Exit Permit Kuwait കുവൈത്ത് സിറ്റി: സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തുപോകുന്നതിന് എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ വന്നു. ഇന്നലെ അർദ്ധരാത്രി മുതൽ നിയമം പ്രാബല്യത്തിൽ വന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കഴിഞ്ഞ മാസം 12 നാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതേതുടർന്ന്, ഇതുവരെയായി 35,000 പേരാണ് എക്‌സിറ്റ് പെർമിറ്റിനു അപേക്ഷ സമർപ്പിച്ചശേഷം അനുമതി നേടിയത്. വരും ദിവസങ്ങളിൽ ഇത് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനവവിഭവശേഷി സമിതി അധികൃതർ വ്യക്തമാക്കി. എന്നാൽ, അപേക്ഷ സമർപ്പിച്ച തൊഴിലാളികൾക്ക് തൊഴിലുടമ അനുമതി നിഷേധിച്ച ഒരു പരാതിയും ഇതുവരെയായി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT