Female Beggars Arrested ഭിക്ഷാടനം; 14 വനിതാ യാചകർ കുവൈത്തിൽ അറസ്റ്റിൽ

Female Beggars Arrested കുവൈത്ത് സിറ്റി: ഭിക്ഷാടനം നടത്തിയ 14 വനിതാ യാചകർ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽസബയുടെ നിർദ്ദേശപ്രകാരം നാഷണാലിറ്റി ആൻഡ് റെസിഡൻസി സെക്ടർ മേധാവിയുടെ മേൽനോട്ടത്തിൽ നടന്ന പരിശോധയിലാണ് ഇവർ അറസ്റ്റിലായത്. റെഡിഡൻസി , തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുവൈത്തിൽ കർശന പരിശോധനയാണ് നടന്നു വരുന്നത്. ഇവർക്കെതിരെ മാത്രമല്ല സ്‌പോൺസർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭിക്ഷാടനം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy