Run Over Accident കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ അൽ-ഖസർ പ്രദേശത്ത് അജ്ഞാതൻ വാഹനമിടിച്ച് മരിച്ചു. മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി, കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുരക്ഷാ സ്രോതസ് അനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചു. തുടർന്ന്, സുരക്ഷാ സംഘങ്ങളും അടിയന്തര മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KbLKojZOQGf6RfN5vATV31
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു
KUWAIT ashly — September 15, 2025 · 0 Comment
expat malayali dies in kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (വിൻസന്റ് – 49) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി കുവൈത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ അഗസ്തി ജോസഫ്, ത്രേസ്യാമ എന്നിവരുടെ മകനാണ്. ഭാര്യ: ബിജി വിൻസന്റ്. മക്കൾ: ഡെന്നീസ്, ഡെൽവിൻ, ഡെൽസൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ. മാഗ്നറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.