UAE Bank ഓൺലൈൻ ഇടപാടുകള്‍ക്ക് ഇനി ഒടിപി ഇല്ല, പകരം യുഎഇ ബാങ്ക് കൊണ്ടുവരുന്നത്…

UAE Bank ദുബായ്: ഓൺലൈൻ ഇടപാടുകൾക്ക് നിലവിലുള്ള എസ്എംഎസ് ഒടിപി (OTP) സംവിധാനം ഉടൻ നിർത്തലാക്കി, കൂടുതൽ സുരക്ഷിതവും വേഗമേറിയതുമായ പുതിയ ഓതൻ്റിക്കേഷൻ രീതി അവതരിപ്പിക്കുമെന്ന് എമിറേറ്റ്‌സ് എൻബിഡി (Emirates NBD) ബാങ്ക് അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള ഈ ബാങ്ക് നൽകുന്ന പുതിയ സംവിധാനം അനുസരിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ആപ്ലിക്കേഷനിൽ (ENBD X ആപ്പ്) പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും. ഈ നോട്ടിഫിക്കേഷനിൽ ക്ലിക്കുചെയ്യുമ്പോൾ നേരിട്ട് ENBD X ആപ്പിലേക്ക് എത്തുകയും അവിടെവെച്ച് ഇടപാട് അംഗീകരിക്കാൻ സാധിക്കുകയും ചെയ്യും.യുഎഇയിലെ ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകൾക്കായി എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ നൽകുന്ന ഒറ്റത്തവണ പാസ്‌വേഡുകൾ (OTP) ഘട്ടംഘട്ടമായി നിർത്തലാക്കും. പ്രാദേശിക, അന്തർദേശീയ സാമ്പത്തിക കൈമാറ്റങ്ങൾ, ഓൺലൈൻ ഇടപാടുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം ഡിജിറ്റൽ ട്രാൻസ്ഫറുകൾക്കും ഈ മാറ്റം ബാധകമാകും. ഇതിനുപകരം, ബാങ്കുകൾ മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയുള്ള ഓതൻ്റിക്കേഷനിലേക്ക് മാറും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy “ഞങ്ങളുടെ ENBD X ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഓൺലൈൻ ഇടപാടുകൾ സ്ഥിരീകരിക്കുന്നതിന് കൂടുതൽ മികച്ചതും വേഗതയേറിയതും സുരക്ഷിതവുമായ ഒരു മാർഗം അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സൗകര്യം ഉടൻ തന്നെ പ്രാബല്യത്തിൽ വരും, ഇത് എസ്എംഎസ് ഒടിപിക്ക് പകരമാകും. നിങ്ങളുടെ എമിറേറ്റ്‌സ് എൻബിഡി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ഓൺലൈൻ പേയ്‌മെൻ്റ് നടത്തുമ്പോൾ, നിങ്ങളുടെ ഫോണിൽ ഒരു പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും, അത് നിങ്ങളെ ENBD X ആപ്പിലേക്ക് നയിക്കും,” ബാങ്ക് വ്യാഴാഴ്ച ഉപഭോക്താക്കൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. “നൂതനമായ ഈ ഓതൻ്റിക്കേഷൻ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് ഇടപാടുകൾ സുരക്ഷിതമാക്കാനും ഉപഭോക്താവിൻ്റെ വ്യക്തിത്വം സംരക്ഷിക്കാനും, തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവം നൽകാനും സഹായിക്കും,” എന്ന് സൈബർ സുരക്ഷാ വിദഗ്ധൻ രായദ് കമൽ അയൂബ് അഭിപ്രായപ്പെട്ടു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Indian Expat Kills Wife യുഎഇയില്‍ നിന്നെത്തിയത് ഓഗസ്റ്റില്‍, ഭാര്യയെ കുത്തിക്കൊന്ന് ഇന്ത്യക്കാരനായ പ്രവാസി ജീവനൊടുക്കി

Indian Expat Kills Wife ബെംഗളൂരു: ദുബായിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ നിർമാണത്തൊഴിലാളി, ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണേന്ത്യൻ നഗരമായ ബെംഗളൂരുവിലാണ് സംഭവം. ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്ട്‌മെന്റിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ മഞ്ജു പി (Manju P) എന്ന യുവതിയുടെ ശരീരത്തില്‍ ഏകദേശം 45 കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് പറഞ്ഞു. അടുത്ത് തന്നെ ഭർത്താവ് ധർമ്മശീലൻ രമേശിനെ (Dharmaseelan Ramesh) സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. തമിഴ്‌നാട്ടിലെ വിളപ്പുറം ജില്ലക്കാരനാണ് രമേശ്. ഇയാൾ ഓഗസ്റ്റ് മാസത്തിൽ ദുബായിൽ നിന്ന് മടങ്ങിയെത്തുന്നതിന് മുന്‍പ് അവിടെ മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു. സമീപ ജില്ലയായ കള്ളക്കുറിച്ചി സ്വദേശിയായ മഞ്ജു കഴിഞ്ഞ ഒന്നര വർഷമായി ബെംഗളൂരുവിൽ താമസിച്ചു ജോലി ചെയ്യുകയായിരുന്നു. മഞ്ജുവിൻ്റെ അച്ഛൻ, (ഇദ്ദേഹവും മേസ്തിരിയാണ്) ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ വിളിച്ചിട്ട് പ്രതികരണം ലഭിച്ചില്ല. തുടർന്ന്, അദ്ദേഹം കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ മകളെ രക്തത്തിൽ കുളിച്ച നിലയിലും രമേശ് അരികിൽ തൂങ്ങി നിൽക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. 2022ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് കുട്ടികളില്ല. രമേശ് ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇരുവരും രണ്ടാഴ്ച തമിഴ്‌നാട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. അതിനുശേഷമാണ് മഞ്ജു ജോലിക്കായി ബെംഗളൂരുവിലേക്ക് മടങ്ങിയത്. സംഭവം ഗാർഹിക വഴക്കിനെ (Domestic dispute) തുടർന്നുള്ളതാകാമെന്നാണ് പോലീസിൻ്റെ പ്രാഥമിക സംശയം. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ma yusuff ali യൂസഫലി ഒന്നാമത്, യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു

ma yusuff ali ദുബായ്: ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

Holiday Trips പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയ്ക്ക്; അവധിക്കാല യാത്രകൾക്ക് പ്ലാനുണ്ടോ; ഈ രണ്ട് ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ആയിരങ്ങൾ ലാഭിക്കാം

Holiday Trips ദുബായ്: അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവരാണോ. അന്താരാഷ്ട്ര യാത്രകൾക്ക് ഏറ്റവും വില ക്കുറവിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രണ്ട് ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. നവംബർ 11, 19 തീയതികളാണ് ഈ ദിവസങ്ങൾ. ഏറ്റവും ചെലവേറിയ തീയതി നവംബർ 24 ആണ്.യാത്ര നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശരത്കാലം. വിലകുറവിലും തിരക്ക് അധികമില്ലാതെയും നവംബർ മാസങ്ങളിൽ വിമാന യാത്ര നടത്താമെന്നാണ് എക്‌സ്പീഡിയ ഗ്രൂപ്പ് ബ്രാൻഡുകളുടെ പബ്ലിക് റിലേഷൻസ് മേധാവി മെലാനി ഫിഷ് പറഞ്ഞു. ഓസ്‌ട്രേലിയ, കാനഡ, ഫാർ ഈസ്റ്റ്, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാൻ നിരവധി പേർ കുടുംബ സമേതം തയ്യാറായിരിക്കുകയാണെന്ന് ചില യാത്രാ വിദഗ്ധർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy