UAE Visa on arrival മധ്യകാല അവധിക്കാല യാത്ര പ്ലാന്‍ ചെയ്യാം: യുഎഇയില്‍ നിന്ന് ഈ രാജ്യങ്ങളിലേക്ക് പറക്കാം…

UAE Visa on arrival അടുത്ത ആഴ്ച വരുന്ന മധ്യവർഷ അവധിക്ക് ഒരു യാത്രാ പദ്ധതി തീരുമാനിക്കാൻ ഇതുവരെ വൈകിയിട്ടില്ല. ഒക്ടോബർ 13-നും 19-നും ഇടയിൽ എവിടെയെങ്കിലും പോകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത. നിങ്ങൾ യുഎഇയിലെ താമസക്കാരനോ പൗരനോ ആണെങ്കിൽ, വിസയില്ലാതെ നിരവധി രാജ്യങ്ങളിലേക്ക് പ്രവേശിക്കാം. അല്ലെങ്കിൽ വിമാനത്താവളത്തിൽ എത്തുമ്പോൾ തന്നെ നിങ്ങൾക്ക് വിസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. വിസ രഹിത പ്രവേശനമുള്ള രാജ്യങ്ങൾ ഇവയാണ്- ജോർജിയയുടെ തലസ്ഥാനമായ ടിബിലിസി- ചരിത്രപാഠവും രുചിയാത്രയും ഒരിടത്ത് ആസ്വദിക്കാൻ, ഇപ്പോൾ തന്നെ ജോർജിയയിലെ ടിബിലിസിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. ചരിത്രപരമായ ഇടങ്ങൾ കാണാനും രുചികരമായ ഭക്ഷണം ആസ്വദിക്കാനും ഈ നഗരം മികച്ചതാണ്.ദുബായിൽ നിന്നുള്ള യാത്രാ സമയം: ഏകദേശം 3 മണിക്കൂർ 30 മിനിറ്റ്. മാലിദീപ്- മാലിദ്വീപില്‍ കടലിനടിയിലെ ജീവികളെ കാണാനാകും. മാലിദ്വീപിലെ പല റിസോർട്ടുകളും ചില പ്രത്യേക ദ്വീപുകൾ പൂർണ്ണമായും ഏറ്റെടുത്താണ് പ്രവർത്തിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഭക്ഷണശാലകൾ മുതൽ കിഡ്‌സ് ക്ലബ്ബുകൾ, തീം ഇവന്റുകൾ എന്നിവ വരെ യാത്രക്കാർക്ക് ആവശ്യമായതെല്ലാം ഒരുക്കി നൽകുന്നു. ദുബായിൽ നിന്നുള്ള യാത്രാ സമയം: ഏകദേശം: 4 മണിക്കൂർ 15 മിനിറ്റ്. തായ്ലാന്‍ഡ്- രുചികരമായ ഭക്ഷണത്തിനും ധാരാളം ഷോപ്പിങിനും തെരഞ്ഞെടുക്കാൻ പറ്റിയ ഒരിടമാണ് തായ്‌ലൻഡ്. ദുബായിൽ നിന്നുള്ള യാത്രാ സമയം: ഏകദേശം: 6 മണിക്കൂർ. ബാക്കു, അസർബൈജാൻ- ചില സമയങ്ങളിൽ, കുട്ടികളോടൊത്തുള്ള അസാധാരണമായ അനുഭവങ്ങളാണ് ഏറ്റവും മികച്ച ഓർമ്മകൾ നൽകുന്നത്. അത്തരമൊരു നഗരമാണ് ബാക്കു. ദുബായിൽ നിന്നുള്ള സമയം: ഏകദേശം 2.55 മിനിറ്റ്. ശ്രീലങ്ക- തുക്-തുക്കുകൾ (ഓട്ടോറിക്ഷകൾ), പുരാതന ക്ഷേത്രങ്ങൾ, എങ്ങും നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് എന്നിവ ശ്രീലങ്കയില്‍ കാണാം.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Dubai Diwali ദീപാവലി പൊടിപൊടിക്കും: അഞ്ച് ദിവസത്തെ ആഘോഷത്തിന് തയ്യാറെടുത്ത് യുഎഇ

Dubai Diwali ദുബായ്: ദീപാവലിയോടനുബന്ധിച്ച് ദുബായിൽ ‘നൂർ, ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്’ എന്ന പേരിൽ അഞ്ച് ദിവസത്തെ വിപുലമായ ആഘോഷം നടക്കും. ഈ മാസം 17, 18, 19, 24, 25 തീയതികളിലായി ദുബായ് അൽസീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമാണ് പരിപാടികൾ അരങ്ങേറുന്നത്. ഒക്ടോബർ 17ന് വൈകിട്ട് 6.30-ന് സൂഖ് അൽസീഫിലാണ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം. ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) ആണ് ഇന്ത്യൻ കോൺസുലേറ്റ്, ടീം വർക്ക് ആർട്സ് എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്. ആഘോഷത്തിന് പ്രവേശനം സൗജന്യമായിരിക്കും. ആഘോഷത്തിന്‍റെ ഭാഗമായി സംഗീതം, നൃത്തം, ഘോഷയാത്ര, പ്രദർശനം, പരമ്പരാഗത വിപണി, കവിതാപാരായണം, കഥപറച്ചിൽ, പ്രഭാഷണങ്ങൾ, ഹാസ്യവിനോദ പരിപാടികൾ, ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ശിൽപശാലകൾ തുടങ്ങിയ ഒട്ടേറെ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ആദ്യ വെടിക്കെട്ട് 17ന് രാത്രി 9ന് അൽസീഫ് ക്രീക്കിൽ നടക്കും. തുടർന്നുള്ള വെടിക്കെട്ട് 18, 19 തീയതികളിൽ രാത്രി 9ന് നാല് സ്ഥലങ്ങളിൽ അരങ്ങേറും. 24, 25 തീയതികളിലും ആഘോഷങ്ങൾ തുടരും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.

Johnson & Johnson മെസോതെലിയോമ ബാധിച്ച് സ്ത്രീ മരിച്ച കേസ്; ജോൺസൺ ആൻഡ് ജോൺസൺ 966 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Johnson & Johnson ലോസ് ഏഞ്ചൽസ്: ടാൽക് ഉത്പന്നങ്ങൾ കാൻസറിന് കാരണമാകുന്നെന്നാരോപിച്ചുള്ള ഏറ്റവും പുതിയ കേസിൽ, ജോൺസൺ & ജോൺസൺ (J&J) കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, മെസോതെലിയോമ (mesothelioma) ബാധിച്ച് മരിച്ച സ്ത്രീയുടെ കുടുംബത്തിന് 966 മില്യൺ ഡോളർ (ഏകദേശം 8,000 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ലോസ് ഏഞ്ചൽസ് കോടതി ഉത്തരവിട്ടു. 88-ാം വയസ്സിൽ 2021ൽ അന്തരിച്ച കാലിഫോർണിയ സ്വദേശിനി മെ മ്യൂറിന്റെ കുടുംബമാണ് കമ്പനിക്കെതിരെ കേസ് നൽകിയത്. J&J-യുടെ ടാൽക് ബേബി പൗഡർ ഉത്പന്നങ്ങളിൽ അടങ്ങിയിരുന്ന അസ്ബസ്റ്റോസ് ഫൈബറുകളാണ് ഈ അപൂർവ കാൻസറിന് (മെസോതെലിയോമ) കാരണമെന്ന് കുടുംബം ആരോപിച്ചു. കോടതി രേഖകൾ പ്രകാരം, ജഡ്ജിമാർ J&J-യോട് 16 മില്യൺ ഡോളർ നഷ്ടപരിഹാരമായും (compensatory damages) 950 മില്യൺ ഡോളർ ശിക്ഷാപരമായ നഷ്ടപരിഹാരമായും (punitive damages) നൽകാൻ ഉത്തരവിട്ടു.  ശിക്ഷാപരമായ നഷ്ടപരിഹാരം സാധാരണയായി നഷ്ടപരിഹാര തുകയുടെ ഒന്‍പത് മടങ്ങിൽ കൂടരുതെന്ന് യുഎസ് സുപ്രീം കോടതിയുടെ നിലവിലെ നിയമം അനുശാസിക്കുന്നതിനാൽ, അപ്പീൽ പോകുമ്പോൾ ഈ വിധിത്തുക കുറയാൻ സാധ്യതയുണ്ട്. വിധി “അതിരുകടന്നതും ഭരണഘടനാ വിരുദ്ധവുമാണ്” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, കമ്പനിയുടെ ലോകമെമ്പാടുമുള്ള ലിറ്റിഗേഷൻ വൈസ് പ്രസിഡന്‍റ് എറിക് ഹാസ്, ഉടൻ തന്നെ അപ്പീൽ പോകാൻ പദ്ധതിയിടുന്നതായി പ്രസ്താവനയിൽ അറിയിച്ചു. “മ്യൂറിന്റെ കേസിൽ, പ്ലാറ്റിഫ് അഭിഭാഷകർ തങ്ങളുടെ വാദങ്ങൾ ജഡ്ജിമാർക്ക് മുന്നിൽ അവതരിപ്പിക്കാൻ പാടില്ലാത്ത ‘ചവറ് ശാസ്ത്രത്തെ’ (junk science) ആണ് ആശ്രയിച്ചത്,” ഹാസ് പറഞ്ഞു. ഉത്പന്നങ്ങൾ സുരക്ഷിതമാണെന്നും അതിൽ അസ്ബസ്റ്റോസ് അടങ്ങിയിട്ടില്ലെന്നും കാൻസറിന് കാരണമാകില്ലെന്നും J&J ആവർത്തിച്ചു. കമ്പനി 2020ൽ യുഎസിൽ ടാൽക് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിന്റെ വിൽപ്പന നിർത്തുകയും പകരം കോൺസ്റ്റാർച്ച് ഉപയോഗിച്ചുള്ള ഉത്പന്നത്തിലേക്ക് മാറിയിരുന്നു.

Air taxis uae യുഎഇയിലെ ആദ്യത്തെ ആശുപത്രി വെർട്ടിപോർട്ട്: മിനിറ്റുകൾക്കുള്ളിൽ രോഗികള്‍ക്ക് എയർ ടാക്സികൾ

Air taxis uae ദുബായ്: യുഎഇയിലെ ആദ്യ ഹോസ്പിറ്റൽ ബേസ്ഡ് വെർട്ടിപോർട്ട് അബുദാബിയിൽ വരുന്നു. മിനിറ്റുകൾക്കുള്ളിൽ എയർ ടാക്സി സേവനം. യുഎഇയിൽ ആദ്യമായി ആശുപത്രി കേന്ദ്രീകരിച്ചുള്ള വെർട്ടിപോർട്ട് (Hospital-based Vertiport) ഉടൻ വരുന്നു. എയർ ടാക്സികൾ പറന്നുയരുന്നതിനും ലാൻഡ് ചെയ്യുന്നതിനുമുള്ള ഈ സൗകര്യം വഴി, രോഗികൾക്ക് മിനിറ്റുകൾക്കുള്ളിൽ അതിവേഗം ആരോഗ്യ സേവനങ്ങൾ ലഭ്യമാകും. ഈ സുപ്രധാന പ്രഖ്യാപനം ഒക്ടോബർ എട്ട്, ബുധനാഴ്ച ക്ലീവ്‌ലാൻഡ് ക്ലിനിക് അബുദാബി, ആർച്ചർ ഏവിയേഷൻ ഇൻകോർപ്പറേഷനുമായി (Archer Aviation Inc.) ചേർന്നാണ് നടത്തിയത്. നിലവിലുള്ള ഹെലിപ്പാഡിനെ പരമ്പരാഗത ഹെലികോപ്റ്റർ, eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ്) എയർക്രാഫ്റ്റ് എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന രീതിയിൽ പരിവർത്തനം ചെയ്യാനാണ് ആർച്ചർ ലക്ഷ്യമിടുന്നത്. യാത്രാ സമയം കുറയ്ക്കും: പരമ്പരാഗത ഗതാഗത മാർഗ്ഗങ്ങളെ അപേക്ഷിച്ച് യാത്രാ സമയം ഗണ്യമായി കുറച്ച്, ആശുപത്രിയിൽ നിന്ന് അടുത്തുള്ള സ്ഥലങ്ങളിലേക്ക് മിനിറ്റുകൾക്കുള്ളിൽ രോഗികളെ എത്തിക്കാൻ ഈ വെർട്ടിപോർട്ട് സഹായിക്കും. കൂടാതെ, അടിയന്തിരമല്ലാത്ത യാത്രക്കാർക്കുംസമയം നിർണായകമായ അവയവങ്ങൾ കൊണ്ടുപോകലിനും (Time-critical organ transport) സഹായിക്കും. ആർച്ചറിന്റെ ഇലക്ട്രിക് എയർക്രാഫ്റ്റായ ‘മിഡ്‌നൈറ്റ്’ (Midnight) ആണ് ഈ സർവീസുകൾക്കായി ഉപയോഗിക്കുക.  നാല് യാത്രക്കാർ വരെ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ള ഈ വിമാനം, പരമ്പരാഗത ഹെലികോപ്റ്ററിനേക്കാൾ കുറഞ്ഞ ശബ്ദവും പുറന്തള്ളലും മാത്രമേ ഉണ്ടാക്കൂ. അത്യാധുനിക എയർ മൊബിലിറ്റി (Advanced Air Mobility) ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിലൂടെ അബുദാബിയിലെ ‘സ്ഥലങ്ങളെ മാത്രമല്ല, ജീവന്റെ തൂണുകളെയും’ ബന്ധിപ്പിക്കുകയാണ് ഈ സംരംഭമെന്ന് ആർച്ചറിന്റെ ചീഫ് ഗ്രോത്ത് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഫീസർ ബ്രയാൻ ബേൺഹാർഡ് അഭിപ്രായപ്പെട്ടു. യുഎഇയിൽ പറക്കുന്ന ടാക്സി ഓപ്പറേഷനുകൾ ആരംഭിക്കുന്ന ആദ്യത്തെ കമ്പനിയായിരിക്കും ആർച്ചർ.

Air India Express യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത്: എയർ ഇന്ത്യ എക്സ്പ്രസ് ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ്; പരിമിതമായ സമയം

Air India Express ദുബായ്: ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്കായി ആകർഷകമായ ഉത്സവകാല ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ് രംഗത്ത്. ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാർക്ക് 1 ദിർഹമിന് (Dh1) 10 കിലോഗ്രാം അധിക ബാഗേജ് കൊണ്ടുപോകാൻ ഈ ഓഫർ അവസരം നൽകുന്നു. ഗൾഫിലെ വലിയ ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആഘോഷ സന്തോഷം വ്യാപിപ്പിക്കാനാണ് ഈ പ്രൊമോഷൻ ലക്ഷ്യമിടുന്നത്. ഒക്ടോബർ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. നവംബർ 30 വരെ യാത്ര ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ബാധകം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാണ്. ശ്രദ്ധിക്കുക: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം അധിക ബാഗേജ് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദവും താങ്ങാനാവുന്നതുമാക്കാൻ വേണ്ടിയാണ് ഈ സംരംഭം എന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. “ഈ Dh1 അധിക ബാഗേജ് ഓഫറിലൂടെ, ഗൾഫിലുടനീളമുള്ള ഞങ്ങളുടെ യാത്രക്കാർക്ക് മൂല്യവും യാത്രാസൗകര്യവും നൽകാനുള്ള പ്രതിബദ്ധത എയർ ഇന്ത്യ എക്സ്പ്രസ് തുടരുകയാണ്. ഉത്സവകാല യാത്രകളിൽ പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങളും അത്യാവശ്യ സാധനങ്ങളും കൊണ്ടുപോകേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ നിങ്ങളുടെ പോക്കറ്റിന് ഭാരം കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ വഴിയാണ്,” എയർ ഇന്ത്യ എക്സ്പ്രസിന്റെ ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിങ് പറഞ്ഞു. ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദമ്മാം, ദോഹ തുടങ്ങിയ നഗരങ്ങളെ 20-ൽ അധികം ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദീപാവലി, ഓണം തിരിച്ചുപോക്ക് യാത്രകൾ എന്നിവയുടെ പശ്ചാത്തലത്തിൽ ഈ കുറഞ്ഞ നിരക്കിലുള്ള ബാഗേജ് ഡീൽ യാത്രക്കാർക്കിടയിൽ വലിയ താൽപര്യമുണ്ടാക്കാൻ സാധ്യതയുണ്ട്.

UAE India Flight ഇമിഗ്രേഷൻ നടപടികൾ ലളിതമാകും; യുഎഇ – ഇന്ത്യ യാത്ര യാത്രക്കാർക്ക് പുതിയ നിർദേശവുമായി പ്രമുഖ വിമാനക്കമ്പനി

UAE India Flight ദുബായ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ അല്ലാത്ത എല്ലാ യാത്രക്കാരും ഇ-അറൈവൽ കാർഡ് (e-Arrival Card) നിർബന്ധമായും പൂർത്തിയാക്കിയിരിക്കണമെന്ന് എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. ഒക്ടോബർ ഒന്ന് മുതലാണ് ഈ നിബന്ധന പ്രാബല്യത്തിൽ വന്നത്. എന്താണ് ഇ-അറൈവൽ കാർഡ്?- പേപ്പർ ഡിസെംബാർക്കേഷൻ ഫോമുകൾക്ക് (Paper Disembarkation Forms) പകരമായി ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ഏർപ്പെടുത്തിയ ഒരു സുരക്ഷിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഇ-അറൈവൽ കാർഡ്. ഇത് പൂർണ്ണമായും സൗജന്യമാണ്. അപേക്ഷിക്കേണ്ടത് എങ്ങനെ? ഇന്ത്യൻ പൗരന്മാരും ഒസിഐ (OCI) കാർഡ് ഉടമകളും ഒഴികെയുള്ള എല്ലാ വിദേശ പൗരന്മാർക്കും ഇത് നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുതൽ 24 മണിക്കൂർ മുന്‍പ് വരെ ഈ ഡിജിറ്റൽ ഫോം സമർപ്പിക്കണം. സമർപ്പിക്കേണ്ട വെബ്സൈറ്റുകൾ/ആപ്പ്: ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ്: boi.gov.in, ഇന്ത്യൻ വിസ വെബ്സൈറ്റ്: indianvisaonline.gov.in, സു-സ്വാഗതം മൊബൈൽ ആപ്പ്. ഈ ഫോം വ്യക്തിഗത വിവരങ്ങളും യാത്രാ വിവരങ്ങളും ഉൾപ്പെടെയുള്ള പ്രധാന ഡാറ്റ ശേഖരിക്കും, പാസ്‌പോർട്ട് നമ്പറും ദേശീയതയും, വിമാനത്തിന്റെ നമ്പർ, സന്ദർശനത്തിന്റെ ഉദ്ദേശ്യം (വിനോദസഞ്ചാരം, ബിസിനസ്, പഠനം, ചികിത്സ), ഇന്ത്യയിൽ താമസിക്കുന്ന ദിവസങ്ങളുടെ എണ്ണം, ഇന്ത്യയിലെ താമസസ്ഥലത്തെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ, കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ സന്ദർശിച്ച രാജ്യങ്ങൾ എന്നിവയാണ് നൽകേണ്ട പ്രധാന വിവരങ്ങൾ. വിവരങ്ങൾ സമർപ്പിച്ച ശേഷം യാത്രക്കാർക്ക് ഒരു സ്ഥിരീകരണ സന്ദേശം (Confirmation Message) ലഭിക്കും. ഇത് ഡിജിറ്റലായോ പ്രിന്റ് എടുത്തോ സൂക്ഷിക്കാവുന്നതാണ്. ഇമിഗ്രേഷൻ കൗണ്ടറിൽ ഇത് കാണിക്കുന്നതോടെ പേപ്പർ ഫോമുകൾ പൂരിപ്പിക്കേണ്ട ആവശ്യം ഒഴിവാകും. ഇ-അറൈവൽ കാർഡ് പൂരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇന്ത്യയിൽ ഇമിഗ്രേഷൻ നടപടികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും തുടർ യാത്രകൾക്ക് കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എമിറേറ്റ്‌സ് ട്രാവൽ അഡ്വൈസറിയിൽ മുന്നറിയിപ്പ് നൽകി. ഇ-അറൈവൽ കാർഡ് വിസയ്ക്ക് പകരമല്ല. സാധുവായ വിസ ഇപ്പോഴും ആവശ്യമാണ്. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ അധികൃതർക്ക് മുൻകൂട്ടി വിവരങ്ങൾ നൽകുക മാത്രമാണ് ഈ കാർഡ് ചെയ്യുന്നത്. ഇന്ത്യൻ പൗരന്മാർക്കും ഒസിഐ കാർഡ് ഉടമകൾക്കും 2024 ജൂണിൽ ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തുടർന്നും ഉപയോഗിക്കാവുന്നതാണ്. തടസങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാൻ, വിമാന അറിയിപ്പുകളും ഇമിഗ്രേഷൻ നടപടികളും കൃത്യസമയത്ത് ലഭിക്കുന്നതിനായി യാത്രക്കാർ അവരുടെ ‘മാനേജ് യുവർ ബുക്കിങ്’ (Manage Your Booking) പോർട്ടൽ വഴി ബന്ധപ്പെടാനുള്ള വിവരങ്ങൾ പരിശോധിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്ന് എയർലൈൻ വെബ്സൈറ്റിൽ ആവശ്യപ്പെട്ടു.

Jaipur Dubai Flight Canceled യുഎഇയിലേക്കുള്ള വിമാനം വൈകിയത് 14 മണിക്കൂര്‍, യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, പിന്നാലെ അറിയിപ്പ്

Jaipur Dubai Flight Canceled ജയ്‌പൂരിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ തുടർച്ചയായി വൈകുന്നതിലും റദ്ദാക്കുന്നതിലും യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ഈ തിരക്കേറിയ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് വിമാനക്കമ്പനികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ച നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. ഒക്ടോബർ ഏഴ്, ചൊവ്വാഴ്ച, ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 9.30-ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്റെ SG-57 വിമാനം ആദ്യം 14 മണിക്കൂർ വൈകുകയും പിന്നീട് രാത്രിയോടെ റദ്ദാക്കുകയും ചെയ്തു. “പ്രവർത്തനപരമായ കാരണങ്ങൾ” ആണ് വിമാനം റദ്ദാക്കാൻ കാരണം എന്നാണ് എയർലൈൻ അധികൃതർ നൽകിയ വിശദീകരണം. രാവിലെ മുതൽ വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർക്കിടയിൽ ഇത് വലിയ പ്രതിഷേധത്തിന് കാരണമായി. “ഈ വിമാനം കയറാൻ മറ്റ് നഗരങ്ങളിൽ നിന്നാണ് ഞങ്ങൾ ജയ്‌പൂരിൽ എത്തിയത്, എന്നാൽ ആദ്യം വൈകിയെന്നും പിന്നീട് റദ്ദാക്കിയെന്നും അറിയിച്ചു,” ദുരിതത്തിലായ ഒരു യാത്രക്കാരൻ പറഞ്ഞു. “ഭക്ഷണത്തിനോ താമസത്തിനോ യാതൊരു സൗകര്യവും ഒരുക്കിയില്ല.” ടെർമിനൽ 1-ൽ വെച്ച് ഡസൻ കണക്കിന് യാത്രക്കാർ എയർലൈൻ ജീവനക്കാരെ ചോദ്യം ചെയ്യുകയും ഭക്ഷണവും താമസസൗകര്യവും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. ജയ്‌പൂർ-ദുബായ് റൂട്ടിലെ കാലതാമസത്തെയും റദ്ദാക്കലിനെയും കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഒക്ടോബർ 5-ന് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX-195 വിമാനത്തിലെ യാത്രക്കാർ തുടർച്ചയായി നാല് ദിവസങ്ങളിൽ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു. രാവിലെ 5.55-ന് പുറപ്പെടേണ്ടിയിരുന്ന ഈ സർവീസ് “പ്രവർത്തനപരമായ കാരണങ്ങൾ” ചൂണ്ടിക്കാട്ടി മണിക്കൂറുകളോളം ആവർത്തിച്ച് വൈകിപ്പിക്കുകയായിരുന്നു.

Villa Loan Case വില്ല വായ്പാ തിരിച്ചടവ് മുടങ്ങി: ഹര്‍ജിക്കാരിക്കെതിരെ കടുത്ത നടപടിയുമായി യുഎഇ കോടതി

Villa Loan Case അബുദാബി: വില്ല വായ്പയുടെ ഗഡുക്കൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെതിരെ സ്ത്രീ നൽകിയ അപ്പീൽ അബുദാബിയിലെ കോർട്ട് ഓഫ് കസേഷൻ തള്ളി. ഇതോടെ, വായ്പാ ദാതാവിന് 8,12,500 ദിർഹം കുടിശ്ശികയും 20,000 ദിർഹം നഷ്ടപരിഹാരവും കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണമായി അടയ്ക്കുന്നതുവരെ 5% വാർഷിക പലിശയും ഇവർ നൽകേണ്ടിവരും. ബാങ്കിന്റെ ധനസഹായത്തോടെ വാങ്ങിയ ഒരു റെസിഡൻഷ്യൽ വില്ലയുടെ പ്രതിമാസ ഗഡുക്കളായ 32,500 ദിർഹം അടയ്ക്കുന്നതിൽ സ്ത്രീ വീഴ്ച വരുത്തി എന്ന് ചൂണ്ടിക്കാട്ടി 2023-ലാണ് വായ്പ നൽകിയയാൾ കോടതിയെ സമീപിച്ചത്. തിരിച്ചടയ്ക്കാത്ത 920,000 ദിർഹവും അഞ്ച് ലക്ഷം ദിർഹം അധിക നഷ്ടപരിഹാരവുമാണ് വായ്പാദാതാവ് ആവശ്യപ്പെട്ടത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ആദ്യം 7,15,000 ദിർഹം കുടിശ്ശികയും 10,000 ദിർഹം നഷ്ടപരിഹാരവും വിധിച്ചു. ഇതിനെ തുടർന്ന് ഇരു പാർട്ടികളും നൽകിയ അപ്പീലിൽ കോർട്ട് ഓഫ് അപ്പീൽ കുടിശ്ശിക തുക 8,12,500 ദിർഹമായും നഷ്ടപരിഹാരം 20,000 ദിർഹമായും ഉയർത്തി, ഒപ്പം 5% വാർഷിക പലിശയും നിശ്ചയിച്ചു. ഈ വിധിക്കെതിരെയാണ് സ്ത്രീ കോർട്ട് ഓഫ് കസേഷനെ (പരമോന്നത കോടതി) സമീപിച്ചത്. കീഴ്ക്കോടതി ജഡ്ജിമാർ മുൻപ് സമാനമായ കേസ് പരിഗണിച്ചിരുന്നതിനാൽ ഈ കേസ് കേൾക്കാൻ അവർക്ക് അധികാരമില്ല, താൻ മിക്കവാറും കടം അടച്ചു തീർത്തു, വൈകിയതിന് പലിശ ഈടാക്കുന്നത് ശരിയല്ല. തന്റെ വാദങ്ങൾ പരിശോധിക്കാൻ മറ്റൊരു വിദഗ്ദ്ധനെ നിയമിക്കണമെന്ന ആവശ്യം കോടതി അവഗണിച്ചു തുടങ്ങിയവയാണ് സ്ത്രീ ഉന്നയിച്ച വാദങ്ങള്‍. എന്നാൽ, ഈ വാദങ്ങളെല്ലാം കോർട്ട് ഓഫ് കസേഷൻ തള്ളി. മുൻപത്തെ തർക്കം അവസാനിച്ചതിനാൽ ജഡ്ജിമാർക്ക് ഈ കേസ് കേൾക്കുന്നതിൽ തടസ്സമില്ലെന്ന് കോടതി വിധിച്ചു. വിദഗ്ദ്ധ റിപ്പോർട്ടും മറ്റ് തെളിവുകളും അനുസരിച്ച്, വനിത 22 ഗഡുക്കളിൽ വീഴ്ച വരുത്തിയെന്നും മൂന്ന് മാസത്തെ തുക കൂടി നൽകാനുണ്ടെന്നും കോടതി കണ്ടെത്തി. പണം ഉപയോഗിക്കാൻ കഴിയാതെ വന്നതിലൂടെ പരാതിക്കാരന് സാമ്പത്തികമായും വ്യക്തിപരമായും ബുദ്ധിമുട്ടുണ്ടായതിനാൽ നഷ്ടപരിഹാരം നൽകാനുള്ള വിധി ന്യായമാണെന്ന് കോടതി കൂട്ടിച്ചേർത്തു. നിലവിലുള്ള റിപ്പോർട്ട് മതിയായതിനാൽ മറ്റൊരു വിദഗ്ദ്ധനെ നിയമിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കോർട്ട് ഓഫ് കസേഷൻ വിധി അനുസരിച്ച്, സ്ത്രീ ഇനി 8,12,500 ദിർഹം കുടിശ്ശികയും 20,000 ദിർഹം നഷ്ടപരിഹാരവും കേസ് ഫയൽ ചെയ്ത തീയതി മുതൽ പൂർണ്ണമായി അടയ്ക്കുന്നതുവരെ 5% വാർഷിക പലിശയും നൽകേണ്ടതാണ്.

Khorfakkan Accident ദാരുണം: യുഎഇയിൽ വാഹനാപകടം; പിതാവും ഏഴ് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

khorfakkan accident ഷാർജ: യുഎഇയിലെ ഖോർഫക്കാനിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പിതാവും ഏഴ് മാസം പ്രായമുള്ള മകനും മരിച്ചു. തിങ്കളാഴ്ച വൈകീട്ട് കുടുംബം സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു വാഹനവും തമ്മിലുണ്ടായ ശക്തമായ കൂട്ടിയിടിയാണ് അപകടത്തിന് കാരണം. പിതാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ ഏഴുമാസം പ്രായമുള്ള മകൻ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒരു ദിവസത്തിന് ശേഷം ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ മാതാവ് അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളിലെയും യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവർക്കും സാരമായ പരിക്കുണ്ട്. വിവരമറിഞ്ഞെത്തിയ എമർജൻസി ടീമുകൾ ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും രണ്ട് പേരെയും രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

UAE Sky Supermoon ഈ വര്‍ഷത്തെ അവസാന മൂന്ന് മാസങ്ങളിൽ യുഎഇ ആകാശത്ത് ദൃശ്യമാകുന്നത്…

UAE Sky Supermoon ദുബായ്: 2025 അവസാന പാദത്തിലേക്ക് ലോകം കടക്കുമ്പോൾ, യുഎഇ നിവാസികൾക്ക് തുടർച്ചയായ മൂന്ന് മാസങ്ങളിൽ മൂന്ന് സൂപ്പർമൂണുകൾ കാണാൻ അവസരം ലഭിക്കും. ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ ഉൾപ്പെടെയാണിത്. തെളിഞ്ഞ ചക്രവാളമുള്ള എവിടെ നിന്നും ചന്ദ്രനെ കാണാൻ കഴിയുമെന്നതിനാൽ, എമിറേറ്റുകളിലെ ആകാശ നിരീക്ഷകർക്ക് ഇത് എളുപ്പത്തിൽ ആസ്വദിക്കാനാകുന്ന ഒരു ആകാശ വിരുന്നായിരിക്കും. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തായിരിക്കുന്ന സമയത്ത് പൗർണ്ണമി വരുന്നതിനെയാണ് സൂപ്പർമൂൺ എന്ന് വിളിക്കുന്നതെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ അൽ ഹരീരി പറഞ്ഞു. ഈ സമയത്ത് ചന്ദ്രൻ സാധാരണയിൽ നിന്ന് 14 ശതമാനം വലുപ്പത്തിലും 30 ശതമാനം തിളക്കത്തിലും കാണപ്പെടും. എന്നാൽ, ഈ മാസങ്ങളിൽ യുഎഇ ആകാശത്തെ കാത്തിരിക്കുന്ന ആകർഷണം സൂപ്പർമൂണുകൾ മാത്രമല്ല. പ്രകൃതിയുടെ അത്ഭുതക്കാഴ്ചകളായ മൂന്ന് പ്രധാന ഉൽക്കാവർഷങ്ങളും (Meteor Showers) ആകാശത്ത് ദൃശ്യമാകും. വേഗത, തിളക്കം, എണ്ണം എന്നിങ്ങനെ ഓരോന്നിനും അതിന്റേതായ സവിശേഷതകളുണ്ടാകും. ഈ ആകാശവിസ്മയങ്ങളിൽ ആദ്യത്തേത് ഒക്ടോബർ ഏഴിന് സംഭവിക്കുന്ന ഹണ്ടേഴ്‌സ് സൂപ്പർമൂൺ ആണ്. കഴിഞ്ഞ മാസത്തെ ചന്ദ്രഗ്രഹണത്തിന് ശേഷവും നിരവധി പേരാണ് ചന്ദ്രന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചന്ദ്രഗ്രഹണം നഷ്ടപ്പെട്ടവർക്ക്, ഈ അവസാന പാദത്തിൽ നിരവധി ചാന്ദ്ര സംഭവങ്ങൾ കാണാൻ അവസരമുണ്ട്. നമ്മുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രൻ അടുത്ത മാസങ്ങളിൽ വിവിധ പേരുകളിലാണ് അറിയപ്പെടുക. നേറ്റീവ് അമേരിക്കൻ പാരമ്പര്യങ്ങളിൽ പ്രകൃതിക്ക് നൽകിയിരുന്ന പ്രാധാന്യം കാരണം ഈ പേരുകളിൽ മിക്കവയും അവരുടെ സംസ്കാരത്തിൽ നിന്നുള്ളതാണ്. ഓരോ പേരും അതത് സീസണൽ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒക്ടോബർ ഏഴ് -ഹണ്ടേഴ്‌സ് മൂൺ (Hunter’s Moon) ഈ സമയത്താണ് മൃഗങ്ങൾ നന്നായി ഭക്ഷണം കഴിച്ച് തടിച്ചുകൊഴുക്കുന്നത്. പരമ്പരാഗതമായി വേട്ടക്കാർ വരാനിരിക്കുന്ന ശീതകാലത്തിനായി മാംസം ശേഖരിക്കുന്ന സമയമാണിത്. നവംബർ അഞ്ച് ബീവർ മൂൺ (Beaver Moon) ബീവറുകൾ ശീതകാലത്തിനായി കൂടൊരുക്കാൻ തുടങ്ങുന്ന സമയമാണിത്. ചതുപ്പുകൾ തണുത്തുറയുന്നതിന് മുമ്പ് വേട്ടക്കാർ ബീവർ കെണികൾ സ്ഥാപിച്ചിരുന്ന സമയമായും ഇതിനെ കണക്കാക്കുന്നു. ഡിസംബർ അഞ്ച് കോൾഡ് മൂൺ (Cold Moon) ഏറ്റവും ദൈർഘ്യമേറിയതും തണുപ്പേറിയതുമായ രാത്രികൾ ഡിസംബറിൽ വരുന്നതിനാൽ ഈ പേര് നൽകിയിരിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy