
E VISA FOR KUWAIT നിർണ്ണായക നീക്കം കുവൈത്തിന് ഇന്ത്യ ഇന്ന് മുതൽ ഇ-വിസ സേവനം ആരംഭിച്ചു.
കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ന് മുതൽ കുവൈറ്റ് പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ (ഇ-വിസ) സേവനം ആരംഭിച്ചതായി പ്രഖ്യാപിച്ചു.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്, യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നടപടി സുപ്രധാന നാഴികക്കല്ലാണെന്ന്.
ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ എംബസിയുടെ വെബ്‌സൈറ്റ് (www.indianvisaonline.gov.in) വഴി സേവനം പൂർണ്ണമായും ലഭ്യമാണെന്ന് ഡോ. സ്വൈക കൂട്ടിച്ചേർത്തു. ബിസിനസ്, ടൂറിസം, ആയുഷ്-യോഗ മെഡിക്കൽ വിസ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളെ ഇ-വിസ ഉൾക്കൊള്ളുന്നതാണ് .
അഞ്ച് വർഷത്തേക്ക്പുതിയ ടൂറിസ്റ്റ് വിസ , ഒരു വർഷം വരെ ബിസിനസ് വിസ, 60 ദിവസം വരെ മെഡിക്കൽ വിസ, 30 ദിവസം വരെ കോൺഫറൻസ് വിസ എന്നിവയ്ക്ക് സാധുതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി.
വിസ കാലാവധിയെ ആശ്രയിച്ച് സേവനത്തിന് 40 മുതൽ 80 ഡോളർ വരെ ചിലവാകുമെന്നും ആവശ്യമായ രേഖകൾ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അപേക്ഷാ പ്രക്രിയയ്ക്ക് ഏകദേശം മൂന്ന് മുതൽ നാല് ദിവസം വരെ എടുക്കുമെന്നാണ് വിലയിരുത്തൽ .
കുവൈറ്റിലെ ഇന്ത്യൻ കോൺസുലേറ്റ് മുമ്പത്തെപ്പോലെ പേപ്പർ വിസ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരുമെന്നും, കൂടാതെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ കുവൈറ്റ് പൗരന്മാർക്ക് ബയോമെട്രിക് വിരലടയാളങ്ങൾ ശേഖരിക്കുമെന്നും കൂഅറിയിച്ചിട്ടുണ്ട്
Comments (0)