Malayali Died റിയാദ്: 12 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാനിരിക്കെ മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) ആണ് നാട്ടിൽ പോകുന്നതിന്റെ തലേദിവസം മരിച്ചത്. സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ വെച്ചാണ് മരണം സംഭവിച്ചത്. വർക് ഷോപ്പ് ജീവനക്കാരനായ ദിലീപ് ഒമ്പത് വർഷമായി താമസരേഖയും മെഡിക്കൽ ഇൻഷുറൻസും ഇല്ലാതെയാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ അസുഖ ബാധിതനായ ഇദ്ദേഹത്തെ കെഎംസിസി കാരുണ്യ വിഭാഗം പ്രവർത്തകൻ അഷ്റഫ് കണ്ണൂരിന്റെ നേതൃത്വത്തിൽ ചികിത്സ സൗകര്യങ്ങൾ നൽകി നാട്ടിലേക്ക് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടന്റെയും മഞ്ജുവിന്റെയും നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച ഫൈനൽ എക്സിറ്റും നേടി. എന്നാൽ, കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങാനിരിക്കെ പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലെത്തിച്ചു. പന്ത്രണ്ട് വർഷം മുമ്പ് ദിലീപിന്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചു. ഇതോടെയാണ് ഇദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള വരവ് നിന്നത്.
Home
kerala
Malayali Died നാട്ടിലേക്ക് പോയിട്ട് 12 വർഷം; ഒടുവിൽ മടക്കയാത്രയുടെ തലേദിവസം മരണം, പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Related Posts

Flight Harassment വിമാന യാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ തോണ്ടി മലയാളി; പിന്നാലെ കേസും ഗുലുമാലും
