abu dhabi big ticket അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 278 ഡ്രോയുടെ ഭാഗമായ ദി ബിഗ് വിന് കോണ്ടെസ്റ്റിലൂടെ ഇത്തവണ നാല് ഭാഗ്യശാലികൾക്ക് ഭാഗ്യസമ്മാനം. 500,000 ദിര്‍ഹം (ഒരു കോടിയിലേറെ രൂപ) ആണ് ഇവർ പങ്കിട്ട സമ്മാനത്തുക. ജോഗേന്ദ്ര ജാംഗിർ – AED 140,000, ജിജു കുര്യൻ ജേക്കബ് – AED 130,000, ശരത് തളി പറമ്പത്ത് – AED 130,000, സത്തർ മസീഹ – AED 100,000 എന്നിവരാണ് ഭാഗ്യശാലികള്‍. രാജസ്ഥാനിൽ നിന്നുള്ള ജാംഗിർ 26 വർഷമായി ദുബായ് നഗരത്തിലാണ് താമസം. അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലാണ്. അഞ്ച് വർഷം മുൻപാണ് അദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. അന്ന് മുതൽ ടിക്കറ്റും എടുക്കാറുണ്ട്. സമ്മാനത്തുക എങ്ങനെ ചെലവാക്കണമെന്നതില് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജാംഗിർ പറയുന്നു. കുടുംബത്തോട് ആലോചിക്കുകയാണ്. ഇനിയും എന്തായാലും ബിഗ് ടിക്കറ്റ് കളിക്കും, ഭാഗ്യം പരീക്ഷിക്കും എന്നതിൽ അദ്ദേഹത്തിന് സംശയങ്ങളില്ല, ജാംഗിർ വ്യക്തമാക്കി. ബോംബേയിൽ നിന്നുള്ള ജിജു, 18 വർഷമായി അബുദാബിയിലാണ് ജീവിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy എട്ട് വർഷം മുൻപാണ് ആദ്യമായി ബിഗ് ടിക്കറ്റ് കളിക്കുന്നത്. പിന്നീട് അതൊരു പതിവായി മാറി. ഇപ്പോൾ ഭാര്യയും ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് തനിക്ക് തന്നെയാണ് സമ്മാനം ലഭിച്ചതെന്ന് ജിജു ഉറപ്പിച്ചത്. സമ്മാനത്തുക ഉപയോഗിച്ച് ഒരു വിനോദയാത്രയാണ് ജിജുവിന്റെ ആദ്യ പരിഗണന. കുറച്ചു തുക സൂക്ഷിച്ചുവെക്കാനും ബാക്കി സമൂഹത്തിനായി നൽകാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. മറ്റൊരു വിജയിയായ ശരത് സ്റ്റോറിൽ നിന്നെടുത്ത 278-028225 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹം വിജയം നേടിയത്. ബെംഗലൂരുവിൽ നിന്നുള്ള ബിസിനസുകാരനാണ് 48 കാരനായ സത്തർ. ചിലപ്പോൾ തനിച്ചും അല്ലാത്തപ്പോൾ സുഹൃത്തുക്കൾക്കും ഒപ്പമാണ് സത്തർ ബിഗ് ടിക്കറ്റ് കളിക്കുന്നത്. ഇത്തവണ തനിയെ എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം വന്നത്. സമ്മാനത്തുക ഉപയോഗിച്ച് ഒരു യൂറോപ്യൻ വെക്കേഷനാണ് സത്തർ ആഗ്രഹിക്കുന്നത്.
APPLY NOW FOR THE LATEST JOB VACANCIES
മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍
റാസൽഖൈമ: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.
‘അമ്മയുടെ ചികിത്സയ്ക്കായുള്ള പണവും നഷ്ടപ്പെട്ടു’, എല്ലാ കുറ്റവും ജീവനക്കാരുടെ തലയിലിട്ട് ‘തിരുവനന്തപുരം സഹോദരന്മാര്’, ഇരകളായി നിരവധി മലയാളികള്‍
Job Fraud ദുബായ്: മൈഗ്രേഷൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുക്കുകയും മലയാളി യുവതികളടക്കമുള്ള ജീവനക്കാരെ കുറ്റക്കാരാക്കി സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്ത സ്ഥാപനത്തിനെതിരെ ഇരകളായി മലയാളികള്‍ രംഗത്ത്. തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാരും ആന്ധ്രാപ്രദേശുകാരായ മാതാപിതാക്കളും മകളുമടങ്ങുന്ന കുടുംബവും ചേർന്ന് ദുബായ് ദെയ്റ സലാഹുദ്ദീൻ സ്ട്രീറ്റിൽ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെയാണ് മലയാളി യുവതികളടക്കമുള്ള ഇരകൾ രംഗത്തെത്തിയത്. സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂർ, ഇറ്റലി, പോളണ്ട്, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പായ്ക്കിങ്, വെയർഹൗസ് ഹെൽപ്പർ തുടങ്ങിയ അവിദഗ്ധ ജോലികൾക്കായി വിസയും വർക് പെർമിറ്റും വാഗ്ദാനം ചെയ്ത് ഒരോരുത്തരിൽ നിന്ന് ലക്ഷങ്ങൾ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. വാഗ്ദാനം പാലിക്കാതെ തട്ടിപ്പ് നടത്തുകയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പണം തിരിച്ചുനൽകാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനം അത് അവഗണിക്കുകയായിരുന്നു. നാട്ടിൽ നിന്ന് ദുബായിലെത്തി ഇവർക്കെതിരെ ദുബായ് പോലീസിൽ കേസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇരകൾ. എറണാകുളം സ്വദേശി അഞ്ജുവും ഭർത്താവ് സൂരജും ‘സ്ലൊവാക്യയിൽ ജോലി’ എന്ന പരസ്യം കണ്ടാണ് ലിനാക് മൈഗ്രേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമകളും തിരുവനന്തപുരം സ്വദേശികളുമായ സഹോദരന്മാർക്ക് രണ്ടര ലക്ഷം രൂപ വീതം നൽകിയത്. വൈകാതെ വർക് പെർമിറ്റ് ലഭിക്കുമെന്നായിരുന്നു ഇവർ അഞ്ജുവിനോടും സൂരജിനോടും പറഞ്ഞിരുന്നത്. എന്നാൽ, 2024 ജൂലൈ 19ന് വിസയ്ക്ക് വേണ്ടി പണം നൽകിയ ശേഷം വ്യാജ പെർമിറ്റ് നൽകി പറ്റിക്കാൻ ശ്രമിച്ചതായി അഞ്ജു പറഞ്ഞു. അമ്മയുടെ ശസ്ത്രക്രിയക്കായി കഠിനാധ്വാനം ചെയ്ത് സ്വരൂപിച്ച പണവും തന്റെ സ്വർണാഭരണങ്ങൾ പണയം വച്ചുള്ള തുകയുമാണ് ജോലിക്കായി ലിനാകിന് നൽകിയത്. ഇടുക്കി സ്വദേശിനി ജോമോൾ ചെക്ക് റിപ്പബ്ലിക്കിൽ ജോലിക്ക് വേണ്ടി ലിനാക് മൈഗ്രേഷന്‍ 2,35,000 രൂപ നൽകിയാണ് പറ്റിക്കപ്പെട്ടത്. 2024 സെപ്റ്റംബർ 30നായിരുന്നു കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം നൽകിയത്. ഇതിന്റെ രേഖകൾ കൈവശമുണ്ട്. രണ്ട് മാസത്തിനകം വർക് പെർമിറ്റ് ലഭിക്കുമെന്നും പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപയാണ് ശമ്പളമെന്നും വാഗ്ദാനം ചെയ്തു. കൂടാതെ, സൗജന്യ താമസ സൗകര്യവും ജോലിസമയത്ത് ഭക്ഷണം ലഭിക്കുമെന്നും പറഞ്ഞു. എന്നാൽ മാസങ്ങളോളം കാത്തിരുന്നിട്ടും തുടർ നടപടി ഉണ്ടായില്ല. പിന്നാലെ, ജീവനക്കാരെ ഇരകൾക്ക് മുന്നിലിട്ട് അപകീർത്തിപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം. മലയാളികളടക്കമുള്ള ഉദ്യോഗാർഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ശേഷം എല്ലാ കുറ്റവും ജീവനക്കാരായ കൊല്ലം സ്വദേശികളായ സൗമ്യ, വിശാഖ്, തൃശൂർ സ്വദേശി ജെസീന, ചിഞ്ചില എന്നിവരുടെ തലയിൽ കെട്ടിവച്ച് സമൂഹമാധ്യമത്തിൽ ഫോട്ടോയടക്കം പോസ്റ്റ് ചെയ്ത് അവരെ അപകീർത്തിപ്പെടുത്തുകയുമായിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ പഴി കേൾക്കേണ്ടിവരുന്ന ഇവർ ഇതിനകം ഷാർജ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജീവനക്കാരാണ് പണം തട്ടിയെടുത്ത് മുങ്ങിയതെന്ന് പറഞ്ഞ് തിരുവനന്തപുരം സഹോദരന്മാർ തങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതായി ഇരകൾ പറഞ്ഞു. എന്നാൽ, സത്യം തിരിച്ചറിഞ്ഞപ്പോഴാണ് എല്ലാവരും പണം തിരിച്ചുകിട്ടിയില്ലെങ്കിൽ തട്ടിപ്പുകാർക്കെതിരെ നിയമത്തെ സമീപിക്കാൻ തീരുമാനിച്ചത്.
യുഎഇയിലേക്ക് എത്തുന്ന പുതിയ കുട്ടികൾക്ക് ആരോഗ്യമാര്‍ഗനിര്‍ദേശം
Chickenpox Vaccine UAE അബുദാബി: യുഎഇയിൽ പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മാര്‍ഗനിര്‍ദേശം. ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ നൽകണമെന്ന് ആരോഗ്യവിദഗ്ധർ നിര്‍ദേശിച്ചു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. സ്കൂൾ തുറന്നതിനാൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. ആരോഗ്യ ഭീഷണിയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. മറ്റു ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് മസ്തിഷ്ക അണുബാധ, ന്യുമോണിയ എന്നീ രോഗാവസ്ഥയായി മാറുന്നതോടെ അപകട സാധ്യത കൂട്ടും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ചിക്കൻപോക്സിനെതിരെ പ്രതിരോധ വാക്സിൻ എടുക്കാൻ നിർദേശിക്കുന്നത്.