Road Closure in Kuwait കുവൈത്ത് സിറ്റി: ഡമാസ്കസ് സ്ട്രീറ്റിലെ ഫോർത്ത് റിങ് റോഡുമായുള്ള കവല മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡ് (അഞ്ചാം റിങ് റോഡ്) വരെയുള്ള അതിവേഗ, മധ്യ പാതകൾ ഓഗസ്റ്റ് 20 വരെ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. നാഷണൽ അസംബ്ലിക്ക് സമീപമുള്ള കവല മുതൽ സെയ്ഫ് പാലസ് റൗണ്ട്എബൗട്ട് വരെയുള്ള അറേബ്യൻ ഗൾഫ് സ്ട്രീറ്റിന്റെ ഒരു ഭാഗം അടച്ചിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. സെപ്തംബർ ഒന്നിന് റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഇടത്, മധ്യ പാതകൾ മാത്രം അടച്ചിടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t