
പോലീസായി വേഷമിട്ട് കുവൈത്ത് പൗരന്‍, സിവില്‍ ഐഡി ആവശ്യപ്പെട്ടു; വൈറലായി തട്ടിപ്പുകാരന്‍റെ മുഖം
Scammer Posed As Kuwait Police കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥനണെന്ന് അവകാശപ്പെട്ട് പോലീസിന്‍റെ വേഷവും ധരിച്ച് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടയാളുടെ വീഡിയോ വൈറലായി. സാൽമിയ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആളാണെന്ന് അവകാശപ്പെട്ടാണ് കോള്‍ ചെയ്തത്. പോലീസ് ഉദ്യോഗസ്ഥനായി വേഷംമാറി വിളിച്ചയാൾ “സുരക്ഷാ നടപടിക്രമങ്ങൾ” എന്ന വ്യാജേന താമസക്കാരന്റെ സിവിൽ ഐഡി ആവശ്യപ്പെട്ടു. എന്നാൽ, താമസക്കാരൻ സംശയം തോന്നി വിളിച്ചയാളുടെ പോലീസ് ഐഡി കാണിക്കാൻ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT അപ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. അയാളുടെ ഭാഷയില്‍ തോന്നിയ വ്യത്യാസത്തില്‍ സംശയം തോന്നി. കുവൈത്ത് പൗരനേക്കാള്‍ പാകിസ്ഥാനി അറബി പോലെയാണ് തോന്നിയത്. കുവൈത്ത് പോലീസുകാരനായി വേഷംമാറിയ പാകിസ്ഥാനി തട്ടിപ്പുകാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
Comments (0)