Civil Aviation Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ സിവില്‍ ഏവിയേഷന്‍ നിയമം പ്രാബല്യത്തില്‍ വന്നു. സിവിൽ ഏവിയേഷൻ നിയമം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച 2025ലെ 85-ാം നമ്പർ ഡിക്രി-നിയമം കുവൈത്ത് ടുഡേയുടെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ഡിക്രി പ്രകാരം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് പകരം ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ നിലവിൽ വരും. മുൻ സ്ഥാപനത്തിന്റെ എല്ലാ അവകാശങ്ങളും പുതിയ അതോറിറ്റിയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. കൂടാതെ, അതിന്‍റെ എല്ലാ ബാധ്യതകളും പുതിയ അതോറിറ്റിയുടെ ഉത്തരവാദിത്തത്തിലാകും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍, കുവൈത്ത് ഇൻറർനാഷണൽ എയർപോർട്ടല്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെടേണ്ട എല്ലാ ചലിക്കുന്നതും അല്ലാത്തതുമായ ആസ്തികളും പുതിയ അതോറിറ്റിയിലേക്ക് മാറ്റപ്പെടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KBeDFXhlYzoDHjyScqvsUJ?mode=ac_t അതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക വിഹിതങ്ങളും അതോറിറ്റിയുടെ ആസ്തിയായി കണക്കാക്കുകയും ചെയ്യും. സിവിൽ ഏവിയേഷൻ കാര്യങ്ങളിൽ പുറപ്പെടുവിച്ച നിയമങ്ങൾ, ചട്ടങ്ങൾ, ഉപനിയമങ്ങൾ എന്നിവ പ്രകാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് നൽകിയിരുന്ന എല്ലാ അധികാരങ്ങളും പുതിയ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിക്ഷിപ്‌തമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.