Deport Expats കുവൈത്ത് സിറ്റി: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 52 പ്രവാസികളെ നാടുകടത്താൻ കുവൈത്ത്. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ അൽ റായിയിലെ ഫ്രൈഡേ മാർക്കറ്റിൽ നടന്ന പരിശോധനാ ക്യാമ്പെയിനിൽ അറസ്റ്റിലായ പ്രവാസികളെയാണ് കുവൈത്തിൽ നിന്നും നാടുകടത്തുന്നത്. നാടുകടത്തൽ നടപടിക്രമങ്ങൾക്ക് അഗീകാരം ലഭിക്കുന്നതിനായി ഇവരുടെ പേരുകൾ പൊതു സുരക്ഷാ മേഖലാ മേധാവി മേജർ ജനറൽ ഹമദ് അൽ, മുനിഫിക്ക് സമർപ്പിച്ചു. നിയമലംഘകരെ കണ്ടെത്താനായി ശക്തമായ സുരക്ഷാ പരിശോധനകളാണ് അധികൃതർ നടത്തുന്നത്. രാജ്യത്തെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Related Posts

Norka Care 14,200 ആശുപത്രികളിൽ കാഷ്ലെസ് ചികിത്സ, പ്രവാസി കേരളീയർക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ, ആനുകൂല്യങ്ങൾ അറിയാം
