ദശലക്ഷം ക്യൂബിക് അടി വാതകവും 5,000 ബാരലിൽ അധികം കണ്ടൻസേറ്റും ഉത്പാദന ശേഷിയുള്ളതാണ് പുതുതായി കണ്ടെത്തിയ എണ്ണപ്പാടമെന്ന് കുവൈത്ത് ഓയിൽ കമ്പനി വ്യക്തമാക്കി.

ഏകദേശം 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ശേഖരത്തിൽ 1 ട്രില്യൺ ക്യുബിക് അടി പ്രകൃതി വാതകത്തിന്റെയും 120 ദശലക്ഷം ബാരലിലധികം കണ്ടൻസേറ്റിന്റെയും സാന്നിധ്യമാണ് കണക്കാക്കുന്നത്. ഇത് ഏകദേശം 350 ദശലക്ഷം ബാരൽ എണ്ണയ്ക്ക് തുല്യമാണ്. കാർബൺ ഡൈ ഓക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവയുടെ കുറഞ്ഞ അളവിലുള്ള സാന്നിധ്യവും ജലരഹിതവുമായ ഈ അപൂർവ വാതക ശേഖരം, പരിസ്ഥിതി സൗഹൃദവും സാങ്കേതികവുമായി മികച്ചതായി കണക്കാക്കപ്പെടുന്നു.

ഇത് പ്രാഥമിക കണക്കുകൾ മാത്രമാണെന്നും ഫീൽഡിനുള്ളിലെ മറ്റ് റിസർവോയറുകളിൽ വിപുലമായ പര്യവേക്ഷണ പ്രവർത്തനങ്ങളിലൂടെ അവ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എണ്ണ മന്ത്രിയും കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (കെപിസി) ഡയറക്ടർ ബോർഡ് ചെയർമാനുമായ താരിഖ് സുലൈമാൻ അൽ-റൂമി പറഞ്ഞു.

Expatriates Arrested മരുപ്രദേശത്തെ രഹസ്യ സങ്കേതത്തിൽ ചാരായ വാറ്റ്; കുവൈത്തിൽ 6 പ്രവാസികൾ പിടിയിൽ

Expatriates Arrested കുവൈത്ത് സിറ്റി: കുവൈത്തിൽ ചാരായവാറ്റ് നടത്തിയ ആറ് പ്രവാസികൾ പിടിയിൽ. അബ്ദലിയിലാണ് സംഭവം. മരുഭൂ പ്രദേശത്തെ രഹസ്യ സങ്കേതത്തിൽ വെച്ചാണ് ഇവർ ചാരായവാറ്റ് നടത്തിയത്. നിരവധി മദ്യവും നിർമ്മാണ ഉപകരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു. അറസ്റ്റിലായ ആറു പേരും ഏഷ്യക്കാരാണെന്ന് അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.

Chain Snatching case റിട്ടയർ അധ്യാപികയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണ്ണമാല കവർന്നു; മുഖ്യപ്രതിയും കൂട്ടുപ്രതിയായ 17 കാരിയും പോലീസ് പിടിയിൽ

Chain Snatching case തൃശൂർ: റിട്ട. അധ്യാപികയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണ്ണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. പട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്നി എന്ന 19 കാരിയും ആദിത്ത് എന്ന 20 കാരനുമാണ് അറസ്റ്റിലായത്. ആദിലാണ് കേസിലെ മുഖ്യപ്രതി. ഫാത്തിമ കൂട്ടുപ്രതിയാണ്. മാളയിലാണ് സംഭവം.

മാള പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ എന്ന 77 കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്വർണ്ണമാല കവരുകയായിരുന്നു ഇവർ. സെപ്റ്റംബർ 9 ന് രാത്രി 07.15 യോടെയാണ് സംഭവം നടന്നത്. ആദിത്ത് അയൽവാസിയായ റിട്ട. അധ്യാപികയായ ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ഇവരുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടുപോകുകയായിരുന്നു.

കഴിഞ്ഞ ദിവസം ആദിത്തിനെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. പിന്നീടാണ് ഫാത്തിമ തസ്‌നി പിടിയിലാകുന്നത്. നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ ഫാത്തിമ തസ്നിയെ റിമാൻഡ് ചെയ്തു.

ആദിത്തിന്റെ കൂടെ 6 മാസമായി താമസിച്ചു വരുന്ന സ്ത്രീയാണ് ഫാത്തിമ തസ്നി. ആദിത്ത് പൊട്ടിച്ചെടുത്ത മാല ഫാത്തിമ തസ്നിയും ആദിത്തും കൂടി കാറിൽ 27 ന് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ മാല നാലര ലക്ഷം രൂപക്ക് വിൽപന നടത്തിയിരുന്നു. മാല വിറ്റ വകയിൽ ലഭിച്ച പണത്തിൽ നിന്നും അമ്പതിനായിരം രൂപക്ക് ഫാത്തിമ തസ്നി മാളയിലെ ജ്വല്ലറിയിൽ പുതിയ മാല വാങ്ങി. ഫാത്തിമ തസ്നിയുടെ വിദൂര വിദ്യാഭ്യാസത്തിനായി ഫീസും മോഷ്ടിച്ച പണത്തിൽ നിന്നും നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Japan Flu ജപ്പാനില്‍ പകര്‍ച്ചപ്പനി, 4000ത്തിലധികം രോഗബാധിതര്‍; സ്കൂളുകള്‍ അടച്ചു, ഇന്ത്യയില്‍ ജാഗ്രത

 ടോക്കിയോ, കഗോഷിമ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി നൂറിലധികം സ്കൂളുകളും കിന്റർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചിടാൻ ജപ്പാൻ സർക്കാർ തീരുമാനിച്ചു.
ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനങ്ങളും രോഗസ്വഭാവത്തിലെ മാറ്റങ്ങളും കുറഞ്ഞ വാക്സിനേഷൻ നിരക്കുകളുമാണ് ഈ രോഗവർധനവിനും വ്യാപനത്തിനും കാരണമാകുന്നതെന്ന് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നു. ആരോഗ്യവിദഗ്ധർ പൊതുജനങ്ങളോട് ഫ്ലൂ വാക്സിനുകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനുകൾ അണുബാധ തടയാനും രോഗത്തിൻ്റെ തീവ്രത കുറയ്ക്കാനും സഹായിക്കും. മാസ്‌ക് ധരിക്കുക, കൈകൾ കഴുകുക, അണുവിമുക്തമാക്കൽ തുടങ്ങിയ സുരക്ഷാ മാർഗ്ഗങ്ങൾ കർശനമായി ഉറപ്പുവരുത്താൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു. ഇന്ത്യ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും, തണുപ്പുകാലം അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റങ്ങൾ രോഗവ്യാപനത്തിൻ്റെ സാധ്യത കൂട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതിനാൽ തികഞ്ഞ ജാഗ്രത പുലർത്താൻ സർക്കാർ ആവശ്യപ്പെടുന്നു.

Pinarayi Vijayan Gulf Tour ഒടുവില്‍ മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രക്ക് അനുമതി

Pinarayi Vijayan Gulf Tour തിരുവനന്തപുരം/ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. നാളെ (ഒക്ടോബർ 14) മുതൽ ഡിസംബർ ഒന്ന് വരെ വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും മുഖ്യമന്ത്രി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുക. ബഹ്റൈന് പിന്നാലെ സൗദി അറേബ്യയിലേക്ക് കൂടി പോകാനാണ് മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, സൗദി സന്ദർശനത്തിന് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. അനുമതി കിട്ടാത്ത സാഹചര്യത്തിൽ സൗദിയിലേക്കുള്ള യാത്ര പിന്നീട് ആലോചിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വിവിധ രാജ്യങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ ഈ ഗൾഫ് പര്യടനത്തിൻ്റെ പ്രധാന ലക്ഷ്യം.

Sahel App കുവൈത്തില്‍ സഹേല്‍ വഴി ഹജ്ജ് അപേക്ഷകൾ സമര്‍പ്പിക്കാം; പുതിയ സേവനം ആരംഭിച്ചു

Sahel App കുവൈത്ത് സിറ്റി ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ആരംഭിച്ചതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. അപേക്ഷകരെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പ് വഴിയായിരിക്കും. ഹജ്ജിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹേല്‍ ആപ്പ് വഴി പുതിയ ഇ-സേവനത്തിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22 ശനിയാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൂർണമായും നറുക്കെടുപ്പ് സംവിധാനത്തെ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. യോഗ്യതയുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. 

Kuwait gold prices ആഗോളതലത്തിൽ സ്വർണവില ഉയരുന്നു; കുവൈത്തില്‍ നിലവിലെ നിരക്ക് എങ്ങനെ?

Kuwait gold prices കുവൈത്ത് സിറ്റി: സ്വർണവില ചരിത്രപരമായ റെക്കോർഡിലെത്തി. കഴിഞ്ഞ വാരം ഒരു ഔൺസ് സ്വർണത്തിന് $4,017 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായ എട്ടാമത്തെ ആഴ്ചയാണ് സ്വർണവില ഉയരുന്നത്. യുഎസ് ഗവൺമെൻ്റ് ഷട്ട്ഡൗൺ, വാഷിംഗ്ടണും ബീജിംഗും തമ്മിൽ പുനരുജ്ജീവിച്ച വ്യാപാര തർക്കങ്ങൾ എന്നിവയാണ് വില വർധനവിന് പ്രധാന കാരണം. കുവൈത്തിലെ ദാർ അൽ-സബയക് കമ്പനിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്താം ദിവസത്തിലേക്ക് കടന്ന യുഎസ് ഗവൺമെൻ്റ് ഷട്ട്ഡൗൺ ആഗോള വ്യാപാര മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചു. ഇത് നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. ചൈനയുടെ അപൂർവ ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കുന്നതിനെതിരെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കൂടുതൽ തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പുതിയ വ്യാപാര യുദ്ധ ഭയം ഉടലെടുത്തു. യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാകുന്നെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. ഒക്ടോബർ 24ന് പുറത്തുവരാനിരിക്കുന്ന ഉപഭോക്തൃ വില സൂചികാ (CPI) റിപ്പോർട്ടിനായി നിക്ഷേപകർ കാത്തിരിക്കുകയാണ്. ഈ ഡാറ്റ, മാസാവസാനം ഫെഡറൽ റിസർവ് 25 ബേസിസ് പോയിൻ്റ് പലിശ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. കുവൈത്തിലെ പ്രാദേശിക വിപണിയിൽ 24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഏകദേശം 39.94 കുവൈത്തി ദിനാർ (121) ആയിരുന്നു വില. 22-കാരറ്റ് സ്വർണ്ണം ഏകദേശം 36.6 കുവൈത്തി ദിനാർ (111) നിരക്കിലാണ് വിറ്റഴിച്ചത്. ഒരു കിലോഗ്രാം വെള്ളിക്ക് ഏകദേശം 560 കുവൈത്തി ദിനാർ (1,836) രേഖപ്പെടുത്തി.

New Schengen Entry Exit System കുവൈത്ത്: പുതിയ ബയോമെട്രിക് എൻട്രി-എക്സിറ്റ് സിസ്റ്റം, യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

New Schengen Entry Exit System കുവൈത്ത് സിറ്റി: യൂറോപ്യൻ യൂണിയൻ (EU), ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പുതിയ എൻട്രി-എക്സിറ്റ് സിസ്റ്റം (EES) ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 10-ന് ഈ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാകും. EES, അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനും യൂറോപ്പിലേക്കുള്ള യാത്രക്കാരുടെ രജിസ്ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്താനും രൂപകൽപ്പന ചെയ്തതാണെന്ന് DGCA വക്താവ് അബ്ദുള്ള അൽ രാജി അറിയിച്ചു. ഈ പുതിയ സംവിധാനത്തിൻ്റെ നിർദ്ദേശങ്ങൾ യാത്രക്കാർ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നിലവിലുള്ള കൈകൊണ്ട് പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്ന രീതിക്ക് പകരമായി യാത്രക്കാരുടെ ഡാറ്റ ഡിജിറ്റലായി ശേഖരിക്കും. വ്യക്തിഗത വിവരങ്ങൾക്കൊപ്പം വിരലടയാളം, മുഖം തിരിച്ചറിയൽ (Facial Biometrics) തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കും. ഇത് ഷെങ്കൻ ഏരിയയിലേക്ക് പ്രവേശിക്കുന്നതിൻ്റെയും പുറത്തുകടക്കുന്നതിൻ്റെയും നിരീക്ഷണം കൂടുതൽ കൃത്യവും സുരക്ഷിതവുമാക്കും. EES നടപ്പാക്കുന്നതിൻ്റെ ആദ്യ ഘട്ടങ്ങളിൽ വിമാനത്താവളങ്ങളിൽ പ്രോസസിങ് സമയം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അൽ രാജി മുന്നറിയിപ്പ് നൽകി. അതിനാൽ യാത്രക്കാർ നീണ്ട നടപടിക്രമങ്ങൾ പ്രതീക്ഷിക്കുകയും അതിനനുസരിച്ച് പ്ലാൻ ചെയ്യുകയും വേണം. കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് യൂറോപ്യൻ യൂണിയൻ/ഷെങ്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യൂറോപ്യൻ എയർപോർട്ടുകളിൽ എത്തിച്ചേരാൻ അദ്ദേഹം നിർദേശിച്ചു. ഷെങ്കൻ രാജ്യങ്ങളിലൂടെ കണക്ഷൻ ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർ, പുതിയ എൻട്രി-എക്സിറ്റ് നടപടിക്രമങ്ങൾ കാരണം ഉണ്ടായേക്കാവുന്ന കാലതാമസം കണക്കിലെടുത്ത്, അടുത്ത വിമാനത്തിനായി മതിയായ സമയം ഉണ്ടെന്ന് ഉറപ്പാക്കണം. അതിർത്തി മാനേജ്‌മെൻ്റ് ശക്തിപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും യൂറോപ്യൻ ഇതര പൗരന്മാരെ നിരീക്ഷണത്തിലാക്കിക്കൊണ്ട് അംഗരാജ്യങ്ങളിലൂടെയുള്ള യാത്ര സുഗമമാക്കുന്നതിനുമുള്ള EU-ൻ്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ EES സംവിധാനം.

Kuwaiti students grade forgery കുവൈത്ത് വിദ്യാര്‍ഥികളുടെ പരീക്ഷാഫലത്തില്‍ കൃത്രിമം, അന്വേഷണം പ്രഖ്യാപിച്ചു

Kuwaiti students grade forgery ബെയ്‌റൂട്ട്: ലെബനീസ് യൂണിവേഴ്‌സിറ്റിയിലെ നിയമ, രാഷ്ട്രതന്ത്ര വിഭാഗത്തിൽ പഠിക്കുന്ന നിരവധി കുവൈത്തി വിദ്യാർഥികളുടെ പരീക്ഷാഫലത്തിൽ കൃത്രിമം നടന്നതായി ലെബനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ‘യൂണിവേഴ്‌സിറ്റി അഴിമതി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്വേഷണത്തിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ കൃത്യമായ എണ്ണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കുവൈത്തി വിദ്യാർഥിയുടെ സർട്ടിഫിക്കറ്റിൻ്റെ ആധികാരികത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബെയ്‌റൂട്ടിലെ കുവൈത്തി എംബസി ലെബനീസ് യൂണിവേഴ്‌സിറ്റിക്ക് കത്ത് നൽകിയതോടെയാണ് വിഷയം പുറത്തായത്. വിദ്യാർഥിക്ക് ലഭിച്ച ഗ്രേഡുകളിൽ സംശയം തോന്നിയതാണ് അന്വേഷണത്തിന് കാരണം. യൂണിവേഴ്‌സിറ്റി ഭരണകൂടത്തിലെ വൃത്തങ്ങൾ നൽകിയ വിവരമനുസരിച്ച്, കേസിൻ്റെ എല്ലാ വിശദാംശങ്ങളും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡോ. മുജ്തബ മുർതദയുടെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പരിമിതമായ എണ്ണം കുവൈത്തി വിദ്യാർഥികളുടെ പരീക്ഷാഫലങ്ങളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തി. വിദ്യാർത്ഥി എഴുതിയ ‘പ്രൈവറ്റ് ലോ’ ഉൾപ്പെടെ നാല് പരീക്ഷാ പേപ്പറുകൾ കൂടി പരിശോധിച്ചു. ഇതിൽ അഞ്ച് ടെസ്റ്റുകളുടെ ഫലങ്ങൾ തിരുത്തിയതായി കണ്ടെത്തി. ഒരു വിദ്യാർഥിയുടെ മാർക്ക് 15ൽ നിന്ന് 65 ആക്കി ഉയര്‍ത്തി. വിദ്യാർഥിയുടെ പേരും ഗ്രേഡും ഉൾപ്പെടുന്ന ഉത്തരക്കടലാസിൻ്റെ പുറംചട്ടയിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി. മറ്റൊരു സംഭവത്തിൽ, ഒരു പരീക്ഷാ പേപ്പറിന് പകരം മറ്റൊന്ന് വെച്ച് മാറ്റി. യൂണിവേഴ്സിറ്റി പ്രസിഡൻ്റ് പ്രൊഫസർ ബസ്സാം ബദ്രാൻ പരീക്ഷാ പേപ്പറുകളിലെ തട്ടിപ്പ് സ്ഥിരീകരിച്ചതിനെത്തുടർന്ന് നാല് തീരുമാനങ്ങൾ പുറത്തിറക്കി. സംഭവത്തിൻ്റെ എല്ലാ വിശദാംശങ്ങളും സാഹചര്യങ്ങളും കണ്ടെത്താനായി ലെബനീസ് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Sleeping Expat Employee Video കുവൈത്ത്: ജോലിസ്ഥലത്ത് ഉറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, സഹപ്രവര്‍ത്തകനെതിരെ പരാതി നല്‍കി

Sleeping Expat Employee Video കുവൈത്ത് സിറ്റി: ജോലിസ്ഥലത്ത് ഉറങ്ങിയതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസി, സഹപ്രവർത്തകനെതിരെ അൽ-ഖശാനിയ്യ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കനത്ത വ്യക്തിപരവും തൊഴിൽപരവുമായ നഷ്ടം സംഭവിച്ചതിനാൽ പ്രതിക്കെതിരെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുമെന്നും ഇദ്ദേഹം അറിയിച്ചു. ഒരേ രാജ്യക്കാരാണ് ഇരുവരും. കേസ് രേഖകൾ പ്രകാരം, ഡ്യൂട്ടി സമയത്ത് താൻ ഉറങ്ങുന്നതിൻ്റെ വീഡിയോ ദൃശ്യമാണ് പരാതിക്കാരൻ തെളിവായി സമർപ്പിച്ചത്. താൻ വിശ്രമിക്കുമ്പോൾ, സഹപ്രവർത്തകൻ രഹസ്യമായി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അത് നേരിട്ട് തങ്ങളുടെ സൂപ്പർവൈസർക്ക് അയക്കുകയും പിന്നീട് ഡിപ്പാർട്ട്‌മെൻ്റ് മേധാവിക്ക് കൈമാറുകയും ചെയ്തു. സംഭവം കൂടുതൽ വഷളായത്, സൂപ്പർവൈസർ ഇതേ വീഡിയോ ദൃശ്യം പരാതിക്കാരന് തിരികെ അയക്കുകയും ഒപ്പം ജോലിയിലെ അശ്രദ്ധ ചൂണ്ടിക്കാണിച്ച് ഔദ്യോഗിക പിരിച്ചുവിടൽ കത്ത് നൽകുകയും ചെയ്തതോടെയാണ്. ജോലിയിലെ അശ്രദ്ധ നിഷേധിച്ച പരാതിക്കാരൻ, താൻ ക്ഷീണം കാരണം ഒരു നിമിഷം ഉറങ്ങിപ്പോയതാണെന്ന് വിശദീകരിച്ചു. വീഡിയോ ചിത്രീകരിച്ചതും അത് പ്രചരിപ്പിച്ചതും തൻ്റെ കീർത്തിക്കും കരിയറിനും ദോഷം വരുത്താൻ വേണ്ടിയുള്ള മനഃപൂർവമായ ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ആക്രമിക്കപ്പെടുകയും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത അതേ സഹപ്രവർത്തകന് വേണ്ടി താൻ മുൻപ് ഇടപെട്ട് സഹായം ചെയ്തിട്ടുണ്ടെന്നും ഈ ചതി തന്നെ ഏറെ വിഷമിപ്പിച്ചെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. മൊബൈൽ ഫോൺ ദുരുപയോഗം, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരം അധികൃതർ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Kuwait Sanctions List കുവൈത്തില്‍ ഈ രണ്ട് രാജ്യങ്ങള്‍ കരിമ്പട്ടികയില്‍

Kuwait Sanctions List കുവൈത്ത് സിറ്റി: തീവ്രവാദത്തെ ചെറുക്കുന്നതിനും വൻ നാശനഷ്ടമുണ്ടാക്കുന്ന ആയുധങ്ങളുടെ വ്യാപനം തടയുന്നതിനുമായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കുന്നതിനുള്ള വിദേശകാര്യ മന്ത്രാലയത്തിൻ്റെ സമിതി, ദേശീയ കരിമ്പട്ടികയിൽ (Sanctions Executive Regulations) പുതിയ പേരുകൾ കൂട്ടിച്ചേർത്തു. ഈ പേരുകൾ രാജ്യത്തെ എല്ലാ കമ്പനികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മന്ത്രാലയം കൈമാറി.  സർക്കുലർ പ്രകാരം, ഒരു ഈജിപ്ഷ്യൻ പൗരനും (A.M.M.), മറ്റൊരു രാജ്യക്കാരനും (A.H.A. – Stateless) നിലവിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭീകരതയെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പാക്കുന്നതിനും സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള കുവൈത്തിൻ്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy