smuggle drugs; കുവൈറ്റിലെ സൽമിയയിൽ വെച്ച് മയക്കുമരുന്നുമായി മൂന്ന് പ്രവാസികളെ ഹവല്ലി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ പതിവ് വാഹന പരിശോധനക്കിടെ സംശയാസ്പദമായ ഒരു കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടിയത്. പൊലീസിനെ കണ്ടപ്പോൾ വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്രോളിംഗ് സംഘം പിന്തുടർന്ന് പരിശോദിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ വിദേശികളാണെന്ന് മനസ്സിലായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em കാറിൽ നടത്തിയ വിശദമായ പരിശോധനയിൽ മയക്കുമരുന്ന്, അത് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, പണം എന്നിവ കണ്ടെടുത്തു. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും കൂടുതൽ അന്വേഷണങ്ങൾക്കായി ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. രാജ്യത്ത് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Home
KUWAIT
smuggle drugs; കുവൈറ്റിലെ സൽമിയയിൽ മയക്കുമരുന്നുമായി കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികളെ സാഹസികമായി പിടിയിൽ