Tinting Vehicle Windows കുവൈത്ത് സിറ്റി: എല്ലാ വാഹനങ്ങളിലും ഗ്ലാസുകളിൽ ടിന്റഡ് ഫിലിം ഉപയോഗിക്കുന്നതിന് അനുമതി നൽകി കുവൈത്ത്. ഗതാഗത നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കുവൈത്തിന്റെ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് അനുസരിച്ച്, വാഹനങ്ങളുടെ ഫാക്ടറി സ്‌പെസിഫിക്കേഷനുകൾക്കനുസൃതമായി എല്ലാ വാഹങ്ങളിലും ടിന്റഡ് ഗ്ലാസ് സ്ഥാപിക്കുന്നതിന് അനുമതിയുണ്ട്. ടിന്റിംഗ് ദൃശ്യപരത 50% കവിയാത്ത തരത്തിൽ ഗ്ലാസ്സുകളിൽ കളേർഡ് ഫോയിലുകൾ സ്ഥാപിക്കാനും പുതിയ നിയമ ഭേദഗതിയിൽ അനുവാദം നൽകിയിട്ടുണ്ട്. ഗൾഫ് സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾക്ക് അനുസൃതമായി സുരക്ഷിതവും സുതാര്യവുമായ തരത്തിൽ ഡ്രൈവറുടെ വശത്തിന് എതിർവശത്ത് ഒഴികെയുള്ള എല്ലാ വിൻഡോകളിലും ടിന്റിംഗ് അനുവദനീയമാണ്. എന്നാൽ, പ്രതിഫലിക്കുന്ന ഗ്ലാസുകളും ഫോയിലുകളും സ്ഥാപിക്കുന്നതിന് നിരോധനമുണ്ട്.
Home
KUWAIT
Tinting Vehicle Windows ഇനി കുവൈത്തിൽ വാഹന വിൻഡോകൾക്ക് 50% ടിന്റിംഗ് ചെയ്യാം: ഗതാഗത നിയമങ്ങളിലെ ചില വ്യവസ്ഥകളിൽ ഭേദഗതി
Related Posts

Fahaheel Road Closure ഫഹാഹീൽ റോഡ് അടച്ചിടും; യാത്രക്കാർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്
