അബോധാവസ്ഥയിലായ രോഗിയെ ലൈംഗീകമായി പീഡിപ്പിച്ചു, കുവൈത്തില്‍ പ്രവാസി ഡോക്ടറെ തടവുശിക്ഷ, നാടുകടത്തും

Sexual Harassment Kuwait കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രവാസി അനസ്‌തേഷ്യോളജിസ്റ്റിന് ഏഴ് വർഷം കഠിനതടവും അതിന് ശേഷം നാടുകടത്തലും വിധിച്ചു. ജഡ്ജി അൽ-ദുവൈഹി മുബാറക് അൽ-ദുവൈഹി അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അബോധാവസ്ഥയിലായിരുന്ന ഒരു സ്ത്രീ രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഡോക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇരയുടെ പരാതി, സാക്ഷി മൊഴികൾ, ക്രിമിനൽ അന്വേഷണത്തിൽ നിന്നുള്ള കണ്ടെത്തലുകൾ, പ്രതിയുടെ കുറ്റസമ്മതം എന്നിവയുൾപ്പെടെ നിരവധി തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Kj5eLfwUmGV7azbVxnhZas?mode=ac_t താമസിക്കാൻ ഒരു സ്ഥലം ആവശ്യമുണ്ടെങ്കിൽ തന്നെ ബന്ധപ്പെടാമെന്ന് ഡോക്ടർ ഇരയോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. പൊതുപ്രവർത്തകൻ എന്ന നിലയിൽ, പ്രതിയെ സ്ഥാനത്ത് നിന്ന് പിരിച്ചുവിടുമെന്നും കോടതി വിധിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy