Degree Verification Kuwait കുവൈത്ത് സിറ്റി: ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ഇൻവെന്ററിയുടെ രണ്ടാം ഘട്ടം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. പൗരന്മാരും പ്രവാസികളുമായ എല്ലാ ജീവനക്കാരുടെയും അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ഇൻവെന്ററിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി മന്ത്രാലയം സ്ഥിരീകരിച്ചു. സർക്കാർ ഏജൻസികളിലെയും സ്വകാര്യ മേഖലയിലെയും എല്ലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ ഇൻവെന്ററി ചെയ്യണമെന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പരീക്ഷാ കമ്മിറ്റിയുടെ അഭ്യർഥനയെ തുടർന്നാണിത്. 2000 ജനുവരി ഒന്ന് മുതൽ അക്കാദമിക് യോഗ്യത നേടിയ എല്ലാ ജീവനക്കാരെയും (കുവൈത്തുകാരും മറ്റ് രാജ്യക്കാരും) ഈ ഘട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തവർ, പുതിയ യോഗ്യതകൾ നേടിയവർ; പുതുതായി നിയമിതരായ ജീവനക്കാർ എന്നിവരാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, പ്രത്യേകിച്ച് ‘അഡ്മിനിസ്ട്രേറ്റീവ് സർവീസസ്’ ഐക്കൺ – ‘എന്റെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ’ ആക്സസ് ചെയ്യാനും ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന അക്കാദമിക് യോഗ്യതയുടെയും തത്തുല്യതയുടെയും ഫോട്ടോകോപ്പി അപ്ലോഡ് ചെയ്യാനും ജീവനക്കാരോട് അഭ്യർഥിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ-ഖാലിദി ഒരു പൊതു സർക്കുലർ പുറപ്പെടുവിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq അഡ്മിനിസ്ട്രേറ്റർമാർക്കുള്ള സർക്കുലർ പുറപ്പെടുവിച്ച തീയതി മുതൽ ഒരു മാസത്തിൽ കൂടാത്ത കാലയളവിനുള്ളിലും സ്കൂളുകളിലെ അധ്യാപക, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് സെപ്റ്റംബർ 30 വരെയും ഇത് അപ്ലോഡ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ഇപ്രകാരമാണ്: ഇ-സേവനങ്ങളിൽ ലോഗിൻ ചെയ്യുക, ‘എന്റെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ’, ‘അക്കാദമിക് സർട്ടിഫിക്കറ്റുകൾ ചേർക്കുക’, ‘അക്കാദമിക് സർട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ’ എന്നിവയിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് പിഡിഎഫ് ഫോർമാറ്റിൽ അപ്ലോഡ് ചെയ്യേണ്ട അറ്റാച്ച്മെന്റ് തെരഞ്ഞെടുക്കുക.