Haripad Online Trading Fraud ഹരിപ്പാട് (ആലപ്പുഴ): ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് മുൻ പ്രവാസിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു. ഹരിപ്പാട് സ്വദേശിയുടെ മൂന്നുകോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ ഹരിപ്പാട് അരുണപ്പുറം സ്വദേശി ഗോപിനാഥന്റെ പരാതിയിൽ പെരിന്തൽമണ്ണ ഏലംകുളം ചിലത്ത് വീട്ടിൽ അബ്ദുൾ നാസറിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. ജൂണിലാണ് ഗോപിനാഥൻ 5,000 രൂപ നിക്ഷേപിച്ച് ട്രേഡിങ് ആരംഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy തുടർന്ന്, പ്രതി അയച്ചുകൊടുത്ത വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി മൂന്നുകോടി രൂപ അയച്ചു. ഓഗസ്റ്റ് 20നാണ് അവസാനമായി ഒന്നര ലക്ഷം രൂപ നൽകിയത്. പണം തിരികെ ലഭിക്കാഞ്ഞതിനെ തുടർന്ന് ഗോപിനാഥൻ സൈബർ സെല്ലിലും ഹരിപ്പാട് പോലീസിലും പരാതിപ്പെടുകയായിരുന്നു.
Home
kerala
ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചു; മുന്‍ പ്രവാസിയില്‍ നിന്ന് തട്ടിയത് കോടികള്‍
Related Posts

വിദേശത്ത് ജോലിക്ക് പോയതിനുശേഷം ഒഴിവാക്കാന്‍ ശ്രമിച്ചു, യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
