Baggage Items ദുബായ്: പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെ, വിമാനത്തിൽ കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പട്ടിക വീണ്ടും ഓർമിപ്പിച്ച് വിവിധ വിമാനത്താവളങ്ങൾ. ദുബായിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഹാൻഡ് ബാഗേജിൽ നിരോധനമുള്ള വസ്തുക്കൾ: ചുറ്റിക, ആണി, സ്ക്രൂഡ്രൈവർ, മുനയുള്ള വസ്തുക്കൾ, 6 സെമീൽ അധികം നീളമുള്ള ബ്ലേഡുകളോടു കൂടിയ കത്രിക, വാൾ, കൈവിലങ്ങ്, തോക്ക്, വോക്കി ടോക്കി, ലേസർ ഗൺ, ലൈറ്റർ, ബാറ്റ്, മാർഷൽ ആർട്സിലെ ആയുധങ്ങൾ, പാക്കിങ് ടേപ്പ്. നിയന്ത്രണമുള്ള വസ്തുക്കൾ: ദ്രാവകങ്ങൾ. പരമാവധി 100 മില്ലി ലീറ്ററാണ് അനുവദിച്ചിട്ടുള്ളു. 10 കണ്ടെയ്നർ വരെ ബാഗിൽ കരുതാം, എല്ലാം കൂടി ഒരു ലിറ്ററിൽ അധികമാകരുത്. മരുന്നുണ്ടെങ്കിൽ ഡോക്ടറുടെ കുറിപ്പടി വേണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EkQIqxmwMOw6j6ex5Oo5sq ശരീരത്തിൽ ഇരുമ്പിന്റെ ഉപകരണമുണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഷാർജ വിമാനത്താവളത്തിൽ നിരോധനമുള്ള വസ്തുക്കൾ: ബാറ്റുകൾ, ലൈറ്ററുകൾ, അപകടകരമായ രാസ വസ്തുക്കൾ, തോക്ക്, കത്തികൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, പടക്കങ്ങൾ, കൂർത്ത അഗ്രത്തോട് കൂടിയ വസ്തുക്കൾ, വാൾ, കത്രിക, ലേസർ ഗൺ തുടങ്ങിയവ. നിയന്ത്രണമുള്ള വസ്തുക്കള്‍: വെള്ളം 100 മില്ലി ലീറ്റർ. പെർഫ്യൂമുകൾക്കും ഇത് ബാധകം. ഭക്ഷണവും മരുന്നും രണ്ടായി പാക്ക് ചെയ്യണം. മരുന്നിനു കുറിപ്പടിയും കൈയില്‍ കരുതണം.
Home
GULF
കിട്ടും എട്ടിന്റെ പണി ! വിമാനത്തിൽ കൊണ്ടുപോകാവുന്ന വസ്തുക്കളുടെ പട്ടിക വീണ്ടും ഓർമിപ്പിച്ച് വിമാനത്താവളങ്ങൾ