Rental Property Legislation കുവൈത്ത് സിറ്റി: വാടക, സ്വത്ത് നിയമം പരിഷ്ക്കരിക്കാൻ കുവൈത്ത്. വാടക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമം വികസിപ്പിക്കുന്നതിനും ഭൂവുടമകളുടെ അസോസിയേഷനുകളെ നിയന്ത്രിക്കുന്നതിനുമായി പ്രത്യേക സമിതിയ്ക്ക് രൂപം നൽകാൻ കുവൈത്ത് തീരുമാനിച്ചു. നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത്ത് ആണ് ഇതുസംന്ധിച്ച തീരുമാനമെടുത്തത്. വാടക കരാറുകളുടെ നിയമപരമായ ചട്ടക്കൂട് ആധുനികവത്ക്കരിക്കുന്നതിനായി കമ്മിറ്റി പ്രവർത്തിക്കും. ഭൂവുടമകൾക്കും വാടകക്കാർക്കും ഒരേപോലെ പ്രധാന്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പക്കാൻ ഈ കമ്മിറ്റി സഹായിക്കും. അപ്പീൽ കോടതി കൗൺസിലർ മുഹമ്മദ് അൽ-സനിയ ആണ് സമിതിയുടെ ചെയർമാൻ. കൗൺസിലർ ഖാലിദ് അൽ അസൂസിയാണ് സമിതിയുടെ വൈസ് ചെയർമാൻ.
Related Posts
അനധികൃതമായി താമസിക്കുന്നത് നിരവധി പേര്, ലൈസൻസില്ലാതെ ചികിത്സ; കുവൈത്തിൽ കാംപെയിനുകളില് കണ്ടെത്തിയത്…