കുവൈത്തിൽ ഈവനിംഗ് ഷിഫ്റ്റ് സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് പ്രാരംഭ മായി ലഭിച്ചിട്ടുള്ള വിലയിരുത്തൽ പ്രകാരം സർക്കാർ സേവനങ്ങൾ അതിവേഗവും കാലതാമസമില്ലാതെ ഉപഭോക്താക്കൾക്ക് വേഗത്തിൽ എത്തിക്കുന്നതിൽ വിജയം കണ്ടു . ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഈ സംവിധാനം സഹായിച്ചിട്ടുണ്ട്, കൂടാതെ കുട്ടികളോടൊപ്പം സമയം ചിലവായിക്കുവാനും കുവൈറ്റ് കുടുംബങ്ങളിൽ ഇത് സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ആദ്യത്തെ ആറ് മാസത്തിനുശേഷം ഈവനിംഗ് ഷിഫ്റ്റ് അനുഭവം വിലയിരുത്താൻ സിവിൽ സർവീസ് കൗൺസിൽ ബ്യൂറോയെ ചുമതലപ്പെടുത്തുകയായിരുന്നു. മൂല്യനിർണ്ണയ പ്രക്രിയ പൂർത്തിയാക്കാൻ ബ്യൂറോ എല്ലാ സർക്കാർ ഏജൻസികളുമായും ഏകോപിച്ചാണ് നടപടികൾ കൈകൊണ്ടിട്ടുള്ളത്
ജോലി സമയത്തിൽ വർദ്ധനവില്ലാതെ സായാഹ്ന ഷിഫ്റ്റ് സംവിധാനം തുടരുന്നതാണ് , രണ്ടാം ഘട്ടം ആറ് മാസം നീണ്ടുനിൽക്കും