indian dead body saudi desert അറാർ: സൗദി അറേബ്യയിലെ അറാറിന് സമീപം മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യക്കാരന്‍റെ മൃതദേഹം തിരിച്ചറിഞ്ഞു. ജാർഖണ്ഡ് സ്വദേശിയായ സാക്കിർ അൻസാരിയുടെ (42) മൃതദേഹമാണ് കഴിഞ്ഞ ജൂലൈ 19ന് കണ്ടെത്തിയത്. അറാറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അസ്സം ജലമീദ് മരുഭൂമിയിലെ വിജനമായ പ്രദേശത്തുനിന്നാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥർ, മൃതദേഹം തിരിച്ചറിയുന്നതിന് മലയാളി ജീവകാരുണ്യ പ്രവർത്തകരുടെ സഹായം തേടി. മരണമടഞ്ഞ് ഒരു മാസത്തിലേറെയായതിനാൽ മൃതദേഹം അഴുകി അസ്ഥികൂടം മാത്രമായ നിലയിലാണ് കാണപ്പെട്ടത്. അതിനാൽ എംബാം ചെയ്യാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. തുടർന്ന്, വീട്ടുകാരുടെ സമ്മതത്തോടെ മലയാളി ജീവകാരുണ്യ സംഘടനയായ അറാർ പ്രവാസി സംഘം നിയമപരമായ നടപടികൾ പൂർത്തിയാക്കി അറാറിലെ ജിദൈത റോഡിലുള്ള ഖബറിസ്ഥാനിൽ ഖബറടക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo മൃതദേഹം നാട്ടിൽ എത്തിക്കാൻ സാക്കിർ അൻസാരിയുടെ ബന്ധുക്കൾ ആദ്യം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, എംബാം ചെയ്യാൻ കഴിയാത്തതിനാൽ അത് നടന്നില്ല. മൂന്ന് മാസം മുൻപാണ് സാക്കിർ അൻസാരി സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ അറാറിലെത്തിയത്. ആട്ടിടയൻ ജോലിക്കായിരുന്നു ഇദ്ദേഹം വന്നത്. മകളുടെ വിവാഹത്തിനും ഭിന്നശേഷിക്കാരനായ മകനെയും ഭാര്യയെയും സംരക്ഷിക്കുന്നതിനും പണം സമ്പാദിക്കാമെന്ന പ്രതീക്ഷയുമായി മാർച്ച് 24നാണ് ഇദ്ദേഹം ആദ്യമായി വിമാനം കയറിയത്. അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ലോക കേരള സഭ അംഗവും അറാർ പ്രവാസി സംഘം പ്രസിഡന്റുമായ സക്കീർ താമരത്ത് ഏറ്റുവാങ്ങി. പിതാവ്: ലത്തീഫ് അൻസാരി. മാതാവ്: മൈമൂന ബീവി. ഭാര്യ: അനീസ ബീവി. മക്കൾ: റുഖിയ പർവീൺ, അഹ്മ്മദ് റാസ.
Home
GULF
ഗള്‍ഫില്‍ എത്തിയത് മൂന്ന് മാസം മുന്‍പ്; മരുഭൂമിയില്‍ ആരും തിരിച്ചറിയാനാകാതെ അഴുകിയ നിലയില്‍ ഇന്ത്യക്കാരന്‍റെ മൃതദേഹം
Related Posts

Flight Ticket Rate പ്രവാസി മലയാളികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത; നാട്ടിലെത്താനൊരുങ്ങുന്നവർക്ക് കിടിലൻ ഓഫർ പ്രഖ്യാപിച്ച് ഈ വിമാന കമ്പനി
