RTO vehicle registration number; ഇന്ത്യൻ പൗരന്മാർക്ക് അവരുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സേവനങ്ങളും മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്ന ഒരു പുതിയ സർക്കാർ സംവിധാനം നിലവിൽ വന്നു. ഇനി മുതൽ വാഹനത്തിൻ്റെ രേഖകളായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) ഡ്രൈവിംഗ് ലൈസൻസും (ഡിഎൽ) മൊബൈൽ ആപ്ലിക്കേഷനിൽ കാണിച്ചാൽ മതിയാകും.
പ്രധാന നേട്ടങ്ങൾ
- എവിടെയും എപ്പോഴും നിങ്ങളുടെ വാഹന വിവരങ്ങൾ ലഭ്യമാകും.
- മോഷണം പോയതോ, അപകടത്തിൽപ്പെട്ടതോ ആയ വാഹനങ്ങളുടെ വിവരങ്ങൾ ഉടൻ കണ്ടെത്താൻ സാധിക്കും.
- ഡിജി ലോക്കറിൽ ലഭ്യമാകുന്ന രേഖകൾ യഥാർത്ഥ രേഖകൾക്ക് തുല്യമായി നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഈ സൗകര്യം പ്രയോജനപ്പെടുത്താൻ രണ്ട് പ്രധാന സർക്കാർ ആപ്ലിക്കേഷനുകൾ ലഭ്യമാണ്
വാഹൻ (Vahan): വാഹനത്തിൻ്റെ ഉടമയുടെ പേര്, രജിസ്ട്രേഷൻ തീയതി, ഇൻഷുറൻസ്, ഫിറ്റ്നസ് കാലാവധി തുടങ്ങിയ എല്ലാ വിവരങ്ങളും ഈ ആപ്പിൽ ലഭിക്കും.
ഡിജി ലോക്കർ (Digi Locker): ഇത് പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ്. ഇതിലൂടെ ഡിഎൽ, ആർസി എന്നിവ വെർച്വൽ രൂപത്തിൽ സൂക്ഷിക്കാം.
ഈ ആപ്ലിക്കേഷനുകൾ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
DOWNLOAD (ANDROID) : CLICK HERE
DOWNLOAD (IOS) : CLICK HERE
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം (MeitY) നടപ്പാക്കിയ ഒരു പ്രധാന സംരംഭമാണ് ഡിജി ലോക്കർ. പൗരന്മാർക്ക് അവരുടെ ഒർജിനൽ ഡിജിറ്റൽ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുക വഴി ‘ഡിജിറ്റൽ ശാക്തീകരണം’ ഉറപ്പുവരുത്തുക എന്നതാണ് ഈ ആപ്പിന്റെ ലക്ഷ്യം. 2017 ഫെബ്രുവരി 8-ന് പുറത്തിറക്കിയ ഇൻഫർമേഷൻ ടെക്നോളജി നിയമം (Rule 9A of the Information Technology (Preservation and Retention of Information by Intermediaries providing Digital Locker facilities) Rules, 2016) അനുസരിച്ച്, ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകൾ യഥാർത്ഥ ഫിസിക്കൽ രേഖകൾക്ക് തുല്യമാണ്.
പ്രയോജനങ്ങൾ
- നിങ്ങളുടെ പ്രധാന രേഖകൾ എവിടെയായിരുന്നാലും എപ്പോൾ വേണമെങ്കിലും ലഭ്യമാകും.
- ഡിജി ലോക്കറിലെ രേഖകൾക്ക് ഒർജിനൽ രേഖകളുടെ നിയമപരമായ അംഗീകാരമുണ്ട്.
- നിങ്ങളുടെ അനുമതിയോടെ ഏത് സർക്കാർ ഓഫീസിലേക്കും രേഖകൾ ഡിജിറ്റലായി കൈമാറാൻ സാധിക്കും.
- സർക്കാർ ആനുകൂല്യങ്ങൾ, തൊഴിൽ, സാമ്പത്തിക കാര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.
DOWNLOAD (ANDROID) : CLICK HERE
DOWNLOAD (IOS) : CLICK HERE