
ജാമ്യത്തിലിറങ്ങിയശേഷവും ലഹരിക്കടത്ത്; മെത്താംഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്നുപേര്‍ പിടിയില്‍
Methamphetamine Arrest കോങ്ങാട് (പാലക്കാട്): ലഹരിക്കടത്തില്‍ രണ്ട് യുവതികളടക്കം മൂന്നുപേര്‍ പിടിയില്‍. 53.950 ഗ്രാം മെത്താംഫെറ്റമിനുമായാണ് ഇവര്‍ പിടിയിലായത്. കോഴിക്കോട് ഒഞ്ചിയം സ്വദേശി കെ.വി. ആൻസി (30), മലപ്പുറം സ്വദേശികളായ നൂറാ തസ്നി (23), സുഹൃത്ത് മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് അറസ്റ്റിലായത്. ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി മുണ്ടൂർ പൊരിയാനിയിൽ ജില്ലാ പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും കോങ്ങാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. ബെംഗളൂരുവിൽനിന്ന് ആൻസിയാണ് ലഹരിമരുന്നെത്തിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KMwEWClXY9ILbvwGU92Dbb?mode=ac_t ആൻസിയിൽനിന്ന് മെത്താംഫെറ്റമിൻ വാങ്ങാനെത്തിയതായിരുന്നു മറ്റു രണ്ടു പേർ. 2024 ൽ പാലക്കാട് സൗത്ത് പോലീസ് ആൻസിയെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരിക്കടത്തു തുടരുകയായിരുന്നു ഇവര്‍. മലപ്പുറം സ്വദേശികൾ യാത്ര ചെയ്ത കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Comments (0)