Captagon pills കുവൈത്ത്: രഹസ്യ വിവരം ലഭിച്ചു, പരിശോധയില്‍ കണ്ടെയ്നറിലെ ഗ്ലാസ് പാനലിൽ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്

Captagon pills കുവൈത്ത് സിറ്റി: രണ്ട് ദശലക്ഷത്തോളം (20 ലക്ഷം) കാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് (GAC). ഒരു അറബ് രാജ്യത്തുനിന്ന് എത്തിയ കണ്ടെയ്‌നറിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഏകദേശം 364 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. ഇതിൻ്റെ വിപണി മൂല്യം ഏകദേശം 5.5 മില്യൺ കുവൈത്ത് ദിനാർ (ഏകദേശം 150 കോടി ഇന്ത്യൻ രൂപ) വരുമെന്നാണ് കണക്കാക്കുന്നത്. ഷുവൈഖ് തുറമുഖത്ത് എത്തിയ 20 അടി കണ്ടെയ്‌നറിലെ ഗ്ലാസ് പാനലുകളുടെ അരികുകളിലാണ് അതിവിദഗ്ധമായി ഈ മയക്കുമരുന്ന് ഗുളികകൾ ഒളിപ്പിച്ചിരുന്നത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെൻ്റിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഈ ഓപ്പറേഷൻ നടത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 വിവരം ലഭിച്ച ഉടൻ സമഗ്രമായ സംയുക്ത സുരക്ഷാ പദ്ധതി ആസൂത്രണം ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ കസ്റ്റംസുമായി സഹകരിച്ച് കണ്ടെയ്‌നറിൻ്റെ നീക്കങ്ങൾ തുറമുഖം മുതൽ നിരീക്ഷിച്ചു. അണ്ടർകവർ ഏജൻ്റുമാർ ട്രക്കിനെ പിന്തുടർന്ന് അംഘാര മേഖലയിൽ വെച്ച് അധികൃതർ വാഹനം തടഞ്ഞു. പ്രധാന പ്രതി ഉൾപ്പെടെ അഞ്ച് പ്രതികളെ ഏകോപിത ശ്രമത്തിലൂടെ അറസ്റ്റ് ചെയ്തു. ഇവരെയും പിടിച്ചെടുത്ത നിരോധിത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിച്ചാണ് ഓപ്പറേഷൻ നടത്തിയതെന്ന് ജിഎസി ഊന്നിപ്പറഞ്ഞു. കടത്തിനെതിരായ പോരാട്ടത്തിൽ തങ്ങൾക്കുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ആഭ്യന്തര മന്ത്രാലയവുമായുള്ള ഉയർന്ന സഹകരണത്തെ പ്രശംസിക്കുകയും ചെയ്തു. ഈ ഓപ്പറേഷൻ കുവൈത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളുടെ ഐക്യവും സംയോജനവും പ്രതിഫലിക്കുന്നതായി ജിഎസി അഭിപ്രായപ്പെട്ടു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Shuwaikh Beach പുത്തന്‍ രൂപത്തിലും ഭാവത്തിലും കുവൈത്തിലെ ഷുവൈഖ് ബീച്ച്; ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

Shuwaikh Beach കുവൈത്ത് സിറ്റി: പുത്തന്‍ രൂപത്തില്‍ കുവൈത്തിലെ ഷുവൈഖ് ബീച്ച്. മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന നിർമാണ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ-മിഷാരി, കാപിറ്റൽ ഗവർണർ ശൈഖ് അബ്ദുല്ല സാലിം അൽ-അലി അൽ-സബാഹ് എന്നിവർ ചേർന്നാണ് ബുധനാഴ്ച ഷുവൈഖ് ബീച്ച് ഉദ്ഘാടനം നിർവഹിച്ചത്. കുവൈത്ത് സിറ്റിയുടെ ഹൃദയഭാഗത്ത് 1.7 കിലോമീറ്റർ നീളത്തിൽ ഒരുക്കുന്ന ഈ പുതിയ കടൽത്തീരം, വിനോദത്തിനും കായിക ആവശ്യങ്ങൾക്കുമുള്ള ഒരു സമഗ്ര കേന്ദ്രമാണ്. ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ച മന്ത്രി അൽ-മിഷാരി, രാജ്യത്തുടനീളം ബീച്ചുകളും പൊതു ഇടങ്ങളും വികസിപ്പിക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ തുടക്കം കുറിക്കുന്ന പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് എടുത്തുപറഞ്ഞു. പൊതു ഇടങ്ങളെ സജീവമാക്കുന്നതിലും താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഈ പദ്ധതി വഹിക്കുന്ന പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിന് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിൻ്റെ (NBK) ഉദാരമായ സംഭാവനയ്ക്കും കാപിറ്റൽ ഗവർണറുടെ തുടർച്ചയായ മേൽനോട്ടത്തിനും മുൻപുള്ളവരും ഇപ്പോഴുള്ളവരുമായ കുവൈത്ത് മുനിസിപ്പാലിറ്റി നേതൃത്വത്തിനും മന്ത്രി നന്ദി അറിയിച്ചു. സുസ്ഥിര വികസനത്തിലേക്കുള്ള സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണ് ശുവൈഖ് ബീച്ച് പദ്ധതിയെന്ന് ഗവർണർ ശൈഖ് അബ്ദുല്ല സാലിം അൽ-അലി അൽ-സബാഹ് വിശേഷിപ്പിച്ചു. പദ്ധതി പൂർത്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കുവൈത്ത് മുനിസിപ്പാലിറ്റി, പൊതുമരാമത്ത് മന്ത്രാലയം തുടങ്ങിയ സർക്കാർ ഏജൻസികൾക്കും, സ്വാധീനമുള്ള സ്വകാര്യമേഖലാ പിന്തുണ നൽകിയ എന്‍ബികെക്കും അദ്ദേഹം നന്ദി അറിയിച്ചു.

Kuwaitis kidnapped by Israeli ഇസ്രായേൽ സൈന്യം തട്ടിക്കൊണ്ടുപോയ പൗരന്മാരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി

Kuwaitis kidnapped by Israeli കുവൈത്ത് സിറ്റി: ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിൽ (Global Sumud Flotilla) പങ്കെടുത്തതിന് തടവിലാക്കപ്പെട്ട കുവൈത്തി പൗരന്മാരുടെ കാര്യത്തിൽ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുകയും സംഭവവികാസങ്ങൾ ശ്രദ്ധയോടെ പിന്തുടരുകയും ചെയ്യുകയാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ-യഹ്യ അറിയിച്ചു. മന്ത്രി അൽ-യഹ്യയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം, തടവിലാക്കപ്പെട്ട പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഉടൻ മോചിപ്പിക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും മന്ത്രാലയം നടത്തുന്നുണ്ട്. കുവൈത്തി പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കുന്നത് മന്ത്രാലയത്തിൻ്റെ പ്രധാന മുൻഗണനയാണെന്നും ഈ ഉത്തരവാദിത്തം നിറവേറ്റാൻ ഒരു കുറവും വരുത്തുകയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തടവിലാക്കപ്പെട്ട പൗരന്മാരിൽ ഒരാളായ ഖാലിദ് മുസൈദ് അൽ-അബ്ദുൽജാദർ ഒരു വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട് തൻ്റെ സ്ഥിതി അറിയിച്ചു. ഇസ്രായേൽ അധിനിവേശ സേനയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. അദ്ദേഹം പറഞ്ഞത്: “ഞാൻ ഖാലിദ് മുസൈദ് അൽ-അബ്ദുൽജാദർ, ഒരു കുവൈത്തി പൗരനാണ്. നിങ്ങൾ ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ, ഗാസയിലെ ഉപരോധം തകർക്കാനുള്ള ഞങ്ങളുടെ യാത്ര സമാധാനപരമായിരുന്നിട്ടും, ഞാൻ സയണിസ്റ്റ് അധിനിവേശ സ്ഥാപനത്താൽ തട്ടിക്കൊണ്ടുപോകപ്പെട്ടു. എൻ്റെ മോചനം ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഞാൻ രാജ്യത്തോട് അഭ്യർഥിക്കുന്നു.”

Sidr Honey മധുരമേറും; കുവൈത്തിൽ അൽ-സുദൈറത്ത് താഴ്‌വരയിൽ നിന്നും സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു

Sidr Honey കുവൈത്ത് സിറ്റി: ഏറെ കാലം കാത്തിരിപ്പിനൊടുവിലുള്ള ഒരു സ്വപ്‌നമാണ് കുവൈത്തിലെ അൽ സുദൈറത്ത് താഴ്‌വരയിൽ സാക്ഷാത്ക്കരിക്കപ്പെട്ടത്. അൽ-സുദൈറത്ത് താഴ്വരയിൽ നിന്നും കാട്ടു സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു. പരിസ്ഥിതി പ്രവർത്തകനായ സാദ് അൽ ഹയ്യാനാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥി, കാർഷിക നവീകരണത്തിനുള്ള ഒരു നാഴികക്കല്ലാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫാമിൽ ഉത്പാദിപ്പിക്കുന്ന സിദ്ർ തേനിൽ നിന്നും ഈ തേൻ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കുവൈത്തിലെ അൽ സുദൈറത്ത് തടാകം പ്രകൃതിദത്തമായ ഒരു ലാൻഡ് മാർക്കായി മാറിയിരിക്കുന്നുവെന്നും 400 ൽ അധികം സിദ്ർ മരങ്ങളുള്ളതും പക്ഷികൾക്കും വന്യജീവികൾക്കും സങ്കേതമായ സ്ഥലവുമാണിവിടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.രാജ്യത്ത് ആദ്യമായി ഉത്പാദിപ്പിക്കുന്ന കാട്ടു സിദ്ർ തേൻ ഉടൻ തന്നെ അന്താരാഷ്ട്ര ഉത്സവങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy