Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവാവ് കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി വാളിയിൽ നബീൽ (35) ആണ് മരിച്ചത്. ഇന്ന് ജുമുഅ നമസ്കാരം കഴിഞ്ഞു ഫർവാനിയയിലെ വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ശുവൈഖ് അൽ സായിർ കമ്പനിയിലെ ജീവനക്കാരനാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BtmuzDglGWW32WAscR1JOt ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. ഫർവാനിയയിലായിരുന്നു താമസം. പിതാവ്: അബ്ദുറഹ്മാൻ (കെ.ഐ.സി മുൻ ഉംറ വിങ് കൺവീനർ). മാതാവ്: നസീമ. ഭാര്യ: നജ. സഹോദരങ്ങൾ: ഷംനാദ്, സജ്ജാദ് (ഇരുവരും കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.