ഒറ്റനോട്ടത്തില്‍ ഓമനത്തം, കൈയിലിരിപ്പ് ഭീകരം, കുവൈത്തില്‍ അപൂര്‍വയിനം മണല്‍പ്പൂച്ച

Rare Sand Cat Kuwait കുവൈത്ത് സിറ്റി: കണ്ടാൽ ഓമനത്തം തോന്നുമെങ്കിലും ആള്‍ അപകടകാരിയാണ്. വീടുകളിൽ വളർത്തുന്ന പൂച്ചകളെ പോലെ ഓമനത്തം തുളുമ്പുന്ന മുഖവുമായി കുവൈത്തിൽ അപകടകാരിയായ അപൂർവയിനം മണൽപൂച്ചയെ കണ്ടെത്തി. മണൽപൂച്ച വളരെ ജാഗ്രതയുള്ള ജീവിയാണ്. അതിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അതിനെ ട്രാക്ക് ചെയ്യാനോ നിരീക്ഷിക്കാനോ പ്രയാസമാണ്. തീവ്ര ആക്രമണ സ്വഭാവമുള്ള വന്യജീവികളുടെ ഗണത്തിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണല്‍പ്പൂച്ചയെ സംരക്ഷിക്കുന്നതിന് സമൂഹത്തിന്റെ അവബോധം, ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമുള്ള പിന്തുണ എന്നിവ ആവശ്യമാണെന്ന് സൊസൈറ്റി അഭിപ്രായപ്പെട്ടു. പക്ഷി സംരക്ഷണ ടീമംഗമായ തലാൽ അൽ മുവൈസ്രിയാണ് പൂച്ചയെ കണ്ടെത്തിയത്. ഈ ജീവി മരുഭൂമിയുടെ പ്രതീകവും ജൈവവൈവിധ്യത്തിന്റെ സാക്ഷിയുമാണെന്ന് സൊസൈറ്റി പ്രസ്താവനയിൽ അറിയിച്ചു. ഇവ വലിപ്പം കൊണ്ട് ചെറുതാണ്. മങ്ങിയ ബ്രൗണ്‍ മുതല്‍ ഇളം ചാര നിറമാണ് ഇവയുടേത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EnobXPSYpyOJpFRHbGaZl1?mode=ac_t വലിയ തലയും കണ്ണുകളും കൂര്‍ത്ത ചെവികളുമാണ് ഇവയ്ക്കുള്ളത്. ചെറിയ കാലുകളില്‍ കറുത്ത വരകളും കവിളുകളില്‍ ചുവപ്പ് പാടുകളുമുണ്ട്. വാലിനും നീളമേറെയാണ്. മാംസഭുക്കുകളായ ഇവ മനുഷ്യരോട് ഒട്ടും ഇണങ്ങില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. എതിരെ വരുന്നവരെ കടിച്ചു പരിക്കേല്‍പ്പിക്കുന്ന തരത്തില്‍ അക്രമിക്കും. ‘മതാനിജ്’ എന്നറിയപ്പെടുന്ന മണലുള്ളതും ചരലുള്ളതുമായ പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം. റംത്, അർഫജ് തുടങ്ങിയ കുറ്റിച്ചെടികളുള്ള ചില പ്രദേശങ്ങളിലും ഇവയെ കാണാൻ സാധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group