
ഇറാനെതിരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണം? വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിക്കുന്നതായി റിപ്പോര്‍ട്ട്
Israel To Attack Iran ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേല്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ടുകള്‍. സൈനിക സാമഗ്രികളുമായി ഇസ്രയേലിലേക്ക് വന്‍തോതില്‍ വിമാനങ്ങളെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ആക്രമണശ്രമം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന് സൈനിക നേതൃത്വം മുന്നറിയിപ്പ് നല്കി. ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ ആക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമെതിരെ ഇറാന് ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. രാജ്യത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അമേരിക്കയും ഇസ്രയേലും ഏറ്റെടുക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടു. ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇറാന് ചില ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചു. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യു.എന്‍. സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കണം, ക്രിമിനല്‍ നടപടിയെടുക്കണം, പ്രകോപനമുണ്ടാക്കിയ സൈനിക തലവന്മാര്ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട് തുടങ്ങിയ ആവശ്യങ്ങളാണ് ഇറാന് യുഎന്‍ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
സ്കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണം ഇംഗ്ലിഷ് സിനിമ സ്കൂളില്‍ പ്രദര്‍ശിപ്പിക്കണം
തിരുവനന്തപുരം: വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കാനുള്ള അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ എല്ലാ ദിവസവും കുട്ടികള്‍ മലയാള ദിനപത്രം വായിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പത്രം വായിക്കുകയും വാര്‍ത്തകള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യുകയും വേണം. ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം. പത്രത്തിനു പുറമേ ആഴ്ചപ്പതിപ്പുകളും മാസികകളും വായിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി സ്കൂള്‍ ലൈബ്രറിയില്‍ ഇവ ലഭ്യമാക്കണം. ആഴ്ചയില്‍ ഒരു പുസ്തകമെങ്കിലും ലൈബ്രറിയില്‍ നിന്നെടുത്ത് വായിക്കുകയും അതെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യാം.
പുസ്തകത്തെ ആധാരമാക്കി ആവിഷ്കാരങ്ങള്‍ സംഘടിപ്പിക്കാം. വായിച്ച പുസ്തകങ്ങളെക്കുറിച്ച് കുട്ടികള്‍ കുറിപ്പ് തയാറാക്കണം. ഇത് മറ്റുള്ളവരെ വായിച്ചു കേള്‍പ്പിക്കണം. കുട്ടികള്‍ക്ക് പുസ്തകമേളകള്‍ സംഘടിപ്പിക്കാം. പൗരപ്രമുഖരെ സ്കൂളുകളിലേക്ക് ക്ഷണിച്ച് സംവാദങ്ങള്‍ സംഘടിപ്പിക്കാം. ഇംഗ്ലിഷ് സങ്കോചമില്ലാതെ സംസാരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
ഇംഗ്ലീഷിനു പുറമേ ഹിന്ദി, അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകള്‍ വായിക്കാനും സംസാരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്തണം. ഇംഗ്ലിഷ് സിനിമ സ്കൂളില്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കണം. അടുത്ത രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് തങ്ങളുടെ സ്കൂളിനെ എങ്ങനെ മെച്ചപ്പെട്ട നിലയിലേക്കു കൊണ്ടുവരാമെന്ന പ്ലാനിങ് വേണമെന്നും മാസ്റ്റര്‍ പ്ലാനില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
Comments (0)