Posted By ashly Posted On

ചികിത്സയിലിരിക്കെ മലയാളി യുവാവ് കുവൈത്തില്‍ മരിച്ചു

Malayali youth dies in Kuwait കുവൈത്ത് സിറ്റി: ചികിത്സയിലിരിക്കെ മലയാളി യുവാവ് കുവൈത്തിൽ മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി റാഷിദ് അൻവർ ഇടത്തട്ടിൽ (32) ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സലായിരുന്നു. മൃതദേഹം നാളെ വൈകീട്ട് കുവൈത്തിലെ സബ്ഹാൻ ഖബറിസ്ഥാനിൽ മറവ് ചെയ്യും. കുവൈത്ത് കേരള ഇസ്‌ലാഹി സെൻററിന്റെ മഹബൂല യൂണിറ്റ് റിലീഫ് സെക്രട്ടറിയും പ്രവർത്തകനുമായ ഇദ്ദേഹം കെ.ഒ.സിയിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ജൽവ അബ്ദുൽ വഹാബ്. മകൻ: ഹൈസിൻ ആദം.പിതാവ്: മുഹമ്മദ് അൻവർ, മാതാവ് : റസീന പി.പി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *