Closure of Arabian Gulf Street കുവൈത്ത് സിറ്റി: നാഷണൽ അസംബ്ലി ഇന്‍റർസെക്ഷനിൽ നിന്ന് സെയ്ഫ് പാലസ് റൗണ്ട്എബൗട്ടിലേക്ക് പോകുന്ന അറേബ്യൻ ഗൾഫ് സ്ട്രീറ്റ് പൂർണമായും അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 21 വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച് ഓഗസ്റ്റ് 24 ഞായറാഴ്ച രാവിലെ ആറുമണി വരെ അടച്ചിടല്‍ ഉണ്ടാകും. കാലതാമസം ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ ബദൽ വഴികൾ ആസൂത്രണം ചെയ്യാനും ഗതാഗത നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY