Gold Rate ദുബായ്: റെക്കോർഡിൽ നിന്നും റെക്കോർഡിലേക്ക് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് സ്വർണ്ണത്തിന് യുഎഇയിൽ ഗ്രാമിന് മൂന്ന് ദിർഹം വർധിച്ചു. യുഎഇയിൽ 22-കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 422.75 ദിർഹവും 24-കാരറ്റ് സ്വർണ്ണത്തിന് 456.75 ദിർഹവുമാണ് ഇന്ന് രാവിലത്തെ വില. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 24 കാരറ്റ് സ്വർണ്ണത്തിന്റെ 452.25 ദിർഹം, 22കാരറ്റ് സ്വർണ്ണത്തിന്റെ 418.75 ദിർഹം എന്ന റെക്കോഡുകളാണ് ഇന്ന് മറികടന്നത്.
ആഗോളതലത്തിൽ സ്വർണവില ഔൺസിന് 3,798.73 ഡോളറിലേയ്ക്ക് കുതിച്ചുയർന്നു. ആഗോള അനിശ്ചിതത്വവും നിക്ഷേപകരുടെ ശക്തമായ ഡിമാൻഡുമാണ് സ്വർണ്ണവില കുതിച്ചുയരാൻ കാരണം. ആറാമത്തെ ആഴ്ചയാണ് സ്വർണ്ണവിലയിൽ വർദ്ധനവുണ്ടാകുന്നത്. യുഎസിലെ സാമ്പത്തിക അനിശ്ചിതത്വമാണ്. വില വർധനവിന് പ്രധാന കാരണം. യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ സാധ്യതയെക്കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കയാണ് നിലവിലെ മുന്നേറ്റത്തിന് ഒരു കാരണം.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കിടിലൻ ഓഫർ; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ, വൺവേ ടിക്കറ്റുകൾ 139 ദിർഹം മുതൽ, വിശദാംശങ്ങൾ
Super Seat Sale ദുബായ്: വിമാന ടിക്കറ്റുകൾക്ക് കിടിലൻ ഓഫറുകളുമായി എയർ അറേബ്യ. ആഗോള ശൃംഖലയിലുടനീളം 1 മില്യൺ സീറ്റുകൾക്ക് ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ സീറ്റ് സെയിൽ എയർ അറേബ്യ പ്രഖ്യാപിച്ചു. ബംഗ്ലാദേശിൽ നിന്ന് ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾക്ക് ഉൾപ്പെടെയാണ് ഓഫർ ലഭിക്കുക.
ജർമ്മനി, ചെക്ക് റിപ്പബ്ലിക്, തുർക്കി, ഈജിപ്ത്, ഇറ്റലി, പോളണ്ട്, ഗ്രീസ്, റഷ്യ, ഓസ്ട്രിയ, അസർബൈജാൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കണക്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. വൺവേ ടിക്കറ്റിന് 139 ദിർഹം മുതൽ നിരക്ക് ആരംഭിക്കുന്നവെന്നതാണ് മറ്റൊരു പ്രത്യേകത. 2025 സെപ്തംബർ 29 മുതൽ ഒക്ടോബർ 12 വരെയുള്ള ബുക്കിംഗുകൾക്കാണ് ഓഫർ ബാധകം. 2026 ഫെബ്രുവരി 17 മുതൽ ഒക്ടോബർ 24 വരെയുള്ള തീയതികളിലുള്ള വിമാന സർവ്വീസുകൾക്കാണ് ഓഫർ ലഭിക്കുക.
ദോഹ, ജിദ്ദ, അമ്മാൻ, മറ്റ് ജിസിസി രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകളിൽ വലിയ തുക ലാഭിക്കാൻ ഈ ഓഫർ സഹായിക്കും. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഓഫർ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. സൂപ്പർ സീറ്റ് സെയിലിൽ ഷാർജയിൽ നിന്നും ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 149 ദിർഹമാണ്. ഷാർജയിൽ നിന്നും കറാച്ചിയിലേക്കും ഇതേ നിരക്ക് തന്നെയാണ്. അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും ചെന്നൈയിലേക്കും 299 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ നിരക്കിൽ ഇനി നാട്ടിലേക്ക് പറക്കാം, വൺവേ ടിക്കറ്റ് നിരക്കുകൾ താഴ്ന്ന നിരക്കിൽ
Flight Ticket Rate ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ താഴുന്നു. നിലവിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ചില റൂട്ടുകളിൽ കേരളത്തിലേക്ക് 155 ദിർഹം മുതൽ 220 ദിർഹം വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളും ലഭ്യമാണ്. എന്നാൽ, യാത്രക്കാർ ഇല്ലാത്തത് ഒരു പ്രശ്നമായി തുടരുകയാണ്.
സാധാരണയായി ബുക്കിംഗ് തിരക്ക് ഉണ്ടാകേണ്ട ഈ സമയത്ത് എന്ത്കൊണ്ടാണ് യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വന്നതെന്നും ഒക്ടോബറിൽ പ്രാബല്യത്തിൽ വരുന്ന ചില നിയമങ്ങൾ ഇതിന് കാരണമായതായും യാത്രാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാല അവധിക്ക് ശേഷം സെപ്റ്റംബർ മാസത്തിൽ വിമാന ടിക്കറ്റുകൾക്ക് ഡിമാൻഡ് കുറയുന്നത് ഒരു പതിവാണ്, എന്നാൽ, ഇത്തവണ വിമാന ടിക്കറ്റ് വില കുറഞ്ഞിട്ടും യാത്രക്കാർ കുറവായതിന് പിന്നിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോയെന്ന സംശയത്തിലാണ് പലരും. എന്നാൽ ട്രാവൽ ഏജന്റുമാരുടെ റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ വിപണിയിലെ ഡിമാൻഡ് കുറവിന് പ്രധാന കാരണം കുട്ടികളുള്ള കുടുംബങ്ങളാണ് എന്നാണ് പറയുന്നത്. കാരണം യുഎഇയിലെ സ്കൂളുകൾ തുറന്നതും കൂടാതെ ഒരു മാസത്തെ ശൈത്യകാല അവധി കൂടെ പ്രഖ്യാപിച്ചതോടെ കൂടുതൽ ആളുകളും ഈ സമയങ്ങളിലേക്ക് യാത്ര പ്ലാനുകൾ മാറ്റിവച്ചതായും, കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ കുടുംബങ്ങൾ യാത്രകൾ ഒഴിവാക്കുന്നതായും മനസിലാക്കാൻ കഴിയുന്നു.
കണ്ണൂരിലേക്ക് 155 ദിർഹത്തിനും കൊച്ചിയിലേക്ക് 223 ദിർഹത്തിനും മുംബൈയിലേക്ക് 295 ദിർഹത്തിനും ടിക്കറ്റുകൾ ലഭ്യമാണ്. പ്രീമിയം റൂട്ടായ ബെംഗളൂരുവിലേക്ക് പോലും 422 ദിർഹത്തിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. കേരളത്തിലേക്ക് 155 ദിർഹത്തിന് വരെ ടിക്കറ്റ് നിരക്ക് കുറച്ചിട്ടും പക്ഷേ ആവശ്യക്കാർ ഇല്ല എന്ന പരാതികളാണ് യുഎഇയിൽ നിന്നുള്ള എല്ലാ വിമാനകമ്പനികളും നൽകുന്നത്. താഴ്ന്ന വൺവേ നിരക്കുകൾ പ്രയോജനപ്പെടുത്താൻ ചില യാത്രക്കാർ മടിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട്. പലപ്പോഴും കുറഞ്ഞ നിരക്കിലുള്ള വൺവേ ടിക്കറ്റുകൾ ലഭിക്കുമ്പോൾ യുഎഇയിലേക്ക് തിരിച്ചുവരാനുള്ള ടിക്കറ്റുകൾക്ക് വലിയ തുക തന്നെ നൽകേണ്ടതായി വരുന്നു. ഇതാണ് ഇതിന് പിന്നിലെ കാരണം.
ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത; പഴയ മോഡലുകൾക്ക് യുഎഇയിൽ വൻ വിലക്കുറവ്
iPhone ദുബായ്: യുഎഇയിലെ ഷോപ്പുകളിൽ പഴയ ഐഫോൺ മോഡലുകൾക്ക് വൻ വിലക്കുറവ്. എന്നാൽ, ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ 17 സീരീസിന്റെ ഡിമാൻഡ് വർദ്ധിക്കുകയാണ്. ഔദ്യോഗിക വിലയേക്കാൾ 500 ദിർഹം മുതൽ 1000 ദിർഹം വരെ അധികം ചെലവഴിച്ച് പുതിയ ഫോൺ സ്വന്തമാക്കുകയാണ് പല ഗാഡ്ജറ്റ് പ്രേമികളും. എന്നാൽ, പഴയ മോഡലുകളുടെ വില കുറഞ്ഞതോടെ ചിലർ അവ വാങ്ങാനുള്ള ഒരുക്കത്തിലാണ്.
ഇപ്പോൾ പ്രാദേശിക സ്റ്റോറുകളിൽ, ഒരു പുതിയ ഐഫോൺ 16 പ്രോ മാക്സ് 256 ജിബിയ്ക്ക് വില ഏകദേശം 4,300 ദിർഹമാണ്. സെക്കന്റ് ഹാൻഡ് ഫോണുകളാണെങ്കിൽ 3,600 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ 17 വിപണിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, ഈ ഫോൺ ഏകദേശം 300 ദിർഹത്തിലധികം തുകയ്ക്കാണ് വിറ്റഴിക്കപ്പെട്ടിരുന്നത്.
256 ജിബി ഐഫോൺ 15 പ്രോ മാക്സിന്റെ വിലയും കുത്തനെ ഇടിഞ്ഞു. ഇപ്പോൾ പുതിയ ഐ ഫോൺ 15 പ്രോമാക്സിന് 3,800 ദിർഹമാണ് വില. രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ 500 ദിർഹം കുറവാണിപ്പോൾ. സെക്കന്റ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്സിന്റെ വില 3,000 ദിർഹമായി കുറഞ്ഞു.
യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ കീശ കാലിയാകും
Tagging Animals അബുദാബി: ടാഗ് ചെയ്യാത്ത മൃഗങ്ങളെ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ടാഗ് ചെയ്യാത്ത മൃഗങ്ങളെ കൈവശം വെച്ചിരിക്കുന്ന കന്നുകാലി ബ്രീഡർമാർ TAMM പ്ലാറ്റ്ഫോം വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. മൃഗങ്ങളുടെ രജിസ്ട്രേഷനുള്ള ഔദ്യോഗിക സംവിധാനമാണിത്.
റിക്വസ്റ്റ് ടു കംപ്ലീറ്റ് ദ ടാഗിങ് ഓഫ് എക്സിസ്റ്റിംഗ് ലൈവ്സ്റ്റോക്ക് സർവ്വീസ് കന്നുകാലി ബ്രീഡർമാർക്ക് ഉപയോഗിക്കാം. പുതുതായി ജനിച്ച മൃഗങ്ങൾക്കായുള്ള രജിസ്ട്രേഷനും ഇവിടെ ലഭിക്കും. അബുദാബി എമിറേറ്റിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിലെ ഹോൾഡിംഗുകൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. കന്നുകാലികളെ വളർത്തുന്ന എല്ലാവരും ടാഗിങ് നിയന്ത്രണങ്ങൾ പാലിക്കമണമെന്ന് അധികൃതർ വ്യക്തമാക്കി. ടാഗ് ചെയ്യാത്ത മൃഗങ്ങളുടെ വിൽപ്പന, വാങ്ങൽ എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. നിയമലംഘകർക്ക് കർശന നിയമ നടപടികൾ നേരിടേണ്ടി വരും. കന്നുകാലികളുള്ളവർ പ്രതിരോധ കത്തിവെയ്പ്പുകൾ, ഉത്പാദനം, ജനനം തുടങ്ങിയ രേഖകളെല്ലാം സൂക്ഷിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ടാഗിങ് സേവനം സൗജന്യമായാണ് ലഭിക്കുക. ടാഗിംഗ് പ്രക്രിയ പൂർത്തിയാക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ എടുക്കും. ഇതിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു:
നിങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യുക
അപേക്ഷ സമർപ്പിക്കുക
കന്നുകാലികളെ തിരിച്ചറിയുന്നതിനും രജിസ്ട്രേഷനുമായി ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക
മൃഗഡോക്ടറുടെ ഫാം സന്ദർശനത്തിന് ശേഷം കന്നുകാലി രേഖകൾ അപ്ഡേറ്റ് ചെയ്യുക.
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഫിനാൻഷ്യൽ സെന്ററിൽ പുതിയ ഇടപാടുകാർക്ക് വിലക്ക്
HDFC Bank ദുബായ്: എച്ച്ഡിഎഫ്സി ബാങ്കിന്റെ ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) ശാഖയ്ക്ക് പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന് വിലക്ക്. ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഈ മാസം 26 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. നിലവിലുള്ള ഇടപാടുകാർക്ക് സേവനം തുടരാം.
സാമ്പത്തിക നഷ്ടത്തിനു സാധ്യതയുള്ള ബോണ്ട് യുഎഇയിലെ ഇടപാടുകാർക്ക് വിറ്റതിനെ തുടർന്നാണ് നടപടി. പുതിയ ഇടപാടുകാരെ ചേർക്കുക, സാമ്പത്തിക ഉപദേശം നൽകുക, നിക്ഷേപം സ്വീകരിക്കുക, വായ്പ നടപടികൾ പൂർത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പാടില്ലെന്നാണ് നിർദ്ദേശം. ഈ മാസം 25 വരെ ബാങ്കിൽ ചേർന്നവർക്കുള്ള നടപടി പൂർത്തിയാക്കാനും ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി അനുമതിയുണ്ട്.
ദിവസേനയുള്ള ഗതാഗതക്കുരുക്കിന്റെ യഥാർത്ഥ കാരണങ്ങൾ ഇവയാണ്; വെളിപ്പെടുത്തലുമായി ഷാർജ പോലീസ്
Traffic Jams ഷാർജ: ദിവസേനയുള്ള ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ വിശദീകരിച്ച് ഷാർജ പോലീസ്. ഗതാഗതത്തെ മന്ദഗതിയിലാക്കുക തിരക്കേറിയ റോഡുകൾ മാത്രമല്ലെന്നും അതിന് മറ്റ് ചില കാരണങ്ങൾ കൂടിയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. മോശം ഡ്രൈവിംഗ് രീതി പലപ്പോഴും ഗതാഗത തടസങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്നതിൽ എത്രത്തോളം നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
അനുചിതമായ ഓവർടേക്കിംഗ്, ലെയ്ൻ അച്ചടക്കം അവഗണിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് തുടങ്ങിയ ശീലങ്ങൾ വാഹനങ്ങളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ചെറിയ പിഴവുകൾ പോലെ തോന്നുന്നത് കാലതാമസത്തിന് കാരണമാകുക മാത്രമല്ല, അപകട സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഡ്രൈവർമാർ, യാത്രക്കാർ, കാൽനടയാത്രക്കാർ എന്നിവരെയെല്ലാം ഇത് അപകടത്തിലാക്കും. ഗതാഗത നിയമങ്ങൾ പാലിക്കുന്നതും ലെയ്ൻ അച്ചടക്കം പാലിക്കുന്നതും ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ചെറിയ പെരുമാറ്റ മാറ്റങ്ങൾ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും അപകടങ്ങൾ തടയാനും സഹായിക്കുമെന്നും പോലീസ് ഓർമ്മിപ്പിച്ചു. നിങ്ങളുടെ അവബോധവും പ്രതിബദ്ധതയും ജീവൻ രക്ഷിക്കുകയും എല്ലാവർക്കും സുഗമമായ യാത്രകൾ ഉറപ്പാക്കുകയും ചെയ്യുമെന്നും ഷാർജ പോലീസ് കൂട്ടിച്ചേർത്തു.
ഇത് സത്യസന്ധതയ്ക്കുള്ള അംഗീകാരം; കളഞ്ഞുകിട്ടിയ പഴ്സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയ്ക്ക് സ്നേഹോപഹാരവുമായി യുഎഇ പോലീസ്
ദുബായ്: കളഞ്ഞു കിട്ടിയ പഴ്സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിക്ക് ആദരവുമായി യുഎഇ പോലീസ്. പണവും ചെക്കും ഉൾപ്പെടെ രണ്ട് ലക്ഷം ദിർഹം അടങ്ങിയ പഴ്സ് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥിയെയാണ് അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ അധികൃതർ സ്കൂളിലെത്തി ആദരിച്ചത്. ഇസ്സ അബ്ബാസ് മുഹമ്മദ് അബ്ദുല്ല എന്ന സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയെയാണ് പോലീസ് ആദരിച്ചത്. അൽ ഖിസൈസ് പോലീസ് സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് അൽ ഹാഷിമി, കേണൽ നാസർ അബ്ദുൽ അസീസ് അൽ ഖാജ തുടങ്ങിയവർ ചേർന്ന് വിദ്യാർത്ഥിക്ക് സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു.
വാലറ്റ് വീണ് കിട്ടിയ ഉടൻ ഈ വിദ്യാർത്ഥി പോലീസിനെ ബന്ധപ്പെട്ടു. പിന്നീട് വിദ്യാർത്ഥി പഴ്സും പണവും സുരക്ഷിതമായി പോലീസിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു. ഇസ്സയുടെ പ്രവർത്തനം സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും ശക്തമായ ഉദാഹരണമാണ് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. തനിക്ക് സ്നേഹോപഹാരവുമായി എത്തിയ ദുബായ് പോലീസിന് ഇസ്സ നന്ദി അറിയിക്കുകയും ചെയ്തു.
വിന്റർ സീസൺ വിമാന സർവ്വീസുകൾ സംസ്ഥാനത്ത് നിന്നും മാറ്റി;കേരളത്തിന് തിരിച്ചടിയോ? പ്രവാസികൾ…
Flight Service തിരുവനന്തപുരം: വിന്റർ സീസൺ വിമാന സർവീസുകൾ സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്നും മംഗലാപുരം, ലഖ്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്ക് മാറ്റിയ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് കേരളം. നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്ത് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നോർക്ക പ്രഫഷനൽ ആൻഡ് ബിസിനസ് ലീഡർഷിപ് മീറ്റിനോടനുബന്ധിച്ച് മെൽബൺ എയർപോർട്ട് പ്രോജക്ട് മാനേജരായ ആഷിഖ് അഹമ്മദിന്റെ കേരള എയർടെക് കോറിഡോർ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ഇത് പുനഃസ്ഥാപിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം. ഏറ്റവും കൂടുതൽ വിമാന സർവ്വീസുകൾ ഇല്ലാതാകുന്നത് കണ്ണൂർ എയർപോർട്ടിനാണെന്നും, പോയിന്റ് ഓഫ് കോൾ സൗകര്യം ലഭിക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള ‘കേരള എയർടെക് കോറിഡോർ’ എന്ന ആശയം സംസ്ഥാനത്തിന് കരുത്തുപകരുന്ന ഒന്നാണ്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന ഈ ആശയം ഗൗരവമായി പരിശോധിക്കും. പ്രമുഖ ഓസ്ട്രേലിയൻ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കേരളത്തിലെ മികച്ച സർക്കാർ, സ്വകാര്യ സർവകലാശാലകളെ ബന്ധിപ്പിക്കാനുള്ള ന്യൂകാസിൽ സർവകലാശാലയിലെ ലോറേറ്റ് പ്രഫസറും ഡയറക്ടറുമായ പ്രഫ. അജയൻ വിനുവിന്റെ ആശയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ കരുത്തും വിദ്യാർഥികൾക്ക് മികച്ച പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
യുഎഇ കാലാവസ്ഥാ; റെഡ് അലേർട്ട് പ്രഖ്യാപിച്ചു
UAE Weather ദുബായ്: യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചതായും യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ കാണിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
അതേസമയം, രാജ്യത്ത് വേനൽ ശമിച്ച് തണുത്ത കാലാവസ്ഥയിലേക്ക് മാറാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് യുഎഇയിലെ ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. അബുദാബിയിലും ദുബായിലും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസായിരിക്കും.
ചില തീരദേശ, ഉൾപ്രദേശങ്ങളിൽ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.
90 കോടി ദിര്‍ഹ’ത്തിന്റെ കേസ്; 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കി യുഎഇ കോടതി
90 Crore Disposal UAE റാസല്‍ഖൈമ: റിയൽ എസ്റ്റേറ്റ് നിക്ഷേപകർ തമ്മിലുള്ള 90 കോടി ദിർഹത്തിന്റെ വലിയ സിവിൽ തർക്കം 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കി റാസല്‍ഖൈമ കോടതി ചരിത്രം കുറിച്ചു. കേസ് മാറ്റിവെക്കൽ, അപ്പീൽ തുടങ്ങിയ നടപടികളിലേക്ക് പോകാതെ ഇരു കക്ഷികൾക്കും അംഗീകൃതമായ രീതിയിലാണ് കേസ് അതിവേഗം പരിഹരിച്ചത്. റാക് കോടതി ചെയർമാൻ അഹമദ് അൽ ഖത്രി ഈ വിധി കോടതിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് അഭിപ്രായപ്പെട്ടു. സാമ്പത്തിക തർക്കത്തിന്റെ വ്യാപ്തിയും അത് പരിഹരിക്കുന്നതിലെ വേഗവും ശ്രദ്ധേയമാണ്. പ്രത്യേക കോടതി സ്ഥാപിതമായതിനു ശേഷം ഇത്തരത്തിൽ അതിവേഗം തീർപ്പാക്കുന്ന ആദ്യ വിധിന്യായമാണിത്. തർക്കം ഒത്തുതീർപ്പാക്കാൻ മധ്യസ്ഥത വഹിച്ച കോടതിയെ അദ്ദേഹം അഭിനന്ദിച്ചു. റാസൽഖൈമ കിരീടാവകാശിയും ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ശൈഖ് മുഹമദ് ബിൻ സഊദ് ബിൻ സഖർ അൽ ഖാസിമിയുടെ ജുഡീഷ്യൽ പരിഷ്കാരങ്ങളാണ് ഈ നേട്ടത്തിന് കാരണം. നിയമ വ്യവസ്ഥയെ ആധുനികവത്കരിക്കുക, വ്യവഹാര നടപടിക്രമങ്ങൾ വേഗത്തിലാക്കുക, ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങളായിരുന്നു ഇവ. സഹിഷ്ണുതയും വിശ്വാസവും പ്രകടിപ്പിച്ച വ്യവഹാരികൾ തന്നെയാണ് വേഗത്തിലുള്ള പരിഹാരം സാധ്യമാക്കിയതെന്നും അഹമദ് അൽഖത്രി ചൂണ്ടിക്കാട്ടി.
യുഎഇയില്‍ ഡ്രൈവറില്ലാ വാഹനങ്ങൾ റോഡിലിറക്കാം; മൂന്ന് കമ്പനികൾക്ക് അനുമതി
Driverless Vehicles Dubai ദുബായ്: ദുബായിൽ സ്വയംനിയന്ത്രിത (Self-driving) വാഹനങ്ങൾ റോഡിലിറക്കുന്നതിന് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) മൂന്ന് കമ്പനികൾക്ക് അനുമതി നൽകി. അപ്പോളോ ഗോ, വീറൈഡ്, പോണി.എഐ എന്നീ കമ്പനികൾക്കാണ് നഗരത്തിൽ വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. ഈ കമ്പനികളുടെ സ്വയംനിയന്ത്രിത ഡ്രൈവിങ് സാങ്കേതികവിദ്യകളും പ്രവർത്തന വൈദഗ്ധ്യവും ഉപയോഗിച്ച് റോഡുകളിൽ വിശദമായ പരിശോധനകൾ നടത്തും. ഈ വാഹനങ്ങൾ ദുബൈയുടെ പ്രാദേശിക പരിസ്ഥിതിയുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. സ്മാർട്ട് മൊബിലിറ്റിയിൽ ദുബായിയെ ആഗോളതലത്തിൽ ഒന്നാമതാക്കുക, സ്വയംനിയന്ത്രിത നഗരമെന്ന നിലയിൽ ദുബൈയെ മുൻനിരയിൽ നിർത്തുക എന്നിവയാണ് ഈ കമ്പനികൾ ആർടിഎയുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ കമ്പനികളുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ തീരുമാനം. 2030-ഓടെ എമിറേറ്റിലെ 25% ഗതാഗതവും സ്വയംനിയന്ത്രിതമാക്കുന്ന ദുബായ് സ്മാർട്ട് സെൽഫ് പദ്ധതിയിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് കൂടിയാണ് ഈ നീക്കം.
യുഎഇയിലെ വില്ലയില്‍ പാചകവാതക ചോര്‍ച്ചയെ തുടര്‍ന്ന് വന്‍ തീപിടിത്തം
UAE Fire ഷാർജ: ഖോർഫക്കാൻ മേഖലയിലെ ഒരു വില്ലയിൽ പാചകവാതക ചോർച്ചയെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തീ നിയന്ത്രണവിധേയമാക്കാൻ ഷാർജ പോലീസും ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയുടെ പ്രത്യേക സംഘങ്ങളും ഉടൻതന്നെ സംഭവസ്ഥലത്തെത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. തീപിടിത്തത്തിൽ പൊള്ളലേറ്റ 52-കാരനായ സ്വദേശിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കൻ മേഖല പോലീസ് വകുപ്പ് ഡയറക്ടർ കേണൽ വാലിദ് യമാഹിയുടെ വിശദീകരണം അനുസരിച്ച്, പുലർച്ചെ ആറ് മണിയോടെ വീട്ടുകാരിൽ നിന്നാണ് കൺട്രോൾ റൂമിൽ റിപ്പോർട്ട് ലഭിച്ചത്. ഉടൻ തന്നെ പ്രത്യേക സംഘങ്ങളെയും ആംബുലൻസിനെയും അപകടസ്ഥലത്തേക്ക് അയച്ചു. ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ അഗ്നിശമന വിദഗ്ധരുടെ പ്രാഥമിക അന്വേഷണത്തിൽ, വീടിന്റെ ആന്തരിക മലിനജല ശൃംഖലകളിൽ നിന്ന് പുറത്തുവരുന്ന വാതകങ്ങളുടെ പരിമിതമായ ചോർച്ചയാണ് തീപിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തി.
‘എട്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ആ കോള്‍’; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ചവരില്‍ മലയാളികളടക്കം രണ്ട് ഇന്ത്യക്കാര്‍
abu dhabi big ticket അബുദാബി: ബിഗ് ടിക്കറ്റ് ഈ – ഡ്രോയിൽ മലയാളി അടക്കം രണ്ട് ഇന്ത്യക്കാർക്ക് 11 ലക്ഷം രൂപ വീതം സമ്മാനം. ബിഗ് ടിക്കറ്റിന്റെ മൂന്നാം പ്രതിവാര ഇ – ഡ്രോയിൽ വിജയിച്ചവരിൽ മലയാളിയായ ഷിജു മുത്തൈയ്യൻ വീട്ടിലും ബംഗളൂരുവിൽ താമസിക്കുന്ന പ്രജിൻ മലാത്തും ഉൾപ്പെടുന്നു. ആകെ നാല് പ്രവാസികളാണ് 11 ലക്ഷത്തിലേറെ രൂപ (50,000 ദിർഹം) വീതം സമ്മാനം നേടിയത്. ഇന്തൊനീഷ്യയിൽ നിന്നുള്ള കോണി തബലൂജൻ (53), ബംഗ്ലാദേശിൽ നിന്നുള്ള ഫർഹാന അക്തർ എം.ഡി. ഹാരുൺ എന്നിവരാണ്. നീണ്ട എട്ട് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ദുബായിൽ ബാർടെൻഡർ ആയി ജോലി ചെയ്യുന്ന ഷിജുവിനെ തേടി ഭാഗ്യം എത്തുന്നത്. കഴിഞ്ഞ 13 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലുള്ള കുടുംബത്തിന്റെ പ്രതീക്ഷയാണ്. കഴിഞ്ഞ എട്ട് വർഷമായി 11 സഹപ്രവർത്തകർ ഉൾപ്പെട്ട ഗ്രൂപ്പിനൊപ്പമാണ് ഷിജു മുടങ്ങാതെ ടിക്കറ്റുകൾ എടുത്തിരുന്നത്. “ഈ ഫോൺ കോളിനായി വളരെക്കാലമായി കാത്തിരിക്കുകയായിരുന്നു. എട്ട് വർഷത്തെ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ ഇത് ലഭിച്ചപ്പോൾ അതിയായ സന്തോഷം തോന്നി,” ഷിജു പ്രതികരിച്ചു. സമ്മാനത്തുക ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുമായി പങ്കുവെച്ച്, തുടർന്നും ഭാഗ്യ പരീക്ഷണം നടത്താനാണ് ഷിജുവിന്റെയും കൂട്ടുകാരുടെയും തീരുമാനം. ഖത്തറിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ബെംഗളൂരു സ്വദേശിയായ പ്രജിൻ മലാത്ത് 17 വർഷമായി വിദേശത്താണ് ഇദ്ദേഹം. സമ്മാനത്തുക ഉപയോഗിച്ച് ഇന്ത്യയിൽ ബിസിനസ് തുടങ്ങാനാണ് തീരുമാനം. രാവിലെ വന്ന ബിഗ് ടിക്കറ്റ് കോൾ ജോലിത്തിരക്ക് കാരണം എടുക്കാൻ പ്രജിന് സാധിച്ചില്ല. പിന്നീട്, വീണ്ടും വിളിച്ച് വിജയിച്ച വിവരം അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. ഞെട്ടിപ്പോയി, എന്തു പറയണമെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയൊരു തുക സമ്മാനമായി ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും പ്രജിൻ പറഞ്ഞു. നാല് മാസം മുൻപാണ് സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതും ഒരു സുഹൃത്തിനൊപ്പം ടിക്കറ്റ് എടുക്കാൻ തുടങ്ങിയതും. സമ്മാനത്തുക സുഹൃത്തുമായി പങ്കുവച്ച ശേഷം എന്റെ വിഹിതം കൊണ്ട് ഇന്ത്യയിൽ ബിസിനസ് ആരംഭിക്കാനാണ് പ്രജിന്റെ പദ്ധതി. അബുദാബിയിൽ താമസിക്കുന്ന കോണി തബലൂജൻ, തനിക്ക് ലഭിച്ച സമ്മാനത്തുക ഭർത്താവിൻ്റെ സഹപ്രവർത്തകരുമായി പങ്കുവെച്ച ശേഷം, സ്വന്തം വിഹിതം കൊണ്ട് ഒരു പുതിയ ലാപ്ടോപ്പ് വാങ്ങാൻ പദ്ധതിയിടുന്നു. അതേസമയം, മറ്റൊരു വിജയിയായ ഫർഹാന അക്തർ സമ്മാനത്തുക തൻ്റെ റെസ്റ്റോറൻ്റിൽ നിക്ഷേപിക്കാനും, ഒപ്പം സമൂഹത്തിന് വേണ്ടി ചെലവഴിക്കാനുമാണ് ആഗ്രഹിക്കുന്നത്.
യുഎഇ: കാൽനടയാത്രക്കാരുടെ നടപ്പാതയിലേക്ക് ഓടിച്ച കാർ പോലീസ് പിടിച്ചെടുത്തു
Sharjah Police ഷാര്‍ജ: കാൽനടയാത്രക്കാരുടെ നടപ്പാതയിലേക്ക് ഓടിച്ച കാർ ഷാർജ പോലീസ് പിടിച്ചെടുത്തു. നടപ്പാതയിലൂടെ വാഹനം ഓടിച്ച് പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയ സംഭവത്തിൽ വീഡിയോ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോ കണ്ടതിനെ തുടർന്ന് പോലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. വാഹനം തിരിച്ചറിഞ്ഞ് 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും യുഎഇ ട്രാഫിക് നിയമങ്ങൾ അനുസരിച്ചുള്ള സാമ്പത്തിക പിഴയും ട്രാഫിക് പോയിന്റുകളും ചുമത്തുകയും ചെയ്തു. കേസ് കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഇത്തരം പെരുമാറ്റം സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഷാർജ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കേണ്ടതിന്റെയും പ്രാധാന്യം പോലീസ് എടുത്തുപറഞ്ഞു. നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പൊതുജനം നൽകിയ സഹകരണത്തെ അഭിനന്ദിച്ച പോലീസ്, അശ്രദ്ധമായ പെരുമാറ്റങ്ങൾ നിരീക്ഷിക്കുകയും തടയുകയും ചെയ്യുന്നതിൽ തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു വ്യക്തമാക്കി.
O-1 ഐൻസ്റ്റീൻ വിസയും H-1B വിസയും: എന്താണ് വ്യത്യാസം?
O-1 Einstein H-1B visa മികച്ച ബുദ്ധിമാന്മാരെയും പ്രകടനം കാഴ്ചവെക്കുന്നവരെയും ആകർഷിക്കുന്ന O-1 വിസ, സ്നേഹത്തോടെ “ഐൻസ്റ്റീൻ വിസ” എന്ന് വിളിക്കപ്പെടുന്നു. സെപ്തംബര്‍ 21 ന് ട്രംപ് ഭരണകൂടം H-1B വിസയുടെ ഫീസ് വര്‍ധിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് O-1 വിസ രംഗപ്രവേശം ചെയ്യുന്നത്. O-1A ശാസ്ത്രം/ബിസിനസ്/കായികം എന്നീ വിഭാഗങ്ങളിലെ വിസയാണ്. O-1 വിസ: അറിയേണ്ടതെല്ലാം- എന്താണ് O-1 വിസ? O-1 വിസയെ പലപ്പോഴും “ഐൻസ്റ്റീൻ വിസ” എന്ന് വിളിക്കാറുണ്ട്. ശാസ്ത്രം, കല, വിദ്യാഭ്യാസം, ബിസിനസ്, അത്ലറ്റിക്സ് (O-1A) എന്നീ മേഖലകളിൽ അസാധാരണമായ കഴിവുകളുള്ള കുടിയേറ്റക്കാർക്ക് വേണ്ടിയുള്ളതാണ് ഈ വിസ. ചലച്ചിത്രം അല്ലെങ്കിൽ ടെലിവിഷൻ വ്യവസായങ്ങളിലെ (O-1B) മികച്ച നേട്ടങ്ങൾ കൈവരിച്ചവർക്കും ഇത് ലഭിക്കും. ചുരുക്കത്തിൽ, അസാധാരണമായ കഴിവുകളുള്ള ഒരു കുടിയേറ്റക്കാരനാണെങ്കിൽ, നിങ്ങൾക്ക് മൂന്ന് വർഷം വരെ യുഎസിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. പുതിയ H-1B വിസ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഗൂഗിൾ, ആപ്പിൾ, എൻവിഡിയ, ആമസോൺ, മെറ്റ തുടങ്ങിയ ടെക് ഭീമന്മാർക്ക് യുഎഇയിലെ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ O-1 വിസയുടെ വർധിച്ച ആവശ്യം കാരണമായി. നിലവിലെ H-1B വിസ ഉടമകൾ സുരക്ഷിതരാണ്, എന്നാൽ പുതിയ അപേക്ഷകർക്ക് ഉയർന്ന ചെലവുകളും കടുത്ത മത്സരവുമാണ് നേരിടേണ്ടി വരിക. O-1 വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഒരു യുഎസ് തൊഴിലുടമ, ഏജന്റ്, അല്ലെങ്കിൽ യുഎസ് ഏജന്റ് വഴി ഒരു വിദേശ തൊഴിലുടമ എന്നിവർ അപേക്ഷകനുവേണ്ടി ഫോം I-129 (പെറ്റീഷൻ ഫോർ നോൺഇമിഗ്രന്റ് വർക്കർ) ഫയൽ ചെയ്യണം. കാലതാമസം ഒഴിവാക്കാൻ തൊഴിൽ ആരംഭിക്കുന്നതിന് 45 ദിവസം മുതൽ ഒരു വർഷം മുമ്പ് അപേക്ഷകൾ ഫയൽ ചെയ്യണം. O-1, H-1B വിസകൾ തമ്മിലുള്ള വ്യത്യാസം- O-1, H-1B എന്നിവ നോൺ-ഇമിഗ്രന്റ് വർക്ക് വിസകളാണ്, എന്നാൽ അവയ്ക്ക് വ്യത്യസ്ത ആവശ്യകതകളും യോഗ്യതാ മാനദണ്ഡങ്ങളുമാണുള്ളത്. അപേക്ഷാ നടപടിക്രമങ്ങൾ- യുഎസ് തൊഴിലുടമയെ അല്ലെങ്കിൽ ഏജന്റിനെ പെറ്റീഷണറായി കണ്ടെത്തുക. തൊഴിലുടമ ലേബർ കണ്ടീഷൻ അപേക്ഷ (LCA) ഡിപ്പാർട്ട്മെന്റ് ഓഫ് ലേബറിൽ ഫയൽ ചെയ്യുക. അസാധാരണമായ കഴിവ് തെളിയിക്കുന്ന വിപുലമായ തെളിവുകൾ (അവാർഡുകൾ, മാധ്യമ റിപ്പോർട്ടുകൾ) സമർപ്പിക്കുക. തൊഴിലുടമ ഓൺലൈൻ ലോട്ടറി രജിസ്ട്രേഷനിൽ (മാർച്ച്) പങ്കെടുക്കുക. ഫോം I-129 യുഎസ്സിഐഎസിൽ ഫയൽ ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടാൽ, തൊഴിലുടമ ഫോം I-129 യുഎസ്സിഐഎസിൽ ഫയൽ ചെയ്യുക. 15 ദിവസത്തെ തീരുമാനത്തിനായി പ്രീമിയം പ്രോസസ്സിംഗ് (ഓപ്ഷണൽ). പ്രീമിയം പ്രോസസ്സിംഗ് ഓപ്ഷണൽ ആണ്. യുഎസിന് പുറത്തുള്ള യുഎസ് കോൺസുലേറ്റിൽ വിസയ്ക്ക് അപേക്ഷിക്കുക. യുഎസിന് പുറത്താണെങ്കിൽ യുഎസ് കോൺസുലേറ്റിൽ വിസയ്ക്ക് അപേക്ഷിക്കുക. വിസ ലഭിക്കാനുള്ള പ്രയാസം- O-1 വിസ H-1B വിസ- ഉയർന്ന പ്രയാസം; അസാധാരണമായ കഴിവ് തെളിയിക്കാൻ ശക്തമായ തെളിവുകൾ വേണം. ഇടത്തരം മുതൽ ഉയർന്ന പ്രയാസം; വാർഷിക പരിധിയും ലോട്ടറി സമ്പ്രദായവും കാരണം (തിരഞ്ഞെടുപ്പ് നിരക്ക് 25-30% മാത്രം). വാർഷിക പരിധിയില്ല, വർഷം മുഴുവനും അപേക്ഷിക്കാം. മാനദണ്ഡങ്ങൾ കൂടുതൽ ലളിതമാണ് (ഡിഗ്രിയും ജോബ് ഓഫറും). ഫ്രീലാൻസർമാർക്കോ ഒന്നിലധികം തൊഴിലുടമകൾക്കോ ഏജന്റുമാർ വഴി കൂടുതൽ വഴക്കം നൽകുന്നു. തൊഴിലുടമയെ മാറ്റാൻ പുതിയ പെറ്റീഷനുകൾ വേണം, വഴക്കം കുറവാണ്. വിഷയപരമായ വിലയിരുത്തൽ കാരണം പലപ്പോഴും അധിക തെളിവുകൾക്കുള്ള അഭ്യർത്ഥന (RFE) ലഭിക്കാം. ടെക്, പ്രത്യേക വ്യവസായങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നു. O-1 വിസ അസാധാരണമായ കഴിവും രേഖപ്പെടുത്തിയ നേട്ടങ്ങളുമുള്ളവർക്ക് അനുയോജ്യമാണ്, എന്നാൽ ഇതിന് കർശനമായ തെളിവുകൾ ആവശ്യമാണ്. H-1B വിസ ആവശ്യമായ ബിരുദമുള്ള വിദഗ്ധർക്ക് അനുയോജ്യമാണ്, എന്നാൽ ഇത് വാർഷിക പരിധിക്കും ലോട്ടറി സമ്പ്രദായത്തിനും വിധേയമാണ്. ചെലവുകളും സങ്കീർണ്ണതയും വ്യത്യാസപ്പെടുന്നതിനാൽ, അപേക്ഷകർ അവരുടെ യോഗ്യതകൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും വിദഗ്ദ്ധോപദേശം തേടുകയും വേണം.
Expat Malayali Dies യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു
Expat Malayali Dies പുലാമന്തോൾ (മലപ്പുറം): യുഎഇയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കട്ടുപ്പാറ വളപ്പുപറമ്പ് പുത്തൻ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (64) ആണ് ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് സംസ്കരിക്കും. ദീർഘകാലം സിപിഎം കട്ടുപ്പാറ ബ്രാഞ്ച് അംഗവും മുൻപ് സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ഗീത (അങ്കണവാടി വർക്കർ). മക്കൾ: അരുൺ, അജയ്. മരുമകൾ: ജിജി.
യുഎഇ: ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന അത്താഴത്തിന് ക്ഷണിച്ചു, മുറിയിലേക്ക് പോയപ്പോള്‍ ഫോണുകള്‍ മോഷ്ടിച്ചു, പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി
Phone Stolen ദുബായ്: യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവിന് ഒരു മാസം തടവും 2,500 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. ദുബായ് മറീനയിലെ റെസ്റ്റോറന്റിൽ വെച്ച് താനും സഹോദരിയും ഭക്ഷണം കഴിക്കുമ്പോൾ ഫോൺ മോഷണം പോയെന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം, ബന്ധം സ്ഥാപിക്കാനെന്ന വ്യാജേന പ്രതിയാണ് ഇവരെ അത്താഴത്തിന് ക്ഷണിച്ചത്. അന്ന് വൈകുന്നേരം, യുവതിയും സഹോദരിയും റെസ്റ്റ് റൂമിലേക്ക് പോയപ്പോൾ ഫോണുകൾ മേശപ്പുറത്ത് വെച്ചിരുന്നു. അവർ തിരിച്ചെത്തിയപ്പോൾ ഫോൺ കാണാതായതായും പ്രതി അവിടെനിന്ന് പോയതായും മനസിലാക്കി. ഉടൻതന്നെ പ്രതിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷനായതായി യുവതിയുടെ സഹോദരി മൊഴി നൽകി. ഇതേത്തുടർന്ന്, പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. റെസ്റ്റോറന്റിലെ സിസിടിവി ക്യാമറകളിൽ പ്രതിയുടെ മോഷണം വ്യക്തമായി പതിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകി. യുവതിയും സഹോദരിയും പോയ ഉടൻ പ്രതി ഫോൺ എടുത്ത് വേഗത്തിൽ സ്ഥലം വിടുന്ന ദൃശ്യങ്ങൾ ക്യാമറയിൽ ഉണ്ടായിരുന്നു. തുടർന്ന്, ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഫോൺ എടുത്തതായി ഇയാൾ സമ്മതിച്ചു. എന്നാൽ, താൻ മദ്യലഹരിയിലായിരുന്നെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും ഇയാൾ അവകാശപ്പെട്ടു. വീട്ടിലേക്ക് പോകുന്ന വഴി ഫോൺ വലിച്ചെറിഞ്ഞതായും ഇയാൾ കൂട്ടിച്ചേർത്തു. പ്രതി യുവതിയുടെ അനുവാദമില്ലാതെ, കൈവശം വെക്കുക എന്ന ഉദേശത്തോടെ മനഃപൂർവ്വം ഫോൺ മോഷ്ടിച്ചതായി കോടതിക്ക് ബോധ്യമായി. തന്റെ പ്രവൃത്തികളെക്കുറിച്ച് ഇയാൾക്ക് പൂർണമായ അറിവുണ്ടായിരുന്നെന്ന് കോടതി ഊന്നിപ്പറയുകയും അതനുസരിച്ച് ശിക്ഷ വിധിക്കുകയും ചെയ്തു.
യുഎഇ: എമിറേറ്റ്സ് റോഡിൽ വരുന്നു പുതിയ പാതകളും പാലങ്ങളും; ഈ റൂട്ടില്‍ യാത്രാ സമയം പകുതിയായി കുറയും
Emirates Road UAE ദുബായ്: യുഎഇയിലെ എമിറേറ്റ്സ് റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായതായി ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം (MoEI) വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഈ നവീകരണം റാസ് അൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബായിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കും. ഏകദേശം Dh750 മില്യൺ ചെലവിൽ, രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അൽ ബദീ ഇന്റർചേഞ്ച് മുതൽ ഉമ്മുൽ ഖുവൈൻ വരെയുള്ള 25 കിലോമീറ്റർ ദൂരത്തിൽ റോഡ് വികസിപ്പിക്കും. നിലവിലെ മൂന്ന് ലെയ്നുകൾക്ക് പകരം ഓരോ ദിശയിലും അഞ്ച് ലെയ്നുകൾ ആക്കും. ഇത് റോഡിന്റെ വാഹന ശേഷി മണിക്കൂറിൽ 9,000 വാഹനങ്ങളായി വർദ്ധിപ്പിക്കും, അതായത് 65 ശതമാനം വർധനവ്. ഇന്റർചേഞ്ച് നമ്പർ 7-ന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ ഭാഗമായി ആറ് ദിശകളിലേക്കുള്ള പാലങ്ങൾ നിർമിക്കും. ഇവയ്ക്ക് മൊത്തം 12.6 കി.മീ. നീളവും മണിക്കൂറിൽ 13,200 വാഹനങ്ങളുടെ ശേഷിയുമുണ്ടാകും. പ്രധാന റോഡിന്റെ ഇരുവശത്തുമായി 3.4 കി.മീ. സർവീസ് റോഡുകളും നിർമിക്കും. ഏറ്റവും കൂടുതൽ തിരക്കുള്ള ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും യാത്രാ സഞ്ചാരം മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് MoEI വ്യക്തമാക്കി. കൂടാതെ, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന മാലിന്യവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനും, എമിറേറ്റുകൾ തമ്മിലുള്ള വ്യാപാരം, ചരക്ക്, സേവനങ്ങളുടെ ഒഴുക്ക് എന്നിവയെ പിന്തുണയ്ക്കുന്നതിനും ഇത് സഹായകമാകും. MoEI-യുടെ ഫെഡറൽ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട്സ് സെക്ടറിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു: “എമിറേറ്റ്സ് റോഡ് നവീകരണ പദ്ധതി ഒരു സുപ്രധാന റോഡിന്റെ വിപുലീകരണം മാത്രമല്ല, വേഗത്തിലുള്ള ജനസംഖ്യാപരമായ സാമ്പത്തിക വളർച്ചയുടെ ആവശ്യകതകൾ നിറവേറ്റാൻ കഴിവുള്ള കൂടുതൽ നൂതനവും കാര്യക്ഷമവുമായ സുസ്ഥിരവുമായ ഒരു ഫെഡറൽ റോഡ് ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ഗുണപരമായ കുതിച്ചുചാട്ടം കൂടിയാണ്.”