Fake Liquor കുവൈത്ത് സിറ്റി: വിഷമദ്യ ദുരന്തത്തിന് പിന്നാലെ വ്യാജ മദ്യത്തിനെതിരെ പരിശോധന ശക്തമാക്കി കുവൈത്ത്. സ്ത്രീകളുൾപ്പടെ വ്യാജമദ്യ ശൃംഖലയിലെ നൂറിലേറെ പേരാണ് പരിശോധനയിൽ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രി നേരിട്ട് നയിച്ച റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിയ 4 നേപ്പാളി പൗരന്മാരടക്കമുള്ളവരാണ് അറസ്റ്റിലായത്. കണ്ടാൽ കുടിവെള്ളക്കുപ്പി പോലെയുള്ള കുപ്പികളിലാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. ഈ കുപ്പികൾ കണ്ടാൽ യാതൊരു സംശയവും തോന്നില്ല. എന്നാൽ, ഇത് വ്യാജമദ്യമാണെന്ന് റെയ്ഡിൽ തെളിഞ്ഞു. അരയിലൊളിപ്പിച്ച് വിതരണത്തിനൊയി കൊണ്ടുപോയ മദ്യക്കുപ്പികളടക്കമുള്ളവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. വീടുകൾക്കകത്ത് വലിയ വാറ്റുപകരണങ്ങളും വൻതോതിൽ നിർമ്മാണത്തിലിരിക്കുന്ന മെഥനോളും കണ്ടെത്തി. രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും ശക്തമായ നടപടിയാണ് വ്യാജ മദ്യ കേന്ദ്രങ്ങൾക്കെതിരെ ആരോഗ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേർന്ന് സ്വീകരിക്കുന്നത്. 6 അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളും താമസകേന്ദ്രങ്ങളുടെ മറവിൽ പ്രവർത്തിച്ച നാല് കേന്ദ്രങ്ങളും കണ്ടെത്തി. വ്യാജമദ്യ ദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരാണ് കുവൈത്തിൽ മരിച്ചത്. സംഭവത്തിൽ 21 പേർക്ക് കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. 160 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്.
Home
KUWAIT
Fake Liquor കണ്ടാൽ കുടിവെള്ളക്കുപ്പി, ഉള്ളിലുള്ളതോ വ്യാജമദ്യം; കുവൈത്തിൽ അറസ്റ്റിലായത് സ്ത്രീകൾ ഉൾപ്പെടെ നൂറിലേറെ പേർ