‘ദുബായിൽ വിലക്കുറവ്’: വിനോദസഞ്ചാരികൾ പുതിയ ഐഫോണുകൾ വാങ്ങാൻ യുഎഇയിലേക്ക് പറക്കുന്നത് എന്തുകൊണ്ട്?

iPhone UAE ദുബായ്: ഏറ്റവും പുതിയ ഐഫോണുകൾ സ്വന്തമാക്കാൻ യുഎഇക്ക് പുറത്തുനിന്നുള്ള നിരവധി ആളുകൾ സെപ്തംബർ 19നോ അതിനുമുന്‍പോ രാജ്യത്തേക്ക് പറക്കും. ഐഫോൺ 17, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ എയർ എന്നിവ പുറത്തിറങ്ങിയാലുടൻ സ്വന്തമാക്കാൻ ഇന്ത്യ, കോമൺ‌വെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് (സിഐഎസ്) രാജ്യങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തുമെന്ന് വ്യാപാരികൾ പ്രതീക്ഷിക്കുന്നു. “ഇന്ത്യ, സിഐഎസ് രാജ്യങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ അവരുടെ ഐഫോണുകൾ വാങ്ങാൻ യുഎഇയിലേക്ക് യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,” അൽ അത്തർ ഷോപ്പിങ് മാളിലെ റൈറ്റ് എക്സിറ്റ് ഫോൺസ് ട്രേഡിങിൽ നിന്നുള്ള മുഹമ്മദ് റാസിക് പറഞ്ഞു. “വിദേശ ഉപഭോക്താക്കളിൽ നിന്ന് ഈ ഉപകരണത്തിനായി ഇതിനകം മൂന്ന് ബുക്കിങുകൾ ഉണ്ട്. ഉപകരണം ലോഞ്ച് ചെയ്തുകഴിഞ്ഞാൽ കൂടുതൽ ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.” യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy സെപ്തംബർ ഒന്‍പതിനാണ് ആപ്പിൾ ഐഫോൺ 17, 17 പ്രോ, എയർ എന്നിവയുടെ പുതിയ പതിപ്പുകൾ പ്രഖ്യാപിച്ചത്. എട്ട് വർഷത്തിനിടെ ആപ്പിൾ ഉപകരണത്തിൽ കണ്ട ഏറ്റവും വലിയ മാറ്റമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്നു. കമ്പനി ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഫോണാണ് ഐഫോൺ എയർ. ടൈറ്റാനിയം ഫ്രെയിമും പ്രോ-ലെവൽ പ്രകടനവും മികച്ച രൂപകൽപ്പനയും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. സെപ്തംബർ 12 വെള്ളിയാഴ്ച യുഎഇ സമയം വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ഫോണുകളുടെ പ്രീ-ബുക്കിങ് മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നു. യുഎഇയിൽ ഐഫോൺ എയറിന്റെ വില 4,299 ദിർഹം മുതൽ ആരംഭിക്കും. ഐഫോൺ 17 പ്രോയുടെ വില 5,099 ദിർഹം മുതലും ഐഫോൺ 17 ന്റെ വില 4,699 ദിർഹം മുതലും ആരംഭിക്കും.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശരാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവ പ്രവാസി മലയാളികൾക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ, ജാഗ്രത

Job Fraud Alert ദുബായ്: വിദേശരാജ്യങ്ങളിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പുകൾ വർധിക്കുന്നു. ആയിരക്കണക്കിന് പേരാണ് ഇത്തരം തട്ടിപ്പുകളിൽപ്പെട്ട് വഴിയാധാരമായത്. വീടും പറമ്പും സ്വർണവും പണയപ്പെടുത്തിയും വിറ്റും ഉള്ള സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തിയാണ് പലരും ദുബായിലും കേരളത്തിലുമായി പ്രവർത്തിക്കുന്ന ഈ തട്ടിപ്പു സ്ഥാപനങ്ങൾക്ക് പണം നൽകുന്നത്. വിദേശത്തേക്ക് ചെറുകിട ജോലികൾക്ക് വിസയും വർക് പെർമിറ്റും നൽകാമെന്ന പേരിൽ നടക്കുന്ന വൻകിട തട്ടിപ്പുകളാണ് ഇപ്പോൾ അരങ്ങേറുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവർക്ക് അത് തിരിച്ചുകിട്ടുമോ, എങ്കിൽ അതിനെന്താണ് നിയമ വഴി, കുറ്റക്കാരെ ഏത് ശിക്ഷയാണ് കാത്തിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുകയാണ് യുഎഇയിലെ സാമൂഹിക ആക്ടിവിസ്റ്റും പ്രമുഖ അഭിഭാഷകയുമായ പ്രീതാ ശ്രീറാം മാധവ്.

യുഎഇ നിയമപ്രകാരം പണം നഷ്ടപ്പെട്ടത് ബാങ്ക് ട്രാൻസ്ഫർ വഴിയോ ചെക്ക് വഴിയോ ആണെങ്കിൽ കമ്പനിക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാം. എന്നാൽ, ഇന്ത്യയിലുള്ള ഒരാൾക്ക് യുഎഇയിൽ വന്ന് നിയമപോരാട്ടം നടത്തുക എന്നത് പ്രായോഗികമല്ല. ഇതാണ് തട്ടിപ്പുകൾ തുടരാൻ തട്ടിപ്പുകാരെ പ്രേരിപ്പിക്കുന്നത്. ചെറിയ തുകകൾ ഒരുപാട് ആളുകളിൽ നിന്ന് വാങ്ങുക എന്നതാണ് തട്ടിപ്പുകാരുടെ പ്രധാന തന്ത്രം. ഒന്നര ലക്ഷം, രണ്ടു ലക്ഷം എന്നിങ്ങനെ താരതമ്യേന ചെറിയ തുകകൾ ആയതുകൊണ്ട് തന്നെ നിയമപോരാട്ടം നടത്തി ഇനിയും പണം കളയാൻ മിക്കവരും തയ്യാറാകില്ല. ഇതാണ് തട്ടിപ്പുകാരുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. സർക്കാർ നടപടികളുടെ അഭാവമാണ് തട്ടിപ്പുകൾ വർദ്ധിക്കുന്നതിനുള്ള മറ്റൊരു ഘടകം. പോളണ്ട് വീസ തട്ടിപ്പ് കേസിൽ 200-ൽ പരം ആളുകൾ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയും മുഖ്യമന്ത്രിക്ക്, യുഎഇയിലെ ഇന്ത്യൻ എംബസിക്ക് എന്നിവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. തട്ടിപ്പിന് പിന്നിൽ മലയാളികളാണെന്ന് വ്യക്തമായിട്ടും ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകാത്തതാണ് ഈ തട്ടിപ്പുകൾ തുടരാൻ കാരണം.

പണം ബാങ്ക് വഴിയോ ചെക്ക് വഴിയോ കൈമാറിയവർക്ക് കമ്പനിക്കെതിരെ യുഎഇയിൽ സിവിൽ കേസ് ഫയൽ ചെയ്യാം. യുഎഇയിലെ ഇന്ത്യൻ അധികൃതരുടെ സഹായം തേടുകയും ചെയ്യാം. യുഎഇയിലെ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ പരാതി നൽകുക. ഇന്ത്യൻ പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അധികൃതർക്ക് കഴിയും. ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടുക: ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy