Summer Heat Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ വേനല്‍ച്ചൂടിന് പരിഹാരം നിര്‍ദേശിച്ച് കാലാവസ്ഥാ വിദഗ്ധന്‍. മരങ്ങൾ നട്ടാൽ താപനില 12 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ കഴിയുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധനായ ഇസ്സ റമദാൻ പറഞ്ഞു. നഗരങ്ങളിലെ താപനില കുറയ്ക്കുന്നതിന് ശരിയായ മരങ്ങൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്, അല്ലാതെ തോന്നിയ പോലെ തെരഞ്ഞെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു. നഗരാസൂത്രകരും സന്നദ്ധപ്രവർത്തകരും നഗരങ്ങളിലെ താപ സമ്മർദ്ദവും വർദ്ദിക്കുന്ന താപനിലയും കുറയ്ക്കുന്നതിനുള്ള ഒരു സമഗ്ര പരിഹാരമായി മരങ്ങളെ കാണുന്നു. എന്നാൽ, മരങ്ങളുടെ കാര്യക്ഷമത മൂന്ന് പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BkBY5tKlpgmJjdGcbt0ucY ഒന്ന് മരങ്ങളുടെ ഇനവും സവിശേഷതകള്‍, രണ്ട് നഗരഘടന, മൂന്ന് കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയാണതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 17 വ്യത്യസ്ത കാലാവസ്ഥാ മേഖലകളിലെ 110 നഗരങ്ങളിലെ മരങ്ങൾ നൽകുന്ന ഫലങ്ങളെക്കുറിച്ച് വിദഗ്ധർ പഠനം നടത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ ശരിയായ രീതിയിൽ മരങ്ങൾ നട്ടുവളർത്തിയത് താപനില 26 ഡിഗ്രി സെൽഷ്യസിൽ താഴെയാക്കാൻ സഹായിച്ചു. പഠനം നടത്തിയ നഗരങ്ങളിൽ 83 ശതമാനം നഗരങ്ങളിലും താപനിലയിൽ കുറവ് രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.