Posted By ashly Posted On

ഇനി പഴയത് പേലെ അല്ല, കുവൈത്തില്‍ 591 തെരുവുകൾക്ക് ഇനി നമ്പറുകൾ പേരായി നൽകും

Kuwait Street Numbers കുവൈത്ത് സിറ്റി: രാജ്യത്തെ 591 തെരുവുകൾക്ക് ഇനി പേരിന് പകരം നമ്പറുകൾ. മെയ് 20ന് പുറത്തിറക്കിയ മന്ത്രിസഭാ പ്രമേയത്തെ തുടർന്നാണ് ഈ തീരുമാനം. ജൂൺ 23ന് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മനാൽ അൽ – അസ്ഫൂറിന്‍റെ അധ്യക്ഷതയിൽ ചേർന്ന സ്ട്രീറ്റ് നെയിമിങ് കമ്മിറ്റി യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. നമ്പറുകൾക്ക് പുറമെ, മൂന്ന് തെരുവുകൾക്ക് അറബ് നഗരങ്ങളുടെയോ തലസ്ഥാനങ്ങളുടെയോ പേരുകൾ നൽകാനും യോഗം തീരുമാനിച്ചു. ഈ പുതിയ നിയമങ്ങൾ ഉടൻ നടപ്പിലാക്കാനും പുതുക്കിയ റോഡ് പേരുകളുടെ പട്ടിക അംഗീകാരത്തിനായി സമർപ്പിക്കാനും മുനിസിപ്പാലിറ്റിക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT റോഡുകൾക്കും തെരുവുകൾക്കും പൊതുസ്ഥലങ്ങൾക്കും വ്യക്തികളുടെ പേരുകൾ ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ മന്ത്രിസഭ നിർദേശിച്ചിരുന്നു. പുതിയ നാമകരണ നയം അനുസരിച്ച്, നമ്പർ മുഖ്യം: തെരുവുകൾക്ക് നമ്പർ ആയിരിക്കും പുതിയ സ്ഥിരം പേര്. നിലവിലുള്ളവ: വ്യക്തികളുമായി ബന്ധമില്ലാത്ത ചില നിലവിലുള്ള പേരുകൾക്ക് തുടരാം, പ്രത്യേക സാഹചര്യങ്ങൾ: കുവൈത്ത് ഭരണാധികാരികൾ, വിദേശ നേതാക്കൾ, ചരിത്രപരമായ വ്യക്തിത്വങ്ങൾ, സൗഹൃദ രാജ്യങ്ങൾ, അല്ലെങ്കിൽ നഗരങ്ങൾ എന്നിവയുടെ പേരുകൾ റോഡുകൾക്ക് നൽകാൻ കഴിയും. എന്നാൽ, ഇത് കർശനമായ വ്യവസ്ഥകൾക്കും പരസ്പര ധാരണയ്ക്കും വിധേയമായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *