Posted By shehina Posted On

Illegal Gambling; കുവൈറ്റിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് ചൂതാട്ടം : അറസ്റ്റ്

Illegal Gambling; സോഷ്യൽ മീഡിയയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നിരന്തരമായി നിരീക്ഷിക്കുന്നതിനിടെ നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രണ്ട് സ്‌നാപ്ചാറ്റ് അക്കൗണ്ടുകൾ കുവൈറ്റിലെ ആന്റി-സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു കുവൈറ്റ് പൗരനെ അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത് ഇങ്ങനെ, പ്രതി സ്നാപ്ചാറ്റ് വഴി തന്റെ ഫോളോവേഴ്സിനെ സ്വകാര്യ ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുകയും ചൂതാട്ടത്തിൽ പങ്കെടുക്കാനും പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. “ഉറപ്പായ ലാഭം” വാഗ്ദാനം ചെയ്താണ് ഇയാൾ ചൂതാട്ടം പ്രചരിപ്പിച്ചത്. ഈ പ്രവർത്തനങ്ങൾ ഓൺലൈനായോ വിദേശത്തുള്ള ചൂതാട്ട കേന്ദ്രങ്ങളിലോ ആണ് നടന്നുവന്നിരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ കുവൈറ്റ് നിയമ ലംഘനമാണെന്നും ഇലക്ട്രോണിക് തട്ടിപ്പും വഞ്ചനയുമായി ഇത് കണക്കാക്കപ്പെടുന്നു എന്നും അധികൃതർ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT  അറസ്റ്റിലായ പ്രതിക്കെതിരെ നിയമനടപടികൾ നടന്ന് വരികയാണെന്നും, ഇയാളെ ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികൾക്ക് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *