പിടിക്കില്ലെന്ന് വിചാരിച്ചോ?? കുവൈത്തിൽ നിന്ന് യൂറോപ്പിലേക്ക് കടക്കാൻ വ്യാജ ഔദ്യോഗിക രേഖകള്‍ നിര്‍മിച്ച പ്രവാസി സംഘം പിടിയില്‍

Kuwait Expats Illegal Immigration കുവൈത്ത് സിറ്റി: യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം സുഗമമാക്കുന്നതിനായി വ്യാജ രേഖകള്‍ നിര്‍മിച്ച ഒരു സംഘത്തെ കുവൈത്ത് അധികൃതര്‍ തകര്‍ത്തു. ഷെങ്കൻ വിസ വ്യാജ കേസിൽ ഈജിപ്തുകാരനും ഒരു ലെബനീസുകാരനുമാണ് പിടിയിലായത്. റസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്‌സ് സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ആണ്, രേഖകൾ കെട്ടിച്ചമയ്ക്കുന്നതിൽ വൈദഗ്ധ്യം നേടിയ ഒരു ക്രിമിനൽ ശൃംഖലയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തത്. അഭയം തേടുന്നതിനോ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിനോ വേണ്ടി യൂറോപ്യൻ വിസകൾ, പ്രത്യേകിച്ച് ഷെങ്കൻ വിസകൾ നേടുന്നതിന് വ്യാജ രേഖകൾ ഉപയോഗിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BtmuzDglGWW32WAscR1JOt വർക്ക് പെർമിറ്റുകൾ വ്യാജമായി നിർമിക്കുന്നതിലും സിവിൽ ഐഡി കാർഡുകളിൽ ശമ്പള തുകയും പ്രൊഫഷനുകളും വ്യാജമായി നിർമിക്കുന്നതിലും വ്യാജ സ്റ്റാമ്പുകൾ പതിച്ച വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ശമ്പള സർട്ടിഫിക്കറ്റുകളും സൃഷ്ടിക്കുന്നതിലും സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികാരികൾ പറയുന്നു. വിസ നൽകുന്നതിനുള്ള യൂറോപ്യൻ എംബസികളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനാണ് ഈ രേഖകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy