Kuwait Overtaking കുവൈത്ത് സിറ്റി: രാജ്യത്തുടനീളം ഗതാഗതക്കുരുക്കിനും തടസങ്ങൾക്കും കാരണമാകുന്ന അലക്ഷ്യമായ ഡ്രൈവിങ്, മനഃപൂർവമായ ഗതാഗത തടസം എന്നീ സംഭവങ്ങൾ ആവർത്തിച്ച് രേഖപ്പെടുത്തിയതിനെത്തുടർന്ന് ട്രാഫിക് നിയമങ്ങൾ കർശനമാക്കി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ്. ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാൻ അധികാരം നൽകുന്ന ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷൻസിലെ ആർട്ടിക്കിൾ 207, 209 എന്നിവ നടപ്പാക്കി തുടങ്ങി. അഡ്വാൻസ്ഡ് ക്യാമറകൾ, പട്രോൾ യൂണിറ്റുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഓപ്പറേഷൻസ് റൂം, ഇത്തരം നിയമലംഘനങ്ങളിൽ വലിയ വർദ്ധനവ് കണ്ടെത്തി. അനധികൃത ഓവർടേക്കിംഗ്, ലെയിനുകൾ തടസ്സപ്പെടുത്തൽ, മനഃപൂർവം വേഗത കുറച്ച് ഗതാഗത തടസ്സം സൃഷ്ടിക്കൽ. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാവുന്നത് ഈ പ്രവൃത്തികളാണ്. നിയമലംഘകരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയോ അനുരഞ്ജനമോ പാടില്ലെന്ന് ഏറ്റവും പുതിയ നിർദ്ദേശം ഊന്നിപ്പറയുന്നു. വാഹനം പിടിച്ചെടുക്കും: ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ 60 ദിവസത്തിൽ കൂടാത്ത കാലയളവിലേക്ക് പിടിച്ചെടുക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ നിയമലംഘനങ്ങൾക്ക് KD 15 മുതൽ KD 20 വരെയാണ് പിഴ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 പിഴ ചുമത്തുന്നതിലോ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിലോ അല്ല, മറിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലും ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിലുമാണ് ഈ കാമ്പയിൻ്റെ പ്രാഥമിക ലക്ഷ്യമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. “മറ്റുള്ളവരുടെ ജോലിയെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന രീതിയിൽ ഡ്രൈവർമാർ മനഃപൂർവം ഗതാഗതത്തെ തടസ്സപ്പെടുത്തുന്നത് അനീതിയാണ്,” അധികൃതർ പറഞ്ഞു.ഗുരുതരം അല്ലാത്ത എല്ലാ നിയമലംഘനങ്ങളും ഇനി കോടതിയിലേക്ക് റഫർ ചെയ്യാൻ ഭേദഗതി ചെയ്ത ട്രാഫിക് നിയമം അനുശാസിക്കുന്നു. ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുകയോ ഗതാഗതത്തെ മനഃപൂർവം തടസ്സപ്പെടുത്തുകയോ ചെയ്യുന്ന പ്രവാസി ഡ്രൈവർമാർ ആവർത്തിച്ച് പിടിയിലായാൽ, അവർക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിക്കും.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Road Closure യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുവൈത്തിലെ പ്രധാന റോഡിലെ ലെയ്നുകള്‍ അടച്ചിടും
KUWAIT ashly — October 6, 2025 · 0 Comment
Road Closure കുവൈത്ത് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (അഞ്ചാം റൗണ്ട് എബൗട്ടിന് സമീപം) എക്സ്പ്രസ് വേയുടെ ഇടത് ലൈൻ പൂർണമായി അടയ്ക്കുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക് (General Administration of Traffic) അറിയിച്ചു. ജാബ്രിയ ഏരിയയ്ക്ക് എതിർവശത്തുള്ള ഭാഗത്താണിത്. ഈ ഗതാഗത നിയന്ത്രണം കിങ് അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സൗദ് റോഡുമായുള്ള (ഫഹാഹീൽ എക്സ്പ്രസ് വേ) കവല മുതൽ മഗ്രിബ് എക്സ്പ്രസ് വേയിലെ കവല വരെ നീളും. ഒക്ടോബർ അഞ്ച് ഞായറാഴ്ച വൈകുന്നേരം മുതൽ പ്രാബല്യത്തിൽ വരും. ഈ അടച്ചിടൽ രണ്ട് മാസത്തേക്ക് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവശ്യമായ റോഡ് അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തൽ ജോലികളും നടത്തുന്നതിനാണ് ഈ അടച്ചിടൽ എന്ന് ട്രാഫിക് അധികൃതർ വ്യക്തമാക്കി. ഡ്രൈവർമാർ ബദൽ റൂട്ടുകൾ ആസൂത്രണം ചെയ്യണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ഈ മേഖലയിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Afia Health Insurance അഫിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി കുവൈത്ത്, ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്…..
Afia Health Insurance കുവൈത്ത് സിറ്റി: വിരമിച്ച പൗരന്മാർക്കായി നടപ്പിലാക്കിയ അഫിയ ആരോഗ്യ പദ്ധതി ഔദ്യോഗികമായി നിർത്തലാക്കി കുവൈത്ത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം പ്രസിദ്ധീകരിച്ച 2025 ലെ 141-ാം നമ്പർ ഭരണഘടനാ ഉത്തരവിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം വ്യക്തമാക്കിയിട്ടുള്ളത്. 2014 ലെ 114-ാം നമ്പർ നിയമ പ്രകാരം നടപ്പിലാക്കിയിരുന്ന ഈ പദ്ധതി കഴിഞ്ഞ ഒരു വർഷമായി നിർത്തിവെച്ച നിലയിലായിരുന്നു. ഉയർന്ന് ചെലവ്, സേവനങ്ങളുടെ ഇരട്ടിപ്പ്, ഇൻഷുറൻസ് സ്ഥാപനങ്ങൾക്കിടയിലെ മത്സരമില്ലായ്മ, പദ്ധതിയിൽ കാര്യക്ഷമമില്ലായ്മ തുടങ്ങിയ വീഴ്ച്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിയമം പിൻവലിച്ചതെന്ന് വ്യാഖ്യാന കുറിപ്പിൽ അധികൃതർ അറിയിച്ചു. പൊതു ആരോഗ്യ സേവനങ്ങൾ വിരമിച്ചവർ ഉൾപ്പെടെ എല്ലാ പൗരന്മാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ നൽകാൻ പ്രാപ്തമാണെന്ന് കുവൈത്ത് സർക്കാർ വിലയിരുത്തി.