
kuwait exit permit through sahel app കുവൈത്തിൽ ഇതുവരെ 21,900 എക്സിറ് പെർമിറ്റുകൾ ക്ക് അപേക്ഷ ലഭിച്ചു, പെര്മിറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വിശദമായി
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അടുത്തിടെ പുറപ്പെടുവിച്ച 2025 ലെ രണ്ടാം നമ്പർ സർക്കുലർ നടപ്പിലാക്കാൻ ഇനി രണ്ട് ദിവസം മാത്രം. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ രാജ്യം വിടുന്നതിന് മുമ്പ് അവരുടെ കമ്പനി ഫയലുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലുടമകളിൽ നിന്ന് “എക്സിറ്റ് പെർമിറ്റ്” exit permit വേണമെന്നാണ് പുതിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ജൂലൈ ആദ്യം മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തിയത്, അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ വഴി “അഷാൽ” പ്ലാറ്റ്‌ഫോം അല്ലെങ്കിൽ “സഹൽ” ആപ്ലിക്കേഷൻ sahel app വഴി, ജൂൺ 12 ന് സർക്കുലർ പ്രഖ്യാപിച്ചതിനുശേഷം ഇന്നലെ വരെ ഏകദേശം 21,900 പെർമിറ്റുകളിൽ എത്തിയിട്ടുണ്ട് എന്നാണ്. സർക്കുലർ പ്രാബല്യത്തിൽ വരുന്നതോടെ അടുത്ത രണ്ട് ദിവസങ്ങളിൽ ഈ എണ്ണം ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ .
അതോറിറ്റിയുടെ “അഷാൽ- കമ്പനി” എന്ന ലേബർ പോർട്ടൽ വഴിയോ, വെബ്‌സൈറ്റ് വഴിയോ സർക്കാരിന്റെ “സഹൽ – പേർസണൽ” എന്ന ആപ്പ് വഴിയോ ജീവനക്കാർക്ക് എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാമെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. പോർട്ടൽ അല്ലെങ്കിൽ ആപ്പ് വഴി തൊഴിലുടമ അഭ്യർത്ഥന അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. “ഒരു പെർമിറ്റ് ലഭിക്കുന്നതിന് ആവശ്യമായ സമയം, പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളിലും അടിയന്തര യാത്രാ ആവശ്യങ്ങളിലും, തൊഴിലുടമ അപേക്ഷ അംഗീകരിക്കുന്ന വേഗതയെ ആശ്രയിച്ചിരിക്കും” എന്ന് അധികൃത വൃത്തങ്ങൾ പറഞ്ഞു. അതിനാൽ, യാത്രയ്ക്ക് വളരെ മുമ്പുതന്നെ പെർമിറ്റ് സമർപ്പിക്കാനും, അംഗീകാരം വേഗത്തിലാക്കാൻ അടിയന്തര സാഹചര്യങ്ങളിൽ തൊഴിലുടമയുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. പെർമിറ്റ് പ്രിന്റ് ചെയ്യാം, അല്ലെങ്കിൽ പുറപ്പെടുന്നതിന് മുമ്പ് സഹൽ ആപ്പ് ഉപയോഗിക്കാം.” തൊഴിലുടമ ഏകപക്ഷീയത, മനഃപൂർവമായ തടസ്സം അല്ലെങ്കിൽ അനുമതി നൽകാൻ വിസമ്മതം എന്നിവ ഉണ്ടായാൽ, സ്ഥാപിത നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി പരാതി നൽകുവാനും സാധിക്കും .എക്സിറ്റ് പെർമിറ്റുകൾ വർഷത്തിൽ പരമാവധി എണ്ണം ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, അതായത് തൊഴിലുടമ അംഗീകരിക്കുന്നിടത്തോളം എക്സിറ് പെർമിറ്റുകൾ ലഭ്യമെന്ന് ചുരുക്കം .


സഹേൽ ആപ്പ് എങ്ങനെ ഡൌൺലോഡ് ചെയ്യാം
കുവൈത്തിലെ ഓരോ പ്രവാസിയും മൊബൈലിൽ കരുതേണ്ട അപ്ലിക്കേഷൻ ആണ് സഹേൽ ആപ്പ്. ഇത് ഒരു ചെറിയ കാര്യമല്ല വിസ അപ്‌ഡേറ്റുകൾ , സർക്കാർ നിര്ദശങ്ങൾ തുടങ്ങി വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രവാസികൾ ഉൾപ്പടെയുള്ളവരിലേക്ക് എത്തിക്കുന്ന പ്ലാറ്റഫോം ആണ് ഈ ആപ്പ്. താഴെ നൽകിയിട്ടുള്ള ആൻഡ്രോയിഡ് അല്ലങ്കിൽ ഐഒഎസ് ലിങ്കുകൾ ഉപയോഗപ്പെടുത്തി എളുപ്പം ഡൌൺലോഡ് ചെയ്യാവുന്നതാണ്
Comments (0)