Multiple Visa കുവൈത്ത് സിറ്റി: ജിസിസി വിസയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് കുവൈത്തിലേക്ക് ഒരു വർഷ മൾട്ടിപ്പിൾ എൻട്രി ലഭിക്കും. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, തുടങ്ങിയവയിലാണ് ഈ ഓപ്ഷൻ ലഭിക്കുക. ഒരു വർഷ മൾട്ടിപ്പിൾ എൻട്രി വിസ പ്രത്യേക പ്രൊഫഷണലുകൾക്ക് മാത്രമായി പരിമിതിപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിയമ മേഖലയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, അഭിഭാഷകർ, ബിസിനസ്മാൻ, മാനേജർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, നയതന്ത്രജ്ഞർ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ, സ്ഥാപന ഷെയർ ഹോൾഡർമാർ, ഡയറക്ടർമാർ, എൻജിനീയർമാർ, കൺസൾട്ടന്റുകൾ, മാധ്യമപ്രവർത്തകർ, സിസ്റ്റം അനലിസ്റ്റുകൾ, കമ്പ്യൂട്ടർ പ്രോഗ്രാം രംഗത്തുള്ളവർ, പൈലറ്റുകൾ തുടങ്ങിയവർക്കാണ് ഒരു വർഷത്തേക്ക് എൻട്രി വിസ ലഭിക്കുക. കുവൈത്ത് ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് ഇതിന് അപേക്ഷ നൽകേണ്ടത്. ഒരു വർഷ മൾട്ടിപ്പിൾ എൻട്രി ബിസിനസ് വിസയ്ക്ക് അതാത് ബിസിനസ് സ്ഥാപനങ്ങൾ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈൻ വഴി അപേക്ഷ നൽകി അഞ്ചു മിനിറ്റിനകം രണ്ട് വിഭാഗങ്ങളിലും ഇ-വിസ ലഭിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ജിസിസി രാജ്യങ്ങളിൽ കുറഞ്ഞത് ആറു മാസത്തെ സാധുവായ റെസിഡൻസി പെർമിറ്റ് ഉണ്ടായിരിക്കേണ്ടതാണ്.
Home
KUWAIT
Multiple Visa ജിസിസി വിസയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് കുവൈത്തിലേക്ക് ഒരു വർഷ മൾട്ടിപ്പിൾ എൻട്രി; വിശദ വിവരങ്ങൾ അറിയാം