Kuwaiti Women Husbands കുവൈത്ത് സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാന്‍ ഏറ്റവും ഇഷ്ടം കുവൈത്ത് പൗരന്മാരെ

Kuwaiti Women Husbands കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ജൂൺ അവസാനം വരെ 2,29,885 കുവൈത്തി വനിതകൾ കുവൈത്തി പൗരന്മാരെ വിവാഹം കഴിച്ചു. അതേസമയം, വിവിധ ഭൂഖണ്ഡങ്ങളിലെ മറ്റ് രാജ്യക്കാരായ പൗരന്മാരെ വിവാഹം കഴിച്ച കുവൈത്തി വനിതകളുടെ എണ്ണം 19,724 ആണ്. അറബ്, ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ, ആഫ്രിക്കൻ, ഓസ്ട്രേലിയൻ പൗരന്മാരുമായാണ് കുവൈത്തി വനിതകളുടെ വിവാഹങ്ങൾ നടന്നിട്ടുള്ളത്. ഇതിൽ അറബ് പൗരന്മാരുമായുള്ള വിവാഹങ്ങളുടെ എണ്ണമാണ് ഏറ്റവും കൂടുതൽ. കുവൈത്തി പൗരന്മാരുമായുള്ള വിവാഹങ്ങളെ അപേക്ഷിച്ച് മറ്റ് രാജ്യക്കാരുമായുള്ള വിവാഹങ്ങൾ പരിമിതമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 കുവൈത്തി വനിതകളുടെ വിവാഹക്കണക്കുകൾ (2025 ജൂൺ വരെ)- കുവൈത്തി പൗരന്മാർ2,29,885, കുവൈത്തികളല്ലാത്തവർ (മൊത്തം)- 19,724, അറബ് പൗരന്മാർ-18,186, ഏഷ്യക്കാർ (അറബികളല്ലാത്തവർ)- 698, വടക്കേ അമേരിക്കക്കാർ- 418, യൂറോപ്യന്മാർ- 270, തെക്കേ അമേരിക്കക്കാർ- 64, ആഫ്രിക്കക്കാര്‍-50, ഓസ്ട്രേലിയക്കാർ-38. അറബ് പൗരന്മാരുമായുള്ള വിവാഹങ്ങളാണ് കുവൈത്തി ഇതര വിവാഹങ്ങളിൽ രണ്ടാം സ്ഥാനത്ത് (18,186). അറബികളല്ലാത്ത ഏഷ്യൻ പൗരന്മാരുമായുള്ള വിവാഹങ്ങൾ മൂന്നാം സ്ഥാനത്ത് (698) എത്തി. വടക്കേ അമേരിക്കക്കാർ നാലാം സ്ഥാനത്തും (418), യൂറോപ്യൻ പൗരന്മാർ അഞ്ചാം സ്ഥാനത്തും (270), തെക്കേ അമേരിക്കക്കാർ ആറാം സ്ഥാനത്തും (64) ആണുള്ളത്. ആഫ്രിക്കൻ പൗരന്മാരെ വിവാഹം കഴിച്ച കുവൈത്തി വനിതകളുടെ എണ്ണം 50 ആണ് (എട്ടാം സ്ഥാനം). ഏറ്റവും കുറവ് ഓസ്ട്രേലിയക്കാരുമായിട്ടാണ് (38), ഇത് ഒമ്പതാം സ്ഥാനത്താണ്.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

അഴിമതിക്കാർക്കെതിരെയും താമസവിലാസങ്ങൾ വ്യാജമായി നിർമിക്കുന്നവർക്കെതിരെയും കുവൈത്തില്‍ നടപടി ശക്തം

corruption residential addresses kuwait കുവൈത്ത് സിറ്റി: അഴിമതിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി, പണത്തിനുവേണ്ടി താമസ വിലാസങ്ങൾ തിരുത്തുകയും കൃത്രിമം കാണിക്കുകയും ചെയ്ത ഒരു സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, പൊതുഫണ്ട് ദുരുപയോഗം എന്നിവ തടയാനായി നടത്തുന്ന തുടർ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സംഘത്തിലെ ഒരംഗം തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ‘താമസ വിലാസം മാറ്റാനുള്ള’ അപേക്ഷകൾ പ്രോസസ്സ് ചെയ്യുകയായിരുന്നു. ഇതിനായി കൂട്ടാളികളുടെ സഹായത്തോടെ ഓരോ ഇടപാടിനും 120 ദിനാർ വരെ ഈടാക്കിയിരുന്നു. നിയമപരമായ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ, തെറ്റായ വിവരങ്ങളും വ്യാജ ഒപ്പുകളും ഉപയോഗിച്ചാണ് ഈ ഇടപാടുകൾ സിസ്റ്റത്തിൽ രേഖപ്പെടുത്തിയിരുന്നത്.  സംശയം ഒഴിവാക്കാൻ പണം കൈപ്പറ്റിയിരുന്നത് പരോക്ഷ മാർഗങ്ങളിലൂടെയായിരുന്നു. ഇതിൽ മൂന്നാം കക്ഷികളുടെ ബാങ്ക് പേയ്‌മെന്റ് ലിങ്കുകൾ ഉപയോഗിക്കുക, പണം നൽകാതെ ഭക്ഷണ സാധനങ്ങൾ വാങ്ങുക തുടങ്ങിയ രീതികൾ ഉൾപ്പെടുന്നു. നിയമപരമായ അനുമതി നേടിയ ശേഷം, ഈ നിയമവിരുദ്ധ ഇടപാടുകളിൽ പങ്കെടുത്ത പ്രതികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വ്യാജരേഖകളുമായി ബന്ധപ്പെട്ട ചില രേഖകളും, നിയമവിരുദ്ധമായി സമ്പാദിച്ചതെന്ന് കരുതുന്ന 5,000 ദിനാർ പണവും പിടിച്ചെടുത്തു.

കപ്പലില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; കുവൈത്തില്‍ കസ്റ്റംസ് പിടികൂടി

Drugs Seize Kuwait കുവൈത്ത് സിറ്റി: ദോഹ തുറമുഖം വഴി ഇറാനിൽ നിന്നെത്തിയ കപ്പലിൽ ഒളിപ്പിച്ച നിലയിൽ മെത്താംഫെറ്റാമൈൻ (Methamphetamine) എന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന 216 ടൺ ഭാരമുള്ള മൃഗങ്ങളുടെ തീറ്റയുടെ മുഴുവൻ കയറ്റുമതിയും കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. ഇതിൽ നിന്ന് ഏകദേശം 10.7 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മറ്റ് നിരോധിത വസ്തുക്കളൊന്നും കപ്പലിൽ കണ്ടെത്താനായില്ല. അധികൃതർ കപ്പൽ കസ്റ്റഡിയിലെടുക്കുകയും തുടർ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ഉന്നത നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് തങ്ങളുടെ ശ്രമങ്ങൾ തുടരുമെന്ന് കസ്റ്റംസ് അധികൃതർ ഊന്നിപ്പറഞ്ഞു.

കുവൈത്തില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി തൊഴില്‍ സുരക്ഷാ കാംപെയിന്‍

delivery drivers rights kuwait കുവൈത്ത് സിറ്റി: ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി തൊഴില്‍ സുരക്ഷാ കാംപെയിന്‍. ദിവാൻ കാര്യങ്ങളുടെ മൂന്നംഗ കമ്മിറ്റിയുടെ ചെയർമാനായ മന്ത്രി പ്ലീനിപൊട്ടൻഷ്യറി അനസ് അൽ-ഷഹീന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും നാഷണൽ ദിവാൻ ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് അടുത്തിടെ ഡെലിവറി ഡ്രൈവർമാർക്കായുള്ള തൊഴിൽ സുരക്ഷാ കാംപെയിൻ നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പുമായും ആരോഗ്യ മന്ത്രാലയത്തിലെ തൊഴിൽ ആരോഗ്യ മേഖലയുമായും സഹകരിച്ച് ഡ്രൈവർമാരുടെ തൊഴിൽ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ കാംപെയിൻ ലക്ഷ്യമിടുന്നത്. കുവൈത്തിലെ ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനമായ ഏകദേശം 40,000 ഡ്രൈവർമാർക്കായാണ് കാംപെയിന്‍ നടത്തിയത്. ചടങ്ങിൽ കുവൈത്തിലേക്ക് അംഗീകാരം ലഭിച്ച നിരവധി അംബാസഡർമാർ, കാംപെയിനിൽ പങ്കെടുക്കുന്ന തൊഴിലാളികളുമായും ഡെലിവറി ഡ്രൈവർമാരുമായും നേരിട്ട് ബന്ധമുള്ള രാജ്യങ്ങളുടെ പ്രതിനിധികൾ, വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ വകുപ്പിലെ ഉദ്യോഗസ്ഥർ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) യുടെ മിഷൻ മേധാവി എന്നിവർ പങ്കെടുത്തു.

കുവൈത്തിൽ നിന്ന് വന്‍ തുക ബാങ്ക് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങി; മലയാളികള്‍ക്കെതിരെ വീണ്ടും പരാതി

Malayalis Bank Loan Kuwait കുവൈത്ത് സിറ്റി / കൊച്ചി: വന്‍ തുകകള്‍ ബാങ്ക് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ കുവൈത്തിൽ നിന്ന് മുങ്ങിയ മലയാളികള്‍ക്കെതിരെ അൽ അഹ്’ലി ബാങ്ക് ഓഫ് കുവൈത്ത് നടപടികൾ ആരംഭിച്ചതായി റിപ്പോർട്ട്. ബാങ്ക് നിയോഗിച്ച ഉന്നത ഓഫീസര്‍മാരുടെ സംഘം നേരിട്ടെത്തി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എഫ്‌ഐആര്‍ പ്രകാരം, ആരോഗ്യ മന്ത്രാലയത്തിലെ ഡെന്റല്‍ വകുപ്പിന് കീഴിലുള്ള അല്‍ ജഹ്‌റ സ്‌പെഷ്യലൈസ്ഡ് ഡെന്‍റല്‍ സെന്ററില്‍ നഴ്സായി ജോലി ചെയ്തിരുന്ന യുവതി അല്‍ അഹ്ലി ബാങ്ക് ഓഫ് കുവൈത്തില്‍ നിന്ന് 2020 ഡിസംബറിൽ 29,500 ദിനാര്‍ വായ്പയെടുത്തിരുന്നു. ശേഷം അവശേഷിച്ച 86,68,338 രൂപ തിരിച്ചടയ്ക്കാതെ കുവൈത്തിൽ നിന്നും കടന്നുകളഞ്ഞെന്നാണ് കേസ്. ഇത്തരത്തിൽ സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തയാണ് റിപ്പോർട്ട്. ഇവര്‍ ഇന്ത്യയില്‍ കടുത്ത ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്നും ഇത് അവരുടെ കുടിയേറ്റ സാധ്യതകളെ തടസപ്പെടുത്തുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിദേശത്ത് ഇന്ത്യക്കാരുടെ സൽപേരിനും വിശ്വാസ്യതക്കും കോട്ടം വരുത്തുവാനും കാരണമാകും. കൂടാതെ, സ്വന്തം രാജ്യത്ത് നിന്ന് പോലീസ് ക്ലിയറന്‍സ് ഇല്ലാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിനും തടസമാകും. മറ്റ് വിദേശ രാജ്യങ്ങളിലേക്കു പോയവർ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ ക്രമിനല്‍ കേസിന്റെ പേരില്‍ ഇവർക്കെതിരെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കും. കഴിഞ്ഞ വർഷം കുവൈത്തിലെ ഗൾഫ് ബാങ്കും സമാനമായി കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ആയിഷയ്ക്ക് ഇവ കൂടപ്പിറപ്പുകള്‍, ശമ്പളത്തില്‍ മുക്കാല്‍ ഭാഗവും പൂച്ചകള്‍ക്ക്; മലയാളി വീട്ടമ്മ ആശങ്കയില്‍

Malayali Woman Ayisha ദുബായ്: വർഷങ്ങളായി കൂടെപ്പിറപ്പുകളെപോലെ സംരക്ഷിച്ച 65 പൂച്ചകളെ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ദുബായില്‍ താമസമാക്കിയ ആയിഷ. ആയിഷയ്ക്ക് പരിചയമുള്ള ഒരു സ്ത്രീ തെരുവു പൂച്ചകൾക്ക് ഭക്ഷണം നൽകുന്ന പതിവുണ്ടായിരുന്നു. കോവിഡ് 19 കാലത്ത് അവർ അവധിക്ക് ഇന്ത്യയിലേക്ക് പോകുമ്പോൾ ആയിഷയോട് എന്തുകൊണ്ട് നിങ്ങൾക്ക് ഞാൻ ചെയ്യുന്ന പോലെ തെരുവുപൂച്ചകൾക്ക് ഭക്ഷണം നൽകിക്കൂടായെന്ന് ചോദിച്ചു. ആ വെല്ലുവിളി ആയിഷ ഏറ്റെടുത്തു, പരിസരപ്രദേശങ്ങളിലൊക്കെ അമ്മയോടൊപ്പം കറങ്ങിനടന്ന് തെരുവുപൂച്ചകൾക്ക് ഭക്ഷണം നൽകിത്തുടങ്ങി. അഞ്ച് മാസം കഴിഞ്ഞ് ആ സ്ത്രീ തിരിച്ചുവന്ന് തെരുവുപൂച്ചാ സംരക്ഷണത്തിൽ നിന്ന് താൻ വിട്ടുനിൽക്കുന്നതായി അറിയിച്ചു. എന്നാൽ, ആയിഷ അപ്പോഴേയ്ക്കും സഹജീവിസ്നേഹം തുടരാതിരിക്കാൻ പറ്റാത്ത അവസ്ഥയിലായിക്കഴിഞ്ഞിരുന്നു. തന്നെ കാത്ത് നിത്യവും ഒട്ടേറെ പൂച്ചകൾ പ്രതീക്ഷയോടെ തെരുവുകളിൽ അലയുന്നു എന്ന ചിന്ത അവരെ സേവനനിരതയാക്കി. അവറ്റകൾക്ക് ഭക്ഷണം നൽകുക മാത്രമല്ല, വാഹനം തട്ടിയും മറ്റും പരുക്കേൽക്കുകയോ, രോഗം ബാധിക്കുകയോ ചെയ്തവയ്ക്ക് വെറ്റിനറി ക്ലിനിക്കുകളിൽ നിന്ന് ചികിത്സ നൽകി തന്റെ ഫ്ലാറ്റിലേക്ക് താമസിപ്പിക്കുകയും ചെയ്തു. നിത്യവും 120 മുതൽ 150 തെരുവുപൂച്ചകൾക്ക് വരെ ആയിഷ പായ്ക്കറ്റ് ഭക്ഷണം നൽകുന്നു. ഇതിനായി മാത്രം ഇവർ തന്റെ 7000 ദിർഹം ശമ്പളത്തിൽ നിന്ന് 5000 ദിർഹം വരെ പ്രതിമാസം ചെലവാക്കുന്നു. ഇതിന് പുറമെ, ഫ്ലാറ്റുകളുടെ വാടകയും ആശുപത്രി ചെലവുകളും ആയിഷയ്ക്കുണ്ട്. കെട്ടിടം മാനേജ് ചെയ്യുന്നവർ തെരുവു പൂച്ചുകളെ ഫ്ലാറ്റുകളിൽ താമസിക്കാൻ അനുവദിക്കുന്നില്ല. ഡിസംബർ വരെ കാലാവധിയുണ്ടെങ്കിലും ഈ മാസം 28ന് ഒഴിയണമെന്നാണ് ആവശ്യം. എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് ആയിഷയും മാതാവും. അധികൃതരുടെ ഭാഗത്ത് നിന്നുള്ള സഹായവും പിന്തുണയും തന്നെയാണ് പ്രതീക്ഷ. ജീവനുതുല്യം സ്നേഹിക്കുന്ന ഈ മിണ്ടാപ്രാണികളെ താനൊരിക്കലും ഉപേക്ഷിക്കില്ലെന്ന നിലപാടിലായിരുന്നു ആയിഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy