Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം കുന്നിക്കോട് ആവണേശ്വരം സ്വദേശിയും ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈത്ത് സഭയിലെ സീനിയർ അംഗവുമായ ഗിൽബർട്ട് ഡാനിയേൽ (61) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി അബ്ബാസിയയിലെ വീട്ടിൽ വച്ച് ഭക്ഷണത്തിന് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റിലിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരിന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: വിക്ടോറിയ. മക്കൾ ഇല്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY