Posted By ashly Posted On

Savad Arrest: ജയിലിനു പുറത്ത് പൂമാലയിട്ട് സ്വീകരണം, അതേ കേസില്‍ വീണ്ടും അറസ്റ്റ്, കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം

Savad Arrest മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് വീണ്ടും അറസ്റ്റിലായി. കോഴിക്കോട് സ്വദേശി സവാദ് (29) ആണ് അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വെച്ചായിരുന്നു അതിക്രമം നടത്തിയത്. ബസില്‍ വച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നും നഗ്നതാപ്രദര്‍ശനം നടത്തിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതോടെ തൃശൂര്‍ പേരാമംഗലത്തുവച്ച് സവാദ് ബസില്‍ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ദിവസം തന്നെ യുവതി തൃശൂർ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത് സവാദിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ തമിഴ്നാട്ടില്‍ ഒളിവില്‍ പോയ സവാദിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മുന്‍പും കെഎസ്ആര്‍ടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തി സവാദ് പിടിയിലായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT 2023ല്‍ നെടുമ്പാശ്ശേരിയില്‍ ബസില്‍വെച്ചായിരുന്നു യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കെഎസ്ആര്‍ടിസി ബസില്‍ തൃശൂരില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തി. ഇതോടെ യുവതി ബഹളം വയ്ക്കുകയും കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ കണ്ടക്ടറുടെ സഹായത്തോടെയാണ് സവാദിനെ പിടികൂടിയത്. പിന്നീട് പുറത്തിറങ്ങിയ സവാദിനെ പുരുഷസംഘമെന്ന പേരില്‍ മാലിയിട്ട് സ്വീകരിച്ചതും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *