Prophet Day Holiday Kuwait കുവൈത്ത് സിറ്റി: നബിദിന അവധി പ്രഖ്യാപിച്ച് കുവൈത്ത്. രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് സെപ്തംബർ നാലിനാണ് നബിദിന അവധി നൽകിയത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കഴിഞ്ഞ് ഏഴിനു മാത്രമേ സർക്കാർ ഓഫിസുകളിൽ ജോലി പുനരാരംഭിക്കുകയുള്ളൂ. മറ്റു ജിസിസി രാജ്യങ്ങളിൽ ഇതുവരെ നബിദിന അവധി പ്രഖ്യാപിച്ചിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq കുവൈത്തിലെ മലയാളി പ്രവാസികൾക്ക് ഇത്തവണ തിരുവോണവും നബിദിനവും ഒരേദിവസത്തിലാണ് വന്നുചേര്‍ന്നിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. അതിനാല്‍, പ്രവാസികള്‍ക്ക് അവധിയെടുക്കാതെ ആഘോഷിക്കാം. കേരളത്തിൽ തിരുവോണത്തിനു തന്നെയാണ് നബിദിനവും.