Batteries Stolen കുവൈത്ത്: 1,419 കെഡി വിലവരുന്ന ലിഥിയം ബാറ്ററികൾ മോഷ്ടിക്കപ്പെട്ടു

Batteries Stolen കുവൈത്ത് സിറ്റി: മുത്‌ലാ ഏരിയയിലെ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സ്റ്റേഷനിൽ മോഷണം നടന്നതായി റിപ്പോർട്ട്. സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് ടെക്നീഷ്യൻമാരെ നിയോഗിച്ചു. മുത്‌ലാ ഏരിയയിൽ നെറ്റ് വർക്കിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ പ്രതിനിധി സ്റ്റേഷനിൽ പരിശോധന നടത്തി. പരിശോധനയിൽ മൂന്ന് ലിഥിയം ബാറ്ററികൾ മോഷണം പോയതായി കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 മോഷണം പോയ വസ്തുക്കളുടെ ആകെ മൂല്യം 1,419 കുവൈത്തി ദിനാർ വരുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. സംഭവത്തെ ഫെലണി (ഗുരുതരമായ കുറ്റം) ആയി തരംതിരിച്ച്, കേസ് തുടർനടപടികൾക്കായി അന്വേഷണ വിഭാഗത്തിന് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Driver Arrested Kuwait മൂർച്ചയേറിയ ആയുധങ്ങളും വിവിധയിനം മയക്കുമരുന്നുകളും കൈവശം വെച്ചതിന് യുവാവ് കുവൈത്തില്‍ അറസ്റ്റില്‍

Driver Arrested Kuwait കുവൈത്ത് സിറ്റി: മൂർച്ചയേറിയ ആയുധങ്ങളും വിവിധയിനം മയക്കുമരുന്നുകളും കൈവശം വെച്ചതിന് മുപ്പതുകാരനായ യുവാവിനെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (GDNC) പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്യാൻ പ്രോസിക്യൂട്ടർമാർ ഉത്തരവിട്ടു. അജ്ഞാതരായ പ്രതികൾ നടത്തിയ മോഷണ പരമ്പരകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. പുലർച്ചെ നാല് മണിയോടെ സിക്സ്ത് റിങ് റോഡിൽ നടത്തിയ പതിവ് പട്രോളിങിനിടെയാണ് അറസ്റ്റ് നടന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. റോഡിലെ വേഗപരിധി 120 കി.മീ/മണിക്കൂർ ആയിരിക്കെ, അസാധാരണമാംവിധം പതുക്കെ നീങ്ങുന്ന വാഹനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഡ്രൈവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്ന് സംശയിച്ച് പട്രോളിങ് ഉദ്യോഗസ്ഥർ ലൈറ്റുകൾ ഓണാക്കി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ, പട്രോളിങ് ലൈറ്റുകൾ കണ്ടതോടെ കറുത്ത നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിന്റെ ഡ്രൈവർ പെട്ടെന്ന് 150 കി.മീ/മണിക്കൂർ വേഗതയിൽ പാഞ്ഞുപോയി. ഉടൻ തന്നെ കൂടുതൽ പോലീസ് യൂണിറ്റുകളെത്തി പിന്തുടർന്ന് വാഹനത്തെ തടഞ്ഞു. പരിശോധനയിൽ ഡ്രൈവർ അസ്വാഭാവികമായ അവസ്ഥയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വാഹനത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ: ഒരു സ്വിച്ച്ബ്ലേഡ്, ഒരു മൂർച്ചയുള്ള കത്തി, ഒരു മെറ്റൽ ബോക്സ് റിങ്. ഒരു ബാഗ് ക്രിസ്റ്റൽ മെത്ത്, മൂന്ന് ചെറിയ ബാഗുകൾ ഹെറോയിൻ, ഏകദേശം 25 കാപ്‌ടഗൺ ഗുളികകൾ. കുറഞ്ഞ അളവിൽ പണം, റോളിങ് പേപ്പറുകൾ, ഹാഷിഷ് ചേർത്ത ഇലക്ട്രോണിക് ഷിഷാ ലിക്വിഡ് അടങ്ങിയ ഒരു കുപ്പി. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.

Unpaid Wages കുവൈത്തിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ചെയ്ത ജോലിയ്ക്ക് ശമ്പളം ലഭിച്ചില്ലേ? കുടിശിക ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

Unpaid Wages കുവൈത്ത് സിറ്റി: കുവൈത്തിലെ പല പ്രവാസികളും നേരിടുന്ന പ്രശ്‌നമാണ് ചെയ്ത ജോലിയ്ക്ക് കൃത്യമായ ശമ്പളം ലഭിക്കാത്തത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടിയാണ് പലരും നാടും വീടുമെല്ലാം വിട്ട് പ്രവാസ ജീവിതം നയിക്കുന്നത്. എന്നാൽ ജോലി ചെയ്ത ശേഷം പറഞ്ഞ തുക ലഭിക്കാത്തത് പലരെയും വലിയ പ്രതിസന്ധിയിലാഴ്ത്താറുണ്ട്. ശമ്പളം ലഭിച്ചില്ലെങ്കിൽ ഇത് നേടിയെടുക്കാൻ തൊഴിലാളി ചെയ്യേണ്ടതെന്താണെന്ന് നോക്കാം. നിങ്ങളുടെ മാനേജരോ കമ്പനിയോ നിങ്ങൾക്ക് ശമ്പളം കൃത്യമായി നൽകിയില്ലെങ്കിൽ നിങ്ങൾക്ക് പരാതി ഫയൽ ചെയ്യാം. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഓഫീസിൽ പോയി പരാതി ഫയൽ ചെയ്യണം. സാലറി പേയ്‌മെന്റുകളുടെ തെളിവ് (ബാങ്ക് ഡെപ്പോസിറ്റുകൾ, മെസേജുകൾ) സൂക്ഷിക്കുക. വേതനം ലഭിക്കാത്തതിനാൽ ജോലിവിട്ടുവെന്ന വിവരം എംബസിയിൽ അറിയിക്കുക. നിങ്ങളുടെ തൊഴിലുടമ നിങ്ങൾ നൽകിയ കേസ് അവഗണിക്കുകയാണെങ്കിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യും. ഇതോടെ കമ്പനി നിങ്ങൾക്ക് പണം നൽകാൻ നിർബന്ധിതരാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy