Heritage Mosques പൈതൃക പള്ളികളുടെ സംരക്ഷണം; നവീകരണ പ്രവർത്തനങ്ങൾ നടത്താൻ കുവൈത്ത്

Heritage Mosques കുവൈത്ത് സിറ്റി: രാജ്യത്തുടനീളമുള്ള പൈതൃക പള്ളികളുടെ അറ്റകുറ്റപ്പണികൾക്കായി ടെൻഡർ നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾക്ക് തയ്യാറെടുക്കുന്നത്. സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്‌സ് ഇതിന് അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ. വിവിധ പൈതൃക പള്ളികളിൽ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ വേണ്ടിയാണ് ടെൻഡർ. കുവൈത്ത് ഇസ്ലാമിക വാസ്തുവിദ്യയുടെ സൗന്ദര്യത്തിന്റെ പ്രതിഫലനമായാണ് പൈതൃക പള്ളികൾ കണക്കാക്കപ്പെടുന്നത്. 50 ഹെറിറ്റേജ് മോസ്‌കുകളാണ് കുവൈത്തിലുള്ളത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ ലാൻഡ് മാർക്കുകളിൽ ഒന്നാണിവ. പള്ളികളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി നിരവധി പദ്ധതികൾ കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്. പൈതൃക പള്ളികൾ കുവൈത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായി സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇവ സംരക്ഷിക്കപ്പെണ്ടേത് ദേശീയ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy