Fahaheel Road ഫഹാഹീൽ റോഡ് ഓഗസ്റ്റ് 24 വരെ അടച്ചിടും; അറിയിപ്പുമായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

Fahaheel Road കുവൈത്ത് സിറ്റി: ഇസ ബിൻ ഖലീഫ സ്ട്രീറ്റ് (ഫഹാഹീൽ റോഡ് 30) ഓഗസ്റ്റ് 24 വരെ അടച്ചിടുമെന്ന് മുന്നറിയിപ്പ്. കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. ദാസ്മ, ദയ്യ മേഖലകളിലെ എൻട്രി, എക്‌സിറ്റുകളും അടച്ചിടും. ഓഗസ്റ്റ് 16 ശനിയാഴ്ച്ച മുതൽ ഓഗസ്റ്റ് 24 ഞായറാഴ്ച്ച വരെയാണ് അടച്ചിടൽ. കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് (റൂട്ട് 40), കെയ്‌റോ സ്ട്രീറ്റ് (റൂട്ട് 35) അറേബ്യൻ ഗൾഫ് സ്ട്രീറ്റ് (കോസ്റ്റൽ റോഡ്) തുടങ്ങിയ യാത്രക്കാർ ബദൽ മാർഗങ്ങളായി ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy