passenger denied flight travel വിയന്ന: ഹാന്‍ഡ് ബാഗിന് വലുപ്പം കൂടിയതിന്‍റെ പേരിൽ വിമാനയാത്ര നിഷേധിക്കപ്പെട്ട് സ്ത്രീ. ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തില്‍ വെച്ച് നിസ്സഹായതയോടെ സ്ത്രീ നിലവിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാണ്. യാത്രയ്ക്കുള്ള അവസരം നിഷേധിക്കപ്പെട്ട സ്വെറ്റാന കാലിനിന (55) സോഫിയ വിമാനത്താവളത്തിലെ വാതിലിൽ വിതുമ്പുകയും മുട്ടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജൂലൈ 24ന് സ്വന്തം നാടായ വിയന്നയിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സ്വെറ്റാന കാലിനിനയ്ക്ക് ഈ ദുരനുഭവമുണ്ടായത്. അവധിക്കാല യാത്രയ്ക്ക് ശേഷം നാട്ടിലേക്ക് പോകുകയായിരുന്ന തന്നെ സഹയാത്രികരുടെ മുന്നിൽ വച്ച് റയാൻഎയർ അധികൃതർ മാറ്റിയത് വലിയ മാനസിക വിഷമത്തിന് ഇടയാക്കിയെന്ന് കിൻഡർഗാർട്ടൻ അധ്യാപികയായ സ്വെറ്റാന കാലിനിന ആരോപിച്ചു. ഒരു കുറ്റവാളിയോട് പെരുമാറുന്ന പോലെയാണ് അവർ പെരുമാറിയത്. തെറ്റ് ചെയ്തിട്ടില്ലെന്ന് പല തവണ പറഞ്ഞു. എയർലൈൻസിന്റെ ബാഗേജ് വലിപ്പം നിയന്ത്രിക്കുന്ന ബോക്സിൽ ലഗേജ് കയറുന്നില്ലെന്ന കാരണം പറഞ്ഞാണ് അവർ യാത്ര നിഷേധിച്ചതെന്നും സ്വെറ്റാന കാലിനിന ആരോപിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/BtmuzDglGWW32WAscR1JOt ‘ബാഗിന് വലിപ്പം കൂടുതലായതിനാൽ ബാഗേജ് ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്വെറ്റാന പ്രശ്നമുണ്ടാക്കിയെന്നും ഗേറ്റ് സ്റ്റാഫിനോട് തർക്കിച്ചെന്നുമാണ് റയാൻഎയർ അധികൃതർ പറയുന്നത്. രണ്ട് ബാഗുമായിട്ടാണ് യാത്ര ചെയ്തിരുന്നത്. ചെക്ക് ഇൻ സമയത്ത് രണ്ട് ബാഗുമായി യാത്ര സാധ്യമല്ലെന്ന് റയാൻ എയർ അധികൃതർ പറഞ്ഞു. ഹാൻഡ് ബാഗ് ഏതാണ്ട് കാലിയായിരുന്നു. പഴ്സും യാത്രാരേഖകളും മാത്രമാണ് അതിലുണ്ടായിരുന്നത്. പിന്നിലുണ്ടായിരുന്ന ആൾ അയാളുടെ ലഗേജിനൊപ്പം ഹാൻഡ് ബാഗ് വയ്ക്കാമെന്ന് പറഞ്ഞു. എന്നിട്ടും റയാൻഎയർ ജീവനക്കാരൻ അധിക ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പിന്നീട്, അയാൾ കാബിൻ ലഗേജിന്റെ വലിപ്പം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ലഗേജുള്ളിലെ വസ്തുക്കൾക്ക് നാശനഷ്ടം വരുന്നത് തടയുന്നതിനായി ബോക്സിലേക്ക് ലഗേജ് സൂക്ഷ്മതയോടെയാണ് വയ്ക്കാൻ ശ്രമിച്ചത്. ബോക്സിലേക്ക് ബാഗ് വച്ച് തീരും മുൻപേ റയാൻഎയർ ജീവനക്കാരൻ ടിക്കറ്റ് കാൻസൽ ചെയ്തിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു’, സ്വെറ്റാന കാലിനിന പറഞ്ഞു. ‘തനിക്ക് പ്രതികരിക്കാനോ മറ്റ് തീരുമാനങ്ങൾ എടുക്കാൻ സമയം അനുവദിച്ചില്ല. മാനസികമായി തകർന്ന നിലയിലായിരുന്നു. ആരെയും പരിഹസിച്ചില്ല. പിന്നീട്, എയർപോർട്ടിലെ ഡോക്ടറുടെ അടുത്ത് വിമാനത്താവള അധികൃതർ കൊണ്ടുപോയി. എനിക്കുണ്ടായ മാനസികാഘാതത്തിൽ ഡോക്ടർ ഞെട്ടൽ രേഖപ്പെടുത്തി. അത്രയ്ക്ക് മോശം അവസ്ഥയിലായിരുന്നു താനെന്നും’, സ്വെറ്റാന പറഞ്ഞു.
Home
KUWAIT
ഹാന്‍ഡ് ബാഗിന് വലിപ്പം കൂടി, വിമാനയാത്ര നിഷേധിക്കപ്പെട്ടു, നിസഹായതയോടെ നിലവിളിച്ച് യുവതി